ബിഗ് ബോസ് സീസൺ 4; പോയിന്റ് ഇല്ല പകരം മോശം പ്രകടനം; ജയിലിലേയ്ക്ക് പോയവർ ഇവർ
കൊച്ചി: ബിഗ് ബോസ് മലയാളം സീസൺ 4 ആവേശകരമായി മുന്നോട്ട് നീങ്ങുന്നു. ഓരോ മത്സരാർത്ഥിയും ശക്തമായ പോരാട്ടമാണ് കാഴ്ചവെക്കുന്നത്. മത്സരം ആരംഭിച്ച് രണ്ടാം വാരം പിന്നിടുമ്പോൾ ജയിൽ നോമിനേഷനും മത്സരാർത്ഥികളെ ജയിലിൽ അടയ്ക്കുന്നതും പൂർത്തിയായി.
ഭാഗ്യ പേടകം വീക്കിലി ടാസ്ക്കിൽ ഈ ആഴ്ചയിൽ ഓരോ മത്സരാർത്ഥിയും വാശി ഏറിയ മത്സരം ആണ് കാഴ്ച വെച്ചത്. ഇതിന് പിന്നാലെ മൂന്ന് പേരെ വീതം നോമിനേറ്റ് ചെയ്യാനാണ് ബിഗ് ബോസ് മത്സരാർത്ഥികളോട് ആവശ്യപ്പെട്ടത്.
മത്സരാർത്ഥികളുടെ ഇതുവരെയുള്ള പ്രകടനങ്ങളും ഈ ആഴ്ചയിലെ ഭാഗ്യ പേടകം വീക്കിലി ടാസ്ക്കും അടിസ്ഥാനമാക്കിയാണിത്. ഇക്കാര്യങ്ങൾ പരിഗണിച്ച് ഓരോ മത്സരാർത്ഥികളുടെയും നോമിനേഷനുകൾ ചുവടെ ചേർക്കുന്നു.

ഡോ. റോബിന്‍- ഡെയ്‍സി, ജാസ്‍മിന്‍, സൂരജ്
ബ്ലെസ്‍ലി- സൂരജ്, ജാസ്‍മിന്‍, ശാലിനി
അശ്വിന്‍- സൂരജ്, ജാസ്‍മിന്‍, ശാലിനി
ഡെയ്‍സി- ജാസ്‍മിന്‍, ഡോ, റോബിന്‍, ശാലിനി
അപര്‍ണ്ണ- ഡെയ്‍സി, ജാസ്‍മിന്‍, സൂരജ്
ശാലിനി- ഡെയ്‍സി, ബ്ലെസ്‍ലി, ലക്ഷ്‍മിപ്രിയ

നവീന്‍- ജാസ്‍മിന്‍, ഡോ. റോബിന്‍, ഡെയ്‍സി
സൂരജ്- ഡോ. റോബിന്‍, ഡെയ്‍സി, റോണ്‍സണ്‍
ലക്ഷ്‍മിപ്രിയ- ശാലിനി, ഡെയ്‍സി, ജാസ്‍മിന്‍
ദില്‍ഷ- ശാലിനി, ജാസ്‍മിന്‍, ഡെയ്‍സി
റോണ്‍സണ്‍- നിമിഷ, ഡോ. റോബിന്‍, ശാലിനി

നിമിഷ- ഡെയ്‍സി, ശാലിനി, ജാസ്‍മിന്‍
ജാസ്‍മിന്‍- ഡോ. റോബിന്‍, സൂരജ്, സുചിത്ര
സുചിത്ര- ഡെയ്‍സി, ജാസ്‍മിന്‍, ഡോ. റോബിന്‍
ധന്യ- റോണ്‍സണ്‍, ഡെയ്‍സി, ഡോ. റോബിന്‍
അഖില്‍- ഡെയ്‍സി, റോണ്‍സണ്‍, ഡോ. റോബിന്‍ - എന്നിങ്ങനെയാണ്.

പുറത്ത് വന്ന നോമിനേഷനുകളുടെ അടിസ്ഥാനത്തിൽ ഏറ്റവും കൂടുതൽ വോട്ടുകൾ ലഭിച്ചത് മത്സരാർത്ഥിയായ ഡെയ്‍സിക്ക് ആയിരുന്നു. 11 വോട്ടുകളാണ് ഡെയ്സി സ്വന്തമാക്കിയത്. തൊട്ട് പിന്നിൽ ജാസ്മിൻ ഉണ്ട്. ജാസ്മിൻ 10 വോട്ടുകൾ നേടി. അതേസമയം, എട്ട് വോട്ടുകൾ നേടി ഡോ. റോബിനും തൊട്ടു പിന്നിലെത്തി.
ഗ്ലാമറസ് ലുക്കിൽ സാനിയ ഇയ്യപ്പൻ; കിടിലൻ ചിത്രങ്ങൾ; ഏറ്റെടുത്ത് ലൈക്ക് അടിച്ച് ആരാധകർ

ഈ മൂന്ന് പേരെ നോമിനേറ്റ് ചെയ്യാൻ ബിഗ് ബോസ് ആവശ്യപ്പെട്ടു. എന്നാൽ, രണ്ട് പേരെ മാത്രമായിരിക്കും ഓരോ ആഴ്ചയിലും ജയിലിൽ അടയ്ക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ വീണ്ടും ഒരു മത്സരം കൂടി ബിഗ് ബോസ് നടത്തി. ജയിലിൽ അടക്കുന്നതിലേക്കുള്ള രണ്ട് പേരെ തിരഞ്ഞെടുക്കുന്നതിന് വേണ്ടി ആയിരുന്നു ഈ മത്സരം. ആക്ടിവിറ്റി ഏരിയയിൽ മണലിൽ കുഴിച്ചിട്ടിരിക്കുന്ന ബിഗ് ബോസ് ലോഗോകൾ കണ്ടുപിടിക്കണം എന്നതായിരുന്നു മത്സരാർത്ഥികൾക്ക് നൽകിയ ടാസ്ക്.

ചെറിയ ലോഗോയ്ക്ക് 10 പോയിന്റെ. എന്നാൽ, വലിയ ലോഗോയ്ക്ക് ലഭിക്കുന്നത് 100 പോയിൻറ് ആണ്. ബിഗ് ബോസ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്. തുടർന്ന് മത്സരാർത്ഥികളുടെ ആവേശകരമായ മത്സരമായിരുന്നു. ആദ്യം നടന്ന മത്സരത്തിൽ ജാസ്മിനും ഡെയ്സിയും ഒരേ പോയിൻറ് നേടി. ഡോ. റോബിന് ഇരുവരിൽ നിന്നും കുറവായ പോയിൻറ് ആണ് ലഭിച്ചത്.
Recommended Video

ഇതോടെ റോബിൻ ജയിലിലേക്ക് പോകും എന്ന് ഉറപ്പായി. റോബിനൊപ്പം ഒരാൾ കൂടി ജയിലിലേക്ക് പോകേണ്ടതുണ്ട്. ഈ ഒരാൾ ആരെന്ന് തീരുമാനിക്കാൻ വീണ്ടും മത്സരം നടത്തേണ്ടി വന്നു. ഡെയ്സിക്കും ജാസ്മിനും വേണ്ടിയായിരുന്നു മത്സരം. ഈ മത്സരത്തിൽ 100 പോയിൻറ് മൂല്യമുള്ള വലിയ പോയിൻറ് ലഭിച്ചത് ജാസ്മിനാണ്. ഇതോടെ റോബിന് ഒപ്പം ഡെയ്സി ജയിലിൽ പോകേണ്ടി വന്നിരിന്നു. ഇതിന് പിന്നാലെ ഇരുവർക്കും ജയിലിൽ അണിയേണ്ട വസ്ത്രങ്ങൾ ബിഗ് ബോസ് എത്തിച്ച് നൽകി. ക്യാപ്റ്റൻ നവീൻ ആണ് ഇരുവർക്കുളള ജയിലിൽ തുറന്ന് നൽകിയത്. അതേസമയം, പൂട്ടുകൾ ഇല്ലാത്ത ഓപ്പൺ ജയിൽ ആണ് ഇത്തവണ ബിഗ്ബോസിൽ ഉള്ളത് എന്ന പ്രത്യേകതയും ഉണ്ട്.












Click it and Unblock the Notifications