Get Updates
Get notified of breaking news, exclusive insights, and must-see stories!

റിയാസിനെതിരായ ബുള്ളിയിംഗും ചീത്തവിളിയും അവസാനിപ്പിക്കണമെന്ന് റോബിൻ ഗർജിക്കാത്തതെന്തേ?;കുറിപ്പ്

കൊച്ചി; ബിഗ് ബോസ് മത്സരാർത്ഥി റിയാസിനെതിരെ ഉയരുന്ന ഫാൻ കൂട്ടങ്ങളുടെ അധിക്ഷേപങ്ങൾക്കും ചീത്തവിളികൾക്കുമെതിരെ ഡോ റോബിൻ രാധാകൃഷ്ണൻ തുടരുന്ന മൗനത്തിൽ വിമർശനവുമായി കുറിപ്പ്. സുജ കണിച്ചിക്കരയുടെ കുറിപ്പാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. താൻ ബിഗ് ബോസ് ഷോയിൽ നിന്നും പുറത്തായതിൽ പൊട്ടിക്കരഞ്ഞ ആരാധികയായ പെൺകുട്ടിയെ കാണാൻ കഴിഞ്ഞ ദിവസം റോബിൻ എത്തിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് സുജയുടെ കുറിപ്പ്.

തന്റെ ആരാധികയ്ക്ക് വേണ്ടി ജീവിതങ്ങളിൽ നൈമിഷികമായതെങ്കിലും സന്തോഷം പകരാൻ സമയവും ആരോഗ്യവും നീക്കി വെച്ച റോബിൻ എന്തുകൊണ്ടാണ് റിയാസിനെതിരെ ഉയരുന്ന അധിക്ഷേപങ്ങൾ അവസാനിപ്പിക്കാൻ ആവശ്യപ്പെടാത്തതെന്ന് സുജ ചോദിക്കുന്നു. കുറിപ്പിന്റെ പൂർണരൂപം വായിക്കാം

ഹോട്ട് ലുക്കിൽ ബ്ലാക്ക് നെറ്റ് വസ്ത്രത്തിൽ മംമ്ത; 'ബോളിവുഡ് തോറ്റ് പോകുമല്ലോയെന്ന് ആരാധകർ

1


പ്രിയപ്പെട്ട റോബിൻ
എയർപ്പോർട്ടിൽ താങ്കളെ കാത്ത് നിന്നപ്പോൾ നിലവിളിച്ചു കരഞ്ഞ അമ്മുവിന്റെ വീഡിയോ കണ്ട്, അമ്മുവിനെയും ആശുപത്രിയിലായിരിക്കുന്ന മറ്റൊരു കുട്ടിയെയുമൊക്കെ താങ്കൾ പോയി കണ്ടുവെന്ന് വായിച്ചു. അവരുടെ ഒക്കെ ജീവിതങ്ങളിൽ നൈമിഷികമായതെങ്കിലും ഒരു സന്തോഷം പകരാൻ താങ്കളുടെ സമയവും ആരോഗ്യവും നീക്കി വച്ചതിലുള്ള അനുമോദനമറിയിക്കട്ടെ.

2


കാഴ്ചയിൽ ഏഴിലോ എട്ടിലോ മറ്റോ പഠിക്കുന്നതെന്ന് തോന്നുന്ന ഒരു ചെറിയ ആൺകുട്ടി താങ്കളുടെ സഹ മൽസരാർത്ഥിയായിരുന്ന റിയാസിനെ 'അവൻ കുണ്ടനല്ലേ' എന്ന് വിളിച്ചധിക്ഷേപിക്കുന്ന ഒരു വീഡിയോ താങ്കളുടെ ശ്രദ്ധയിൽ പെട്ടിരുന്നോ? അൻപതുകളിലോ മറ്റോ ഉള്ള ഒരു സ്ത്രീ 'ആ റിയാസ്‌ പെണ്ണുങ്ങടെ പാന്റുമിട്ട്‌ ആട്ടി ആട്ടി നടക്കുന്ന' എന്നൊക്കെ അധിക്ഷേപിക്കുന്ന മറ്റൊരു വീഡിയോ? താങ്കളുടെ ആർമ്മി ഗ്രൂപ്പുകളിൽ തന്നെ 'കുണ്ടൻ, ഒമ്പത്‌, പെണ്ണാളൻ, ശിഖണ്ഡി, പെണ്ണമ്മ, ചാന്ത്‌ പൊട്ട്‌, റിയാസ്‌ മോൾ, ആണും പെണ്ണും കെട്ടവൾ, ഇവൾ പുറത്തിറങ്ങിയാൽ ചീമുട്ട എറിയണം, ഈ പെണ്ണാളൻ മനുഷ്യനല്ലാ" എന്നൊക്കെയുള്ള ആയിര ക്കണക്കിനു വ്യക്തി ഹത്യയും അധിക്ഷേപവും നിറഞ്ഞ പോസ്റ്റുകളും കൊലവെറി കമന്റുകളും താങ്കൾ കണ്ടിട്ടുണ്ടാവുമല്ലോ. ഒരു മാസം ആ വീട്ടിൽ റിയാസിനൊപ്പം ജീവിച്ച താങ്കൾക്ക്‌ റിയാസ്‌ മനുഷ്യനല്ലെന്ന് എപ്പോഴെങ്കിലും തോന്നിയിരുന്നോ റോബിൻ? നമ്മളെ ഒക്കെ പോലെ സങ്കടം വന്നാൽ കരയുന്ന, സന്തോഷം വന്നാൽ ചിരിക്കുന്ന, മജ്ജയും മാംസവുമുള്ള ഒരു മനുഷ്യ ജീവി തന്നെയല്ലേ റോബിൻ റിയാസും?

3


ശാരീരിക ക്ഷമതയിലോ, ബൗദ്ധിക നിലവാരത്തിലോ, കായിക ബലത്തിലോ, ചിന്താ ശേഷിയിലോ സാധാരണ മനുഷ്യനൊപ്പമെത്താത്ത, പരിണാമം പൂർത്തിയാക്കാത്ത ഏതോ ജീവി വർഗ്ഗത്തിൽ പെടുന്ന ഒന്നായി തോന്നിയിരുന്നോ റിയാസിനെ? ഇല്ലെങ്കിൽ പിന്നെ എന്ത്‌ കൊണ്ടാണ്‌ റോബിൻ താങ്കളുടെ സഹ മൽസരാർത്ഥിയായിരുന്ന ഒരു മനുഷ്യ ജീവിക്കെതിരെ നടക്കുന്ന ഈ അധിക്ഷേപങ്ങൾ, ഈ അനീതി, ഈ ബുള്ളിയിംഗ്‌, ആൾക്കൂട്ടത്തിന്റെ ഈ കൊലവിളി താങ്കൾ കണ്ടില്ലെന്ന് നടിക്കുന്നത്‌? ഈ നെറികേട്‌ കണ്മുന്നിൽ കണ്ടിട്ടും താങ്കളിലെ മോട്ടിവേഷൻ സ്പീക്കർക്ക്‌ 'ദിസ്‌ ഈസ്‌ റോബിൻ രാധാകൃഷ്ണൻ ആൻഡ്‌ ദിസ്‌ ഇൻജസ്റ്റിസ്‌‌ ആൻഡ്‌ ബുള്ളിയിംഗ്‌ റ്റുവേർഡ്സ്‌ റിയാസ്‌ മസ്റ്റ്‌ സ്റ്റോപ്പ്‌" എന്ന് ഗർജ്ജിക്കാതിരിക്കാൻ കഴിയുന്നതെങ്ങനെയാണ്‌ റോബിൻ ?

4


ഇത്‌ റിയാസിനു വേണ്ടി മാത്രമല്ല റോബിൻ. തങ്ങളുടേതല്ലാത്ത കാരണത്താൽ, സാമാന്യ ഭൂരിപക്ഷത്തേക്കാൾ വ്യത്യസ്തമായി സൃഷ്ടിക്കപ്പെട്ട്‌ പോയതിന്റെ പേരിൽ ഒരു ജീവിത കാലം മുഴുവൻ മാറ്റി നിറുത്തപ്പെടുന്ന, ഒരിക്കലും ജനിക്കാതിരുന്നെങ്കിൽ എന്ന് സ്വയം ശപിച്ച്‌ ഓരോ ദിവസവും തള്ളി നീക്കുന്ന ഒരു പാട്‌ മനുഷ്യർക്ക്‌ വേണ്ടിയാണ്‌. അവരെയോർത്ത്‌ കണ്ണുനീർ തോരാത്ത ഒരായിരം ഉമ്മമാർക്കും അമ്മമാർക്കും വേണ്ടിയാണ്‌.

5


ബാല്യകാലത്തെ പറ്റി ഓർക്കുമ്പോൾ പരിഹാസങ്ങളും അധിക്ഷേപങ്ങളും കൂക്കി വിളികളും, കൂട്ടത്തിൽ ന്ന് മാറ്റി നിറുത്തപ്പെട്ടതുമായ കയ്പ്പേറിയ അനുഭവങ്ങളല്ലാതെ നല്ലതൊന്നുമോർക്കാനില്ലാത്ത മനുഷ്യർക്ക്‌ വേണ്ടിയാണ്‌. എല്ലായിടത്തു നിന്നും ആട്ടിയോടിക്കപ്പെട്ടും മാറ്റി നിറുത്തപ്പെട്ടും ജീവിക്കാൻ വഴിയില്ലാതെ ഗതി കെട്ട്‌ ആത്മഹത്യ ചെയ്ത അനന്യ മേരി അലക്സുമാർക്കും , പേരു പോലും ആരും ഓർത്തിരിക്കുന്നില്ലാത്ത അനേകം പേർക്കും വേണ്ടിയാണ്‌.

6


ജനിക്കാൻ പോകുന്ന ഒരു കുഞ്ഞ്‌ പുരുഷ ശരീരത്തിൽ ഒരൽപ്പം സ്ത്രൈണത ഉള്ള വ്യക്തിയാവില്ലെന്നോ, സ്ത്രീയുടെ ശരീരത്തിൽ പുരുഷന്റെ മനസ്സുമായി ജനിക്കില്ലെന്നോ ഒക്കെ ഒരു ഡോക്ടറായ താങ്കൾക്ക്‌ പോലും ഉറപ്പ്‌ പറയാൻ പറ്റുമോ?എന്നിട്ടും എന്ത്‌ കൊണ്ടാണ്‌ റോബിൻ കണ്മുന്നിൽ നടക്കുന്ന ഈ ആൾക്കൂട്ട ആക്രമണത്തിൽ നിങ്ങൾക്ക്‌ അസ്വസ്ഥത തോന്നാത്തത്‌?

7


ലോകരെ മുഴുവൻ തിരുത്താൻ പറ്റിയില്ലെങ്കിലും, താങ്കൾ പറയുന്നത്‌ കേൾക്കാനും, താങ്കളിടുന്ന ഇൻസ്റ്റ സ്റ്റോറികളും റീലുകളും നോക്കിയിരിക്കുന്ന ഒരു കൂട്ടം ഫാൻസും ആർമ്മിയുമില്ലേ റോബിൻ താങ്കൾക്ക്‌? താങ്കളിത്‌ പറഞ്ഞില്ലെങ്കിൽ മറ്റേതൊരു ഇൻസ്റ്റന്റ്‌ സെലബ്രിറ്റികളെയും പോലെ, രജത്തിനെയും സജ്ന ഫിറോസിനെയും പോലെ, ഒരിടിവെട്ടിനുണ്ടായി പിറ്റേന്ന് കരിഞ്ഞ്‌ പോകുന്ന കൂണു പോലെ സീസൺ കഴിയുമ്പോൾ താങ്കളും വിസ്മൃതിയിലാണ്ട്‌ പോയേക്കാം.

8


പക്ഷേ, കുറെ ആളുകളുടെ മനസ്സിലെങ്കിലും ഇങ്ങനെ അധിക്ഷേപിക്കരുതെന്നുള്ള ചിന്ത പകർന്ന് നൽകാനായാൽ അടുത്ത തലമുറയിലെങ്കിലും സെക്ഷ്വാലിറ്റിയുടെയും ജൻഡറിന്റെയും ശാരീരികാവസ്ഥകളുടെയും പേരിൽ പരിഹസിക്കപ്പെടാതെ ജീവിക്കാനുള്ള ഒരു അന്തരീക്ഷം, ഒരു തരി എങ്കിലും ലെസ്സ്‌ റ്റോക്സിക്കായ ഒരു സമൂഹം പടുത്തുയർത്താൻ, ഒരു കൈത്തിരി തെളിച്ചതോർത്ത്‌ താങ്കൾക്കും താങ്കളെ സ്നേഹിക്കുന്നവർക്കും എന്നുമഭിമാനിക്കാം. താങ്കളുടെ ഈ ഫാൻഡം ഇങ്ങനെ ഒരു പോസിറ്റീവ്‌ കാര്യത്തിനുപയോഗിച്ചാൽ താങ്കളുടെ ഫാൻസിന്റെ മനസ്സിൽ താങ്കളിനിയും വലുതാവുകയേ ഉള്ളൂ റോബിൻ. സ്നേഹത്തോടെ....

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+