Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിഗ് ബോസില്‍ റോബിന്‍ ഇപ്പോള്‍ പുറത്തായത് നന്നായി; അതുകൊണ്ടല്ലേ.... സുരാജിന്റെ മറുപടി വൈറല്‍

ബിഗ് ബോസിലെ ഈ സീസണിലെ ഏറ്റവും വലിയ താരമായിരുന്നു ഡോ റോബിന്‍ രാധാകൃഷ്ണന്‍. അപ്രതീക്ഷിത എവിക്ഷനായിരുന്നു റോബിന്‍ ബിഗ് ബോസില്‍ നിന്ന് നേരിട്ടത്. റോബിന്‍ ആരാധകര്‍ വലിയ രീതിയില്‍ അതേ തുടര്‍ന്ന് പ്രതിഷേധത്തിലായിരുന്നു. ബിഗ് ബോസ് ബോയ്‌ക്കോട് ചെയ്യുമെന്ന് എല്ലാം പറഞ്ഞിരുന്നു. പലരും ബിഗ് ബോസ് കാണുന്നതും നിര്‍ത്തിയിരുന്നു.

'ദിൽഷയ്ക്ക് നിലപാട് ഇല്ലെന്ന് തെളിയിച്ചാൽ ഒരു ലക്ഷം രൂപ ഇനാം';വെല്ലുവിളിച്ച് ആരാധകർ,വൈറൽ കുറിപ്പ്

റോബിന്‍ തിരുവനന്തപുരം വിമാനത്താവളത്തില്‍ വന്നിറങ്ങിയപ്പോള്‍ ആയിരങ്ങളായിരുന്നു അദ്ദേഹത്തെ സ്വീകരിക്കാന്‍ എത്തിയത്. തുടര്‍ന്ന് തനിക്ക് ആരോടും പരിഭവങ്ങളില്ലെന്നും റോബിന്‍ പറഞ്ഞിരുന്നു. ഇപ്പോഴിതാ റോബിന്റെ പുറത്താകലിനെ കുറിച്ചും ബിഗ് ബോസിനെ കുറിച്ചും പ്രതികരിച്ചിരിക്കുകയാണ് നടന്‍ സുരാജ് വെഞ്ഞാറമൂട്. അത് വൈറലായിരിക്കുകയാണ്.

1

ബിഗ് ബോസില്‍ പ്രിയപ്പെട്ട മത്സരാര്‍ത്ഥി അഖിലാണെന്ന് സുരാജ് പറയുന്നു. അഖിലിന്റെ എപ്പിസോഡുകളൊക്കെ കാണാറുണ്ടെന്നും താരം പറഞ്ഞു. ഫ്രീ ടൈമിന് എല്ലാ പരിപാടികളും കാണാറുണ്ട്. ബിഗ് ബോസ് മാത്രമല്ല എല്ലാ അഭിമുഖങ്ങളും മറ്റ് പരിപാടികളും കാണാറുണ്ട്. പക്ഷേ ബിഗ് ബോസ് സീസണ്‍ ഫോറില്‍ ആര് ജയിക്കണമെന്ന് എനിക്ക് പറയാനാവില്ല. കാരണം പരിപാടി സ്ഥിരമായി കാണാതെ എന്തൊക്കെയാണ് നടക്കുന്നതെന്നോ, ആരാണ് മികച്ചതെന്നോ പറയാനാവില്ല. അതുകൊണ്ട് ആരാകും വിന്നറെന്ന് പറയാനാവില്ല. എത്രയൊക്കെയാണെങ്കിലും നല്ല രീതിയില്‍ തന്നെയാണ് ആ പരിപാടി മുന്നോട്ട് പോകുന്നതെന്ന് വിശ്വാസമെന്നും സുരാജ് പറഞ്ഞു.

2

ഇന്ത്യാഗ്ലിറ്റ്‌സ് മലയാളത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു സുരാജ് ബിഗ് ബോസിനെ കുറിച്ച് സംസാരിച്ചത്. ബിഗ് ബോസിലേക്ക് പോവാനില്ലെന്ന് സുരാജ് തമാശ രൂപേണ പറയുകയും ചെയ്തു. അതേസമയം വിളിച്ചാല്‍ പോകുമെന്ന് ജാഫര്‍ ഇടുക്കിയും അറിയിച്ചു. അതിന് കാരണമുണ്ട്. കാരണം നമ്മുടെ സാഹചര്യമാണ്. സുരാജിന് പണമുണ്ട്, എനിക്ക് പണമുണ്ട്. അതുപോലെ നിങ്ങള്‍ക്ക് ജോലിയുണ്ട്. നമ്മള്‍ ചില നിമിഷങ്ങള്‍ കഴിഞ്ഞാല്‍ എന്തായി തീരുമെന്ന് പറയാനാവില്ല. ഒരു നിമിഷം കൊണ്ട് എല്ലാം മാറി മറിയാം. കാപ്പി കുടിക്കുന്ന സമയം മതി ഒരാള്‍ ഇല്ലാതാവാന്‍. അതുകൊണ്ട് സാഹചര്യങ്ങളാണ് നമ്മളെ എവിടേക്കും നയിക്കുന്നതെന്ന് ജാഫര്‍ ഇടുക്കി പറഞ്ഞു.

3

വെള്ളത്തിലെ കുമിള പോലെയാണ് നമ്മള്‍. ചിലത് വെള്ളത്തില്‍ കുറേ നേരം നില്‍ക്കും. എന്നാല്‍ ചിലത് വേഗം പൊട്ടിപോകും. ഒരു ചുമ വന്നാല്‍ മതി നമ്മുടെ സാമ്പത്തികം എല്ലാം തകര്‍ന്ന് പോകും. നമ്മള്‍ സീരിയലിലേക്ക് ഒക്കെ പോകേണ്ടി വരും. ഇത്തരം ഷോകളിലും പോകേണ്ടി വരും. കാരണം നമ്മളെ വീട്ടിലും അരി മേടിക്കണ്ടേ. തീര്‍ച്ചയായും അതുകൊണ്ട് ബിഗ് ബോസില്‍ പോകും. അന്തസ്സായി അവിടെ ഗെയിം കളിക്കുമെന്നും ജാഫര്‍ ഇടുക്കി വ്യക്തമാക്കി. അതേസമയം തന്നെ ബിഗ് ബോസുമായി ബന്ധപ്പെട്ട് മലയാളത്തിലെ ഒരു മെയിന്‍ നടന്‍ തന്നെ വിളിച്ചിരുന്നുവെന്ന് ജാഫര്‍ ഇടുക്കി പറഞ്ഞു.

4

റോബിന്‍ പുറത്താകുമോ എന്നൊക്കെ പറഞ്ഞായിരുന്നു ആ നടന് ഭയങ്കര ടെന്‍ഷനെന്നും ജാഫര്‍ ഇടുക്കി പറഞ്ഞു. അതേസമയം റോബിന്‍ നേരത്തെ പുറത്തായത് നന്നായെന്നും സുരാജ് പറഞ്ഞു. കാരണം ഈ ഘട്ടത്തില്‍ പുറത്തായത് കൊണ്ടാണ് ഇത്ര ഇംപാക്ട് റോബിനുണ്ടാക്കാനായത്. ജനങ്ങളുടെ വലിയ പിന്തുണ അദ്ദേഹത്തിന് ലഭിച്ചു. അതാണല്ലോ വലിയ കാര്യം. അതായത് ബിഗ് ബോസിന്റെ വിന്നറായതിന് തുല്യമായ ജനങ്ങളുടെ പിന്തുണയാണ് അദ്ദേഹത്തിന് ലഭിച്ചിരിക്കുന്നതെന്നും സുരാജ് പറഞ്ഞു. ചില എപ്പിസോഡൊക്കെ താന്‍ കണ്ടിട്ടുണ്ടെന്നും സുരാജ് വ്യക്തമാക്കി.

5

അതേസമയം പോകുമോ എന്ന് ചോദിച്ചാല്‍ പോകുമെന്നെ പറയാനാവൂ എന്ന് ജാഫര്‍ പറയുന്നു. ഇപ്പോള്‍ പക്ഷേ പോകാനാവില്ല. നമ്മള്‍ വാങ്ങി കൊണ്ടിരിക്കുന്ന പൈസ അവര്‍ക്ക് തരാനാവുമോ എന്ന് ജാഫര്‍ ഇടുക്കി ചോദിക്കുന്നു. നേരത്തെ റോബിന്റെ പുറത്താകല്‍ ആരാധകരെ ചൊടിപ്പിച്ചിരുന്നു. സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളില്‍ അടക്കം ഏഷ്യാനെറ്റിന്റെ വ്യാപക സൈബര്‍ ആക്രമണം നടന്നിരുന്നു. നേരത്തെ തന്നെ വിന്നറെ തീരുമാനിച്ച് വെച്ചാണ് ബിഗ് ബോസ് നടക്കുന്നതെന്ന് വരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. റോബിന് പിന്നാലെ ജാസ്മിനും ഷോയില്‍ നിന്ന് പുറത്തായിരുന്നു. സ്വയം എവിക്ടായി പോവുകയായിരുന്നു ജാസ്മിന്‍. കഴിഞ്ഞ ദിവസം അഖിലും ഷോയില്‍ നിന്ന് പുറത്തായിരുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+