• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അപ്പോഴാണ് സാത്താന്‍ വരിക; ദില്‍ഷയ്ക്ക് മണിക്കുട്ടന്റെ 'പിന്തുണ'; കർമ്മയെ ഓർമ്മപ്പെടുത്തി ശാലിനിയും

Google Oneindia Malayalam News

ബിഗ് ബോസ് മലയാളം സീസണ്‍ 4 വിന്നർ ദില്‍ഷ പ്രസന്നന്‍ അഭിനയിച്ച ഒരു ട്രേഡിങ് പ്രമോഷന്‍ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചൂടേറിയ ചർച്ചാ വിഷയം. തട്ടിപ്പാണെന്ന ആരോപണം ഉയർന്നതിന് പിന്നാലെ ദില്‍ഷ വീഡിയോ പിന്‍വലിക്കുകയും ആരാധകരോട് ക്ഷമാപണം നടത്തുകയും ചെയ്തിരുന്നു. വേണ്ടത്ര ശ്രദ്ധ പുലർത്താതെ ചെയ്ത വീഡിയോ ആണെന്നായിരുന്നു ദില്‍ഷയുടെ വിശദീകരണം. എന്നാല്‍ ഇതുകൊണ്ടൊന്നും വിവാദം അവസാനിക്കുന്നില്ല. ഇപ്പോഴിതാ ഈ വിഷയത്തിലേക്ക് ബിഗ് ബോസ് മലയാളം സീസണ്‍ 3 യിലെ ജേതാവും നടനുമായ മണിക്കുട്ടനും.

ഇന്‍സ്റ്റഗ്രാമില്‍ മണിക്കുട്ടന്‍ പങ്കുവെച്ച സ്റ്റോറിയാണ്

ഇന്‍സ്റ്റഗ്രാമില്‍ മണിക്കുട്ടന്‍ പങ്കുവെച്ച സ്റ്റോറിയാണ് ശ്രദ്ധാകേന്ദ്രം. ദില്‍ഷയുടെ പേര് എവിടേയും പരാമർശിച്ചിട്ടില്ലെങ്കിലും നിലവിലെ വിവാദങ്ങളില്‍ പ്രതികരിച്ചുകൊണ്ടാണ് മണിക്കുട്ടന്റെ പ്രതികരണമെന്നാണ് ആരാധകർ വ്യക്തമാക്കുന്നത്. പ്രേക്ഷക മനസില്‍ എന്നും നിലനില്‍ക്കുന്ന ഒരു സ്ഥാനം ഉണ്ടാകുക എന്നത് എല്ലാവര്‍ക്കും ലഭിക്കുന്ന ഭാഗ്യമല്ല. ഈ സ്ഥാനം നമുക്ക് ലഭിക്കുമ്പോള്‍ അവരോട് തിരിച്ച് നമ്മള്‍ നല്‍കേണ്ടതും പാലിക്കേണ്ടതുമായ ചില ഉത്തരവാദിത്തങ്ങളും വിശ്വസവും ഉണ്ടെന്നാണ് മണിക്കുട്ടന്‍ കുറിക്കുന്നത്. അദ്ദേഹത്തന്റെ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..

'ദില്‍ഷയ്ക്കൊരു മുട്ടന്‍പണി കൊടുക്കാം, അവളങ്ങനെ സുഖിച്ച് ജീവിക്കണ്ട': തന്ത്രം നിർദേശിച്ച് സൂരജ്'ദില്‍ഷയ്ക്കൊരു മുട്ടന്‍പണി കൊടുക്കാം, അവളങ്ങനെ സുഖിച്ച് ജീവിക്കണ്ട': തന്ത്രം നിർദേശിച്ച് സൂരജ്

പ്രേക്ഷക മനസില്‍ എന്നും നിലനില്‍ക്കുന്ന ഒരു സ്ഥാനം

പ്രേക്ഷക മനസില്‍ എന്നും നിലനില്‍ക്കുന്ന ഒരു സ്ഥാനം ഉണ്ടാകുക എന്നത് എല്ലാവര്‍ക്കും ലഭിക്കുന്ന ഭാഗ്യമല്ല. ഈ സ്ഥാനം നമുക്ക് ലഭിക്കുമ്പോള്‍ അവരോട് തിരിച്ച് നമ്മള്‍ നല്‍കേണ്ടതും പാലിക്കേണ്ടതുമായ ചില ഉത്തരവാദിത്തങ്ങളും വിശ്വസവും ഉണ്ട്. അവരെ മാനസികമായോ സാമ്പത്തികമായോ വിഷമിപ്പിക്കുന്ന പ്രവര്‍ത്തനങ്ങള്‍ നമ്മളുടെ ഭാഗത്തു നിന്നും ഉണ്ടാകാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.

ദില്‍ഷ ആ വിവാദ പരസ്യത്തില്‍ അഭിനയിച്ചതിന് വാങ്ങിച്ചത് 3 ലക്ഷം രൂപയോ? വേറെ ലെവലെന്ന് സൂരജ്ദില്‍ഷ ആ വിവാദ പരസ്യത്തില്‍ അഭിനയിച്ചതിന് വാങ്ങിച്ചത് 3 ലക്ഷം രൂപയോ? വേറെ ലെവലെന്ന് സൂരജ്

ജീവിതത്തില്‍ നമ്മള്‍ വിജയിച്ചു എന്ന് തോന്നിയാല്‍

ജീവിതത്തില്‍ നമ്മള്‍ വിജയിച്ചു എന്ന് തോന്നിയാല്‍ അതു നിലനിര്‍ത്തികൊണ്ടു പോകേണ്ടത് നമ്മുടെ ആവശ്യമാണ്. ഈ വിജയത്തില്‍ നില്‍ക്കുന്ന സാഹചര്യത്തില്‍ അതു തകര്‍ക്കാനായി നമുക്ക് ചുറ്റും നിരവധി പേരുണ്ടാകും. നിങ്ങളുടെ ഉയര്‍ച്ചകളില്‍ ജാഗ്രത വേണം. അപ്പോഴാണ് സാത്താന്‍ നിങ്ങള്‍ക്കായി വരിക.

Beard growth: കട്ടത്താടിയില്ലാത്തതാണോ പ്രശ്നം: ഓയിലുകള്‍ക്ക് പിന്നാലെ പോയി പണം കളയണ്ട, വേറയും മാർഗ്ഗമുണ്ട്

ഒരു വ്യക്തിയ്ക്ക് തെറ്റുപറ്റി എന്ന് തോന്നി കഴിഞ്ഞാല്‍

ഒരു വ്യക്തിയ്ക്ക് തെറ്റുപറ്റി എന്ന് തോന്നി കഴിഞ്ഞാല്‍ ആ തെറ്റ് കൊണ്ട് വ്യക്തി പങ്കെടുത്ത പരിപാടിക്കോ അവര്‍ സജീവമായി നില്‍ക്കുന്ന മേഖലയിലോ പ്രശ്‌നം ഉണ്ടാകും എന്ന് പറയുന്നതിനോട് ഞാന്‍ ഒരിക്കലും യോജിക്കുന്നില്ല. പ്രത്യേകിച്ച് കേരളത്തിലെ ജനങ്ങള്‍ അതു ഒരു വ്യക്തിയുടെ തെറ്റായി മാത്രമേ കാണുകയുള്ളൂ. അതുമായി ബന്ധപ്പെട്ട മേഖലയേയോ ഒരു സമൂഹത്തിനെയോ അവര്‍ തള്ളി പറയില്ലെന്നാണ് മണിക്കുട്ടന്‍ പറയുന്നത്. അതിശയോക്തി നല്ലതാണ്. പക്ഷെ അതില്‍ ആവേശം വരാതിരിക്കാന്‍ ശ്രദ്ധിക്കുക-മണിക്കുട്ടന്‍ കുറിപ്പ് അവസാനിപ്പിക്കുന്നു.

വിഷയത്തില്‍ ദില്‍ഷയ്ക്ക് പിന്തുണയുമായി ശാലിനിയും

അതേസമയം വിഷയത്തില്‍ ദില്‍ഷയ്ക്ക് പിന്തുണയുമായി സീസണ്‍ ഫോറിലെ സഹമത്സരാർത്ഥി ശാലിനിയും രംഗത്ത് എത്തിയിട്ടുണ്ട്. ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെയാണ് ശാലിനി തന്റെ പിന്തുണ വ്യക്തമാക്കുന്നത്. ഈ സമയവും കടന്നു പോകും. മുന്നോട്ട് പോകുകയെന്നാണ് ദില്‍ഷയെ മെന്‍ഷന്‍ ചെയ്തുകൊണ്ട് ശാലിനി കുറിക്കുന്നത്.

ഒരിക്കൽ ഹൃദയത്തിൽ നന്മയുള്ള ഒരുപാട് പേർ

'ഒരിക്കൽ ഹൃദയത്തിൽ നന്മയുള്ള ഒരുപാട് പേർ എനിയ്ക്കു വേണ്ടി സംസാരിച്ചു. പ്രതീക്ഷിച്ച പലരും അതിൽ ഉണ്ടായിരുന്നുമില്ല. ഇപ്പോൾ ഞാൻ നിന്നോട് പറയുകയാണ്. ഈ സമയവും കടന്നു പോകും. മുന്നോട്ട് പോകുക,' അതേസമയം കർമ്മയെക്കുറിച്ചുള്ള ഒരു ചിത്രവും ശാനിലിനി തന്റെ സ്റ്റോറിയില്‍ ചേർത്തിട്ടുണ്ടെന്നുള്ളതും ശ്രദ്ധേയമാണ്.

English summary
Bigg Boss Season 3 fame Manikuttan indirectly support Dilsha ; Care should be taken in everything
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X