ഡോക്ടറിന്റ സ്ട്രാറ്റജി ദയനീയമായി പരാജയപ്പെടുന്നതാണ് നമ്മൾ കണ്ടത്: അതിന് കാരണമുണ്ട്-വൈറല്‍ കുറിപ്പ്
ബിഗ് ബോസ് മലയാളം സീസണ്‍ 4 രണ്ട് ശക്തരായ മത്സരാർത്ഥികളാണ് ഡോക്ടർ റോബിനും സീരിയല്‍ താരമായ റോണ്‍സണും. ഇരുവരുടേയും മത്സര രീതികളെ സംബന്ധിച്ച് പ്രേക്ഷകർക്കിടയില്‍ അഭിപ്രായ വ്യത്യാസവും ശക്തമാണ്. ഇപ്പോഴിതാ രണ്ട് താരങ്ങളുടേയും ഇതുവരേയുള്ള മത്സരത്തെ അടിസ്ഥാനമാക്കിയുള്ള ഒരു താരതമ്യക്കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്.
കുടിച്ച വെള്ളത്തിൽ വിശ്വസിക്കാൻ പറ്റാത്തവൻ എന്നാണ് ബിഗ് ബോസിലെ മറ്റ് മത്സരാർത്ഥിക്കുള്ളതെങ്കില്‍ റോബിനെ കുറിച്ചുള്ള ഇമേജെങ്കില്‍ എന്നാൽ എല്ലാവരോടും ഒരു ഹെൽത്തി റിലേഷൻഷിപ് മൈന്റൈൻ ചെയ്യുന്നതിൽ റോൺസൺ വിജയിച്ചിട്ടുണ്ടെന്നാണ് വൈറലായിക്കൊണ്ടിരിക്കുന്ന കുറിപ്പില്‍ വ്യക്തമാക്കുന്നത്. കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ...

1. സ്ട്രാറ്റജി...
ഡോ. റോബിൻ ആഗ്രഹിച്ചത് അവിടുത്തെ എല്ലാവരും തനിക്ക് ചുറ്റും കറങ്ങണം എന്നാണ്...ആരോടും മിണ്ടാതെ ഊതിക്കെട്ടിയ മുഖവും ആയി ആദ്യ ആഴ്ച തെക്ക് വടക്ക് നടന്ന ഡോക്ടർ എല്ലാവരാലും ടാർഗറ്റ് ചെയ്യപ്പെടാനും അത് വഴി തന്റെ പേര് ആ വീട്ടിലും പ്രേഷകരുടെ മനസ്സിലും ഉറപ്പിക്കാനും ശ്രെമിച്ചു..ഇത് പലരും മുൻകാലങ്ങളിൽ പയറ്റി വിജയിച്ച തന്ത്രവും ആണ്
മറിച്ചു നേർ വിപരീതമായ സ്ട്രാറ്റജി ആണ് റോൺസന്റേത്.. ആരാലും ടാർഗറ്റ് ചെയ്യപ്പെടാതെ ആദ്യ ആഴ്ചകൾ സർവൈവ് ചെയ്യുക.. ഗെയിം കളിക്കാൻ താല്പര്യം ഇല്ലാത്ത ഗെയിം സീരിയസ് ആയി എടുക്കാത്ത ഒരു വ്യക്തി എന്ന ഇമേജ് മൈന്റൈൻ ചെയ്യാൻ മനപ്പൂർവ്വം റോൺസൺ ശ്രെമിക്കുന്നുണ്ട്.. ആദ്യ 40 ദിവസങ്ങൾ ഇങ്ങെനെ തന്നെ ആവും എന്ന് റോൺസൺ പറയുകയും ഉണ്ടായി..
ശ്... ശ് ചേട്ടാ ഒന്ന് മാറി നില്‍ക്കേ.. ഞാനൊന്ന് പോകട്ടെ; വൈറലായി മഞ്ജുവിന്റെ ലൊക്കേഷന്‍ ചിത്രങ്ങള്‍

2. ഗെയിം
ഞാൻ ഗെയിം കളിക്കാൻ ആണ് വന്നത് എന്ന് ഡോക്ടർ പറയുമ്പോൾ ഗെയിം കളിക്കാൻ ഒരു താൽപര്യവുമില്ല എന്നതാണ് റോൺസന്റെ ലൈൻ..
ആ വീട്ടിൽ എന്ത് നടന്നാലും അത് തന്റെ സ്ട്രാറ്റജി ആണെന്ന് ഡോക്ടർ അവകാശപ്പെടുമ്പോൾ സ്ട്രാറ്റജി എന്താണെന്ന് പോലും അറിയാത്ത ഒരു മണ്ടന്റെ വേഷം സ്വയം ഇടുന്നു റോൺസൺ. ഫലമോ? ഡോക്ടർ എന്ത് ചെയ്താലും എല്ലാരും സംശയത്തോടെ നോക്കുന്നു റോൻസോൺ എന്ത് ചെയ്താലും ആരും ശ്രെദ്ധിക്കുന്ന പോലും ഇല്ല താനും. ഉദാഹരണത്തിന്.. ഞാൻ ഫൈനലിൽ കാണും എന്ന് വിശ്വസിക്കുന്ന ഒരു മത്സരാർത്ഥി ആണ് ധന്യ. ധന്യ സ്ട്രോങ്ങ് മത്സരാർത്ഥി ആവും എന്നറിയാവുന്ന റോൺസൺ ധന്യയെ ടാർഗറ്റ് ചെയ്യുന്നെങ്കിൽ കൂടി അത് ആ വീട്ടിൽ ആരും ശ്രദ്ദിക്കുകയോ വിശ്വസിക്കുകയോ ഇല്ല..
മറിച്ചു ഡോക്ടറിന്റ സ്ട്രാറ്റജി ദയനീയമായി പരാജയപ്പെടുന്നത് നമ്മൾ കണ്ടു.. അതിനു കാരണം പഠിച്ച കാര്യങ്ങൾ പ്രാവർത്തികമാക്കാൻ ഡോക്ടർ കാണിച്ച ധൃതി ആണ്

3. മറ്റു മത്സരാർത്ഥികൾ...
കുടിച്ച വെള്ളത്തിൽ വിശ്വസിക്കാൻ പറ്റാത്തവൻ എന്നാണ് വീട്ടുകാർക്ക് റോബിനെ കുറിച്ചുള്ള ഇമേജ്.. നല്ലൊരു റിലേഷൻഷിപ് മൈന്റൈൻ ചെയ്യണം എന്ന് റോബിന് ഒരാഗ്രഹവും ഇല്ല കാരണം അതല്ല അയാളുടെ സ്ട്രാറ്റജി.
എന്നാൽ എല്ലാവരോടും ഒരു ഹെൽത്തി റിലേഷൻഷിപ് മൈന്റൈൻ ചെയ്യുന്നതിൽ റോൺസൺ വിജയിച്ചിട്ടുണ്ട്.
ഗെയിംനായി ആരെയും വേദനിപ്പിക്കാം എന്ന് ഡോക്ടർ പറയുമ്പോൾ ആരെയും വേദനിപ്പിക്കാതെയും ഗെയിം കളിക്കാം എന്ന് റോൺസൺ കാണിച്ചു തരുന്നു...

4. ടാസ്ക്സ് ..
ടാസ്ക്കുകളിൽ റോൺസൺ ബഹുദൂരം മുൻപിൽ ആണ്.. ടാസ്കുകളിൽ എല്ലാം ഡോക്ടർ മോശം പ്രകടനം നടത്തിയപ്പോൾ തന്റെ 100 % നൽകി മികച്ച പ്രകടനം ആണ് റോൺസൺ നടത്തിയത്.. അതു കൊണ്ട് തന്നെ അർഹിച്ച ക്യാപ്റ്റൻസിയും കരസ്ഥമാക്കി..
5. ഓൺ സ്ക്രീൻ...
ഡോക്ടർ റോബിന്റെ മോട്ടിവേഷൻ ടൈപ്പ് സംഭാഷണം പലർക്കും അരോചകം ആണ്.. അദ്ദേത്തിന്റെ പല ഭാഗങ്ങളും ഫാസ്റ്റ് ഫോർവേഡ് ചെയ്താണ് കാണുക.. മറിച്ചു റോൺസനെ സ്‌ക്രീനിൽ കാണുമ്പോൾ തന്നെ ഒരു വൈബ് ഉണ്ട്.. ചെറിയ മണ്ടത്തരങ്ങളും തമാശകളും ഒക്കെ ആയി അടുത്ത ചങ്കിനെ ഓർമ്മപ്പെടുത്തുന്ന പോസിറ്റീവ് വൈബുള്ള ഒരു മനുഷ്യൻ.

6. പബ്ലിസിറ്റി.....
ബിഗ്‌ബോസ് ആദ്യ 3 സീസണുകളും അതിനു മുൻപ് ഹിന്ദി ബിഗ്‌ബോസ് സീസണകളും ഫോളോ ചെയ്ത വ്യക്തി ആണ് ഞാൻ.. പക്ഷേ പിആർ വർക്ക് ഇത്രയും പ്രകടമായി കാണുന്നത് ഇതാദ്യം ആണ്.. പിആർ വർക്ക് ഉണ്ട് എന്ന് ഇതിന് മുൻപ് ഞാൻ വിശ്വസിച്ചിരുന്നില്ല എന്നതാണ് സത്യം.. ചില പോസ്റ്റുകൾ കാണുമ്പോൾ നമ്മൾ കണ്ട ബിഗ്‌ബോസ് തന്നെ ആണോ ഇവരും കണ്ടത് എന്ന് സംശയം ഉണ്ടാകുന്നത് സ്വാഭാവികം മാത്രം. ഈ കാര്യത്തിൽ മാത്രം ഡോക്ടർ പിആർ വർക്ക് ഇല്ലാത്ത റോൺസണെ മാത്രം അല്ല മറ്റെല്ലാ മത്സരാർത്ഥികളെയും പിന്നിലാക്കുന്നു
അടിതെറ്റിയാൽ ആനയും വീഴും.. നിമിഷ റോൺസണെ കുറിച്ച് പറഞ്ഞ വാക്കുകൾ സത്യം ആണ്.. തന്റെ ക്യാപ്റ്റൻസി ഏറ്റവും മികച്ചതാക്കാൻ റോൺസൺ നീക്കിയ കരുക്കൾ ബിഗ്‌ബോസ് നേരിട്ട് തകർത്തതിന്റെ നിരാശ റോൺസന്റെ മുഖത്ത് കാണാമായിരുന്നുവെങ്കിലും അയാൾ മനോഹരമായി തന്നെ ക്യാപ്റ്റൻസി മാനേജ് ചെയ്യും എന്ന് വിശ്വസിക്കുന്നു. ഏറ്റവും രസകരം ആയ കാര്യം എന്തെന്നാൽ ഇത്രയും മനോഹരമായും തന്ത്രപരമായും ഗെയിം കളിക്കുന്ന റോൺസണ് ഗെയിംൽ താല്പര്യം ഇല്ലാത്ത ആൾ എന്നാണ് ആ വീട്ടിലുള്ളവർ വിശ്വസിച്ചിരിക്കുന്നത് എന്നതാണ്












Click it and Unblock the Notifications