Get Updates
Get notified of breaking news, exclusive insights, and must-see stories!

ഓളമുണ്ടാകണം, തിരുവനന്തപുരത്ത് നിന്നും വന്നവർക്ക് റോബിൻ ഇരുപതിനായിരം കൊടുത്തു; അഖിൽ മാരാർ

ഉണ്ണി മുകുന്ദൻ വരുമ്പോൾ കൂവാനായി റോബിൻ പൈസ കൊടുത്തെന്ന ആരോപണം ഉന്നയിച്ചത് അഖിൽ മാരാറാണ്

robin-

സോഷ്യൽ മീഡിയ നന്നായി കൈകാര്യം ചെയ്യാൻ അറിയുന്ന ആളാണെങ്കിൽ അവർക്ക് സെലിബ്രിറ്റിയായി നിൽക്കാൻ സാധിക്കുമെന്ന് സംവിധായകൻ അഖിൽ മാരാർ . അത്രക്കൊന്നും ഇല്ലെങ്കിലും നാലുപേർ അറിയുന്ന നിലയിലേക്ക് വരാൻ സാധിക്കും. പക്ഷെ ഫെയിം കിട്ടാൻ വേണ്ടി വളരെ മോശമായ പ്രവണതകളാണ് ഇവരെല്ലാം തന്നെ കാണിക്കുന്നത്. സത്യം വിളിച്ച് പറയുമ്പോൾ വളരെ വലിയ വിമർശനമാണ് കേൾക്കേണ്ടി വരുന്നത്.

വീട്ടിലിരിക്കുന്ന പെണ്ണുങ്ങൾ വരെ ഇതിന്റെ ഭാഗമാവുന്നുണ്ടെന്നും അഖിൽ മാരാർ. സിനിമകളെക്കുറിച്ചോ അതിന്റെ വരുമാനത്തെക്കുറിച്ചോ അറിയാത്തവരാണ് ഇത്തരം കാര്യങ്ങളിൽ അഭിപ്രായപ്രകടനം നടത്തുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു.

ബിഗ് ബോസ് എന്ന് പറയുന്നത്

ബിഗ് ബോസ് എന്ന് പറയുന്നത്

ബിഗ് ബോസ് എന്ന് പറയുന്നത് ചർച്ച ചെയ്യപ്പെടുന്ന മീഡിയം എന്ന് പറയുന്നത് സോഷ്യൽ മീഡിയയും സാറ്റലൈറ്റ് പ്ലാറ്റ്ഫോമുമാണ്. സ്വഭാവികമായും കേരളത്തിൽ ഏറ്റവും കൂടുതൽ ഓഡിയൻസ് കിടിക്കുന്നത് അവിടെയാണ്. അല്ലാതെ തിയേറ്ററിലാണ്. കേരളത്തിലെ ജനസംഖ്യയിൽ ഒരു അഞ്ച് ലക്ഷം പേർ ഒരു പടം തിയേറ്ററിൽ പോയി കണ്ടാൽ ഏഴരക്കോടി പണം കിട്ടും. അങ്ങനെ നോക്കിയാൽ എല്ലാ സിനിമയും ലാഭമാവേണ്ടതാണ്. എന്നാൽ അതിവിടെ സംഭവിക്കുന്നില്ലെന്നും അഖിൽ മാരാർ അഭിപ്രായപ്പെടുന്നു.


'ദിലീപ് കുറ്റക്കാരനല്ലെന്നല്ല പറഞ്ഞത്, വിശ്വസിക്കാൻ പാടാണെന്നാണ്'; ക്ഷമ ചോദിച്ച് ഇന്ദ്രൻസ്
അമ്പത് ശതമാനത്തോളം ആളുകൾ സാറ്റ് ലൈറ്റിലും

അമ്പത് ശതമാനത്തോളം ആളുകൾ സാറ്റ് ലൈറ്റിലും

അമ്പത് ശതമാനത്തോളം ആളുകൾ സാറ്റ് ലൈറ്റിലും സോഷ്യൽ മീഡിയയിലുമൊക്കെയായി കാണുന്നത്. അവിടെ അറുപത് ലക്ഷമൊക്കെ കാഴ്ചക്കാരുണ്ട്. അതുകൊണ്ട് അവർക്ക് കൂടുതൽ സ്പെയിസ് കിട്ടും. ആ സ്പെയിസ് മറ്റൊരാളെ ദ്രോഹിക്കാൻ വേണ്ടി ഉപയോഗപ്പെടുത്തരുതെന്നെ ഞങ്ങൾക്ക് പറയാനുള്ളു. എല്ലാരുമല്ലെങ്കിലും കുറച്ചെങ്കിലും ആളുകൾ ഈ ഫെയിം സ്വന്തം കാര്യങ്ങൾക്കും മറ്റുള്ളവരെ ദ്രോഹിക്കാനും ഉപയോഗപ്പെടത്തുന്നു.

സിനിമയുടെ റിവ്യൂ എന്നതിന് പകരം

സിനിമയുടെ റിവ്യൂ എന്നതിന് പകരം

സിനിമയുടെ റിവ്യൂ എന്നതിന് പകരം അവഹേളനവും പരിഹാസവുമാണ് ഉണ്ടാകുന്നത്. ഒരാൾ ചെയ്യുന്ന സിനിമ ഇഷ്ടപ്പെട്ടില്ല എന്ന് പറയുന്നതിന് പകരം പരിഹസിക്കേണ്ട ആവശ്യമുണ്ടോ. നല്ല കാര്യത്തിന് വേണ്ടി ഇത്തരം സോഷ്യൽ മീഡിയ ഇൻഫ്ലൂവേഴ്സിനെ സിനിമക്കാർക്കും ഉപയോഗപ്പെടുത്താം. ഇതിന് മുമ്പും പലരുടേയും സിനിമകൾ മോശമാണെന്ന് പറഞ്ഞിട്ടുണ്ട്. മോശമാണെന്ന് പറയുന്നതല്ല പ്രശ്നം, അതിന്റെ പേരിലുള്ളള അവഹേളനവും ഇവർക്ക് ഈ പണി അറിയില്ലെന്ന് പറയുന്നതുമാണെന്നും അഖിൽ മാരാർ വ്യക്തമാക്കുന്നു.

റോബിന് തന്റെ സിനിമ ചെയ്യണമെന്നുണ്ട്

റോബിന് തന്റെ സിനിമ ചെയ്യണമെന്നുണ്ട്

റോബിന് തന്റെ സിനിമ ചെയ്യണമെന്നുണ്ട്. അതിന് വേണ്ടി മറ്റൊരാളെ താഴ്ത്തി കെട്ടാനുള്ള കൃത്യമായ ശ്രമം നടന്നതിന്റെ വിവരങ്ങൾ കിട്ടി. അദ്ദേഹത്തിന്റെ കൂടെ ഉള്ളവർ തന്നെയാണ് ഇക്കാര്യം സൂചിപ്പിച്ചത്. ചാനൽ ചർച്ചയിൽ ഞാൻ ഇത് പറയാൻ കാരണം അവതാരകൻ ചോദിച്ചത് കൊണ്ടാണ്. റോബിൻ അദ്ദേഹത്തിന്റെ സുഹൃത്തുക്കൾക്കിടയിൽ നിന്ന് പ്ലാൻ ചെയ്യുന്നു, ഞാൻ വരുമ്പോൾ അവിടെ ഒരു ഓളം സൃഷ്ടിക്കണമെന്ന്. ഇത് അടുത്ത കാലത്ത് അദ്ദേഹത്തിന്റെ കൂടേയുള്ള ആളുകൾ തന്നെയാണ് ഇത് തുറന്ന് പറഞ്ഞത്.

ഓളമുണ്ടാക്കാനായി തിരുവനന്തപുരത്ത് നിന്നും വന്നവർക്ക്

ഓളമുണ്ടാക്കാനായി തിരുവനന്തപുരത്ത് നിന്നും വന്നവർക്ക്

ഓളമുണ്ടാക്കാനായി തിരുവനന്തപുരത്ത് നിന്നും വന്നവർക്ക് ഇരുപതിനായിരം രൂപയും കൊടുത്തതാണ്. എന്നെയൊന്ന് പൊക്കിപിടിക്കണം, മറ്റൊൾ വരുമ്പോൾ ഒന്ന് താഴ്ത്തുകയും വേണമെന്ന കാഷ്യൽ ടോക്ക് സ്വാഭാവികമായും ഉണ്ടാവും. അത് പാടില്ലെന്നാണ് പറഞ്ഞത്. തനിക്ക് കയ്യടിക്കാൻ വേണ്ടി പൈസ കൊടുത്ത് ആളെ കയറ്റുന്നതിന് ഇവിടെ ആർക്കും പ്രശ്നമില്ല. എന്നാൽ അപ്പുറത്ത് നിൽക്കുന്ന ആളെ താഴ്ത്തിക്കെട്ടാൻ പാടില്ലെന്നും അഖിൽ മാരാർ പറയുന്നു.

ഇത് ഇവിടെ ഇന്നും ഇന്നലെയുമായി

ഇത് ഇവിടെ ഇന്നും ഇന്നലെയുമായി

ഇത് ഇവിടെ ഇന്നും ഇന്നലെയുമായി നടക്കുന്ന ഒരു കാര്യമല്ല, നേരത്തെ പൃഥ്വിരാജിന്റെ പടങ്ങൾ തിയേറ്ററിൽ വരുമ്പോൾ കൂവാൻ ആളെ കയറ്റിയെന്ന ആരോപണമുണ്ടായിരുന്നു. ഇതൊന്നും അംഗീകരിക്കാൻ കഴിയില്ലെന്നാണ് ഞങ്ങൾ പറയുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+