• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

റിയാസ് ഉണ്ടാക്കുന്ന ഇംപാക്ട് അറിയാൻ ഏഷ്യാനെറ്റിന്റെപ്രമോ മാത്രം നോക്കിയാൽ മതി: വൈറല്‍ കുറിപ്പ്

Google Oneindia Malayalam News

കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി ബിഗ് ബോസ് മലയാളം ആരാധക ഗ്രൂപ്പുകളില്‍ സജീവ ചർച്ചാവിഷയമായിരിക്കുന്നത് ആള്‍മാറാട്ടം വീക്കിലെ ടാസ്കിലെ റിയാസ് സലീമിന്റെ പ്രകടനമാണ്. ലക്ഷ്മിപ്രിയായുള്ള റിയാസിന്റെ വേഷപ്പകർച്ച താരത്തിന്റെ എതിരാളികളില്‍ നിന്ന് പോലുമുള്ള മികച്ച അഭിപ്രായങ്ങള്‍ക്ക് ഇടയാക്കിയിട്ടുണ്ട്. സഹ മത്സരാർത്ഥികള്‍ റിയാസിന്റെ പ്രകടനത്തിന് മൂന്നാം സ്ഥാനം മാത്രമാണ് നല്‍കിയതെങ്കിലും ബഹുഭൂരിപക്ഷം ആരാധകരും ഉറപ്പിച്ച് പറയുന്നത് ഏറ്റവും മികച്ച പ്രകടനം റിയാസിന്റേത് തന്നെയാണെന്നാണ്.

റിയാസ് അവിടെയും പുറത്തും ഉണ്ടാക്കുന്ന ഇംപാക്ട് അറിയാൻ 2 ദിവസമായി ഏഷ്യാനെറ്റ് പുറത്തു വിടുന്ന പ്രോഗ്രാം പ്രമോകള്‍ മാത്രം എടുത്തു നോക്കിയാൽ മതിയെന്നാണ് ഒരു ആരാധകന്‍ ചൂണ്ടിക്കാണിക്കുന്നത്.

'ദിലീപ് പണം കൊണ്ട് അമ്മാനമാടി, പലരേയും കയ്യിലെടുത്തു; അപ്പോഴാണ് ആ അടി വരുന്നത്, അതില്‍ വീണു''ദിലീപ് പണം കൊണ്ട് അമ്മാനമാടി, പലരേയും കയ്യിലെടുത്തു; അപ്പോഴാണ് ആ അടി വരുന്നത്, അതില്‍ വീണു'

റിയാസിന്റെ പേര് പരാമരർശിക്കാത്ത പ്രമോകള്‍ കഴിഞ്ഞ

റിയാസിന്റെ പേര് പരാമരർശിക്കാത്ത പ്രമോകള്‍ കഴിഞ്ഞ രണ്ട് ദിവസങ്ങളില്‍ വളരെ കുറവാണെന്നും ആരാധകന്‍ അഭിപ്രായപ്പെടുന്നു. ഇത് രണ്ടു ദിവസത്തെ കാര്യം മാത്രമല്ല , കുറച്ചു നാളുകളായി എടുത്തു പറഞ്ഞാൽ റോബിനും ജാസ്മിനും പോയതിന് ശേഷം , ബിഗ് ബോസ് പ്രൊമോ ആയാലും എപ്പിസോഡ് ആയാലും അതിന്റെ സിംഹഭാഗവും കയ്യടക്കിയത് റിയാസ് ആണെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.

എവിടെയോ മുഖ പരിചയം.. അല്ല മഞ്ജു ചേച്ചിയല്ലേ ഇത്: വൈറലായി ആരാധകർക്കൊപ്പമുള്ള മഞ്ജു വാര്യറുടെ ചിത്രം

അതിൽ അടി പിടി ഉണ്ടാകും, വെല്ലുവിളികളും വാക്ക് പൊരുകളും കാണും

അതിൽ അടി പിടി ഉണ്ടാകും, വെല്ലുവിളികളും വാക്ക് പൊരുകളും കാണും , ഇന്‍ഫോർമേറ്റിവും ഒപ്പം പുരോഗമനപരായ കാര്യങ്ങൾ കാണും, കരച്ചിൽ കാണും , ഫ്രണ്ട്ഷിപ് കാണും , തമാശകൾ കാണും .. അങ്ങനെ ഒരു കംപ്ലീറ്റ് പാക്കേജ് ആണ് ഈ 24 കാരൻ. പല പേരുകളും ഇട്ട് വിളിച്ച സൈബർ അറ്റാക്കും ഏറ്റവും വലിയ എവിക്ഷന്‍ ക്യാമ്പയിനും തരണം ചെയ്തു ഇന്ന് മറ്റുള്ളവരുടെ ഫാൻസ് പോലും അഭിനന്ദനം കോരി ചൊറിയുമ്പോൾ സന്തോഷം മാത്രം. മോട്ടിവേഷന്‍ ജീവിതം തന്നെ മോട്ടിവേഷൻ ആണ് ഈ മുതലിന്റേതും ആരാധകന്‍ കൂട്ടിച്ചേർക്കുന്നു.

ഇക്കഴിഞ്ഞ വീക്ക്ലി ടാസ്ക്കിൽ ആരാണ് ഏറ്റവും നന്നായി

ഇക്കഴിഞ്ഞ വീക്ക്ലി ടാസ്ക്കിൽ ആരാണ് ഏറ്റവും നന്നായി പെർഫോം ചെയ്തത് എന്ന് ചോദിച്ചാൽ ഒറ്റ ഉത്തരമേയുള്ളൂ അത് റിയാസ് ആണെന്നാണ് മറ്റൊരു ആരാധകന്‍ അഭിപ്രായപ്പെടുന്നത്. രണ്ട് ദിവസം ലൈവിലും എപ്പിസോഡിലും നിറഞ്ഞ് നിന്ന താരം സോഷ്യൽ മീഡിയയിൽ അക്ഷരാർത്ഥത്തിൽ റിയാസ് ആറാടുകയായിരുന്നു പ്രേക്ഷകരും ഹൗസ് മേറ്റ്സും ഒരുപോലെ ആസ്വദിച്ച പ്രകടനമായിരുന റിയാസിന്റത് പക്ഷേ ഏറ്റവും നല്ല പ്രകടനം നടത്തിയത് ആരാണ് എന്ന ചോദ്യം വന്നപ്പോൾ മത്സരാർത്ഥികൾ ഉരുളാൻ തുടങ്ങി റോൻസണും ബ്ലസ്ലിയും നെൻമമാരായി തനിക്ക് ഒരു സ്ഥാനവും കിട്ടില്ലെന്നുറപ്പായ ലപ്രി പതിവ് പരിപാടി ആരംഭിച്ചു

പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ മാത്രമാണ് സ്ഥാനം

പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ മാത്രമാണ് സ്ഥാനം നിർണ്ണയിക്കേണ്ടതെന്ന് ബിഗ് ബോസിന് ഇടക്കിടെ പറയേണ്ടി വന്നു ഒന്നും ചെയ്യാതിരുന്ന സൂരജിനും റോൻസണും ആദ്യ സ്ഥാനങ്ങൾ കൊടുക്കണമെന്ന് വരെ പലരും പറഞ്ഞു. റിയാസിനെ മറ്റ് മത്സരാർത്ഥികൾ ഭയന്ന് തുടങ്ങിയിരിക്കുന്നു ആദ്യ സ്ഥാനം അവന് കൊടുത്ത് ബൂസ്റ്റിങ് വേണ്ട എന്ന് അവർ തീരുമാനിച്ചു. പക്ഷേ പുറത്ത് എന്ത് സംഭവിക്കുന്നു എന്ന് അവർ അറിയുന്നില്ലാലോ തീരുമാനങ്ങൾ പ്രേക്ഷകരുടെ കൈയിലാണല്ലോ..... റിയാസിനെ പ്രേക്ഷകർ ഏറ്റടുത്ത് കഴിഞ്ഞു എന്നതിന് തെളിവ് കുറച്ച് ദിവസങ്ങളായി സോഷ്യൽ മീഡിയ നിറഞ്ഞ് നിൽക്കുന്ന അവനെ കുറിച്ചുള്ള പോസിറ്റീവ് വാർത്തകളാണ്. മലയാളം ബിഗ് ബോസ് സീസണുകളിൽ ഏറ്റവും നല്ല മത്സരാർത്ഥികളിൽ ഒരാളായി റിയാസ് മാറിക്കഴിഞ്ഞെന്നും അദ്ദേഹവും വ്യക്തമാക്കുന്നു.

ഇപ്പോ റോബിനേക്കാൾ സൂര്യശോഭയോടെ ബിഗ്‌ബോസിൽ

ഇപ്പോ റോബിനേക്കാൾ സൂര്യശോഭയോടെ ബിഗ്‌ബോസിൽ നിറഞ്ഞാടുന്ന താരമാണ് റിയാസ് എന്നാണ് മറ്റൊരു ആരാധകന്‍ വ്യക്തമാക്കുന്നത്. ഓരോ എപ്പിസോഡിലും അയാൾ നൽകുന്ന കണ്ടെന്റും എന്റർടൈൻമെന്റും നൽകാൻ മലയാളം ബിഗ് ബോസ്സിൽ ആർക്കും ഇത് വരെ കഴിഞ്ഞിട്ടില്ല. റിയാസിനെ അനുകൂലിക്കുന്നവരുടെ എണ്ണം അനുദിനം വർധിച്ചു കൊണ്ടിരിക്കുകയാണ്. ഹൗസിൽ ദിൽഷയും ബ്ലസ് ലീയും ഒക്കെ റിയാസിന്റെ ബലം തിരിച്ചറിഞ്ഞു കഴിഞ്ഞു. വോട്ട് മറിച്ചു ഉടായിപ്പ് കാണിച്ചാൽ മുൻപ് അഖിൽ പുറത്തായതു പോലെയുള്ള ദുരന്തങ്ങൾ ആവർത്തിക്കും എന്നല്ലാതെ നിങ്ങൾക്ക് റിയാസിനെ തോൽപ്പിക്കാൻ കഴിയില്ല.

കാരണം റിയാസ് അതിനൊക്കെ അപ്പുറത്തേക്ക്

കാരണം റിയാസ് അതിനൊക്കെ അപ്പുറത്തേക്ക് വളർന്നിരിക്കുന്നു. ബ്ലസ് ലീ എന്ന ശക്തനായ മത്സരാർഥി പോലും ഇന്ന് പല പോളുകളിലും റിയാസിന് മുൻപിൽ മുട്ട് കുത്തുകയാണ്. നിങ്ങൾക്ക് ഗെയിമിൽ ആരോടും താല്പര്യം ഇല്ലെങ്കിൽ കഷ്ടപ്പെട്ട് വോട്ടിങ്ങിനു നിൽക്കണമെന്നില്ല. അതല്ലെങ്കിൽ നിങ്ങൾക്ക് താല്പര്യം ഉള്ള മത്സരാർഥിക്ക് വോട്ട് നൽകുക. റിയാസിനെ വോട്ട് മറിച്ചു എവിക്റ്റ് ചെയ്യിക്കാമെന്ന വ്യാമോഹം മാറ്റി വച്ച് നീതിപരമായി പ്രവർത്തിക്കുക.

ഞാൻ ഒരു ഡോക്ടർ ഫാൻ ആണ്

ഞാൻ ഒരു ഡോക്ടർ ഫാൻ ആണ്. ഷോയിൽ അയാൾ ഉണ്ടായിരുന്ന സമയത്ത് അയാളെ മാത്രമേ സപ്പോർട്ട് ചെയ്തിട്ടുള്ളൂ. ഇപ്പോഴും പുറത്ത് അയാൾ നേടിയ ജനപിന്തുണയും പ്രശസ്തിയും കണ്ട് സന്തോഷം തോന്നാറുമുണ്ട്. തെറ്റിദ്ധരിക്കണ്ട. ഡോക്ടർ ഉയിർ എന്ന് ആക്രോശിക്കാനുള്ള പോസ്റ്റല്ല. എനിക്കു പറയാനുള്ളത് റോബിൻ ആർമിക്കാരോടാണ്. ഡോക്ടർക്ക് വേണ്ടി പ്രതികാരം ചെയ്യാൻ വോട്ട് സ്പ്ളിറ്റിങ് പോലെയുള്ള തേർഡ് റേറ്റ് പരിപാടികളുമായി ഇറങ്ങരുത്. ഡോക്ടർ റോബിൻ പുറത്തായി. ആ അധ്യായം അവിടെ അവസാനിച്ചെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

cmsvideo
  എല്ലാം മറന്ന് ഒന്നിച്ചു അവർ | Robin | Jasmin | Nimisha | Naveen | Akhil | Vinay | Bigg Boss
  English summary
  bigg boss malayalam seson 4: Just take a look at Asianet's promo to know the impact of Riyas: Viral Note
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X