'റോബിനെ പോലൊരാളെ വിവാഹം കഴിച്ചാൽ ദിൽഷയുടെ ഡാൻസ് ഒക്കെ സ്വപ്നം മാത്രമാകും';കുറിപ്പ്
കൊച്ചി; മോശം പ്രകടനത്തിന് ഈ ആഴ്ചയിൽ ജയിൽ ശിക്ഷ ഏറ്റുവാങ്ങിയ മത്സരാർത്ഥികളായിരുന്നു ബ്ലസ്ലിയും ദിൽഷയും. ബിഗ് ബോസിൽ ജയിൽ ജീവിതം ശിക്ഷയാണെങ്കിലും പക്ഷേ ബ്ലസ്ലിയും ദിൽഷയും തങ്ങൾക്ക് കിട്ടിയ അവസരം ആസ്വദിക്കുകയായിരുന്നു. പാട്ടു പാടിയും നൃത്തം ചെയ്തും ഇരുവരും ജയിൽ വാസം തകർത്തു. ജയിലിലെ ഇരുവരുടേയും പ്രകടനങ്ങൾ ഏറെ താത്പര്യത്തോടെയായിരുന്നു പ്രേക്ഷകർ കണ്ടത്.
'സനൽ കുമാറിനുള്ള മറുപടിയോ?' കൂട്ടുകാർക്കൊപ്പം മഞ്ജുവിന്റെ കിടിലിൻ സെൽഫികൾ.. വൻ വൈറൽ
എന്നാൽ ഇരുവരുടേയും 'പ്രകടനങ്ങൾ' സഹിക്കാത്ത ഒരാൾ ബിഗ് ബോസ് ഹൗസിൽ ഉണ്ടായിരുന്നു. അത് മറ്റാരുമല്ല ദിൽഷയോട് തന്റെ പ്രണയം തുറന്ന് പറഞ്ഞ ഡോ റോബിൻ തന്നെ.

ബ്ലസ്ലിയും ദിൽഷയും പാട്ടും ഡാൻസുമായി കഴിഞ്ഞത് തനിക്ക് ഒട്ടും ഇഷ്ടപ്പെട്ടില്ലെന്ന് റോബിൽ തുറന്ന് പറഞ്ഞിരുന്നു. സുചിത്രയോടായിരുന്നു റോബിന്റെ തുറന്ന് പറച്ചില്‍. 'എനിക്ക് ഇഷ്ടപ്പെട്ടൊരു കുട്ടി , ഈ സീസണില്‍ ഇതാദ്യമായിട്ടാണ് ഒരാണും പെണ്ണും ഒരുമിച്ച് ജയിലില്‍ കിടക്കുന്നത്. എനിക്കത് ഇഷ്ടപ്പെട്ടില്ലെന്നായിരുന്നു റോബിൻ സുചിത്രയോട് പറഞ്ഞത്. ദിൽഷയുടെ പ്രവൃത്തികൾ തനിക്കിഷ്ടപ്പെട്ടിട്ടില്ലെന്ന് റോബിൻ തന്റെ സുഹൃത്തായ അപർണയോടും പറഞ്ഞിരുന്നു. നേരത്തേ ദിൽഷയോട് പ്രണയം വെളിപ്പെടുത്തിയ ആളാണ് ബ്ലസ്ലി. ഇത് തന്നെയാണ് ഡോ റോബിനെ ചൊടിപ്പിച്ചതും.
അതേസമയം റോബിന്റെ പ്രതികരണത്തിൽ കടുത്ത വിമർശനമാണ് വിവിധ കോണുകളിൽ നിന്നും ഉയരുന്നുണ്ട്. ഒരാണും പെണ്ണും ഒന്നിച്ചു നടക്കുന്നത് കണ്ടാൽ അത് മോശമായി തോന്നുന്നത് റോബിനെ പോലുള്ള ടോക്സിക്ക് സദാചാര അമ്മാവൻ മനസുള്ളവർക്കാണെന്ന് പറയുകയാണ് ഒരു ആരാധകൻ. ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പിലാണ് പ്രതികരണം. പോസ്റ്റിന്റെ പൂർണരൂപം വായിക്കാം

'റോബിനെ പോലുള്ള ടോക്സിക്ക് സദാചാരന്മാരെ സപ്പോർട്ട് ചെയ്യുന്നവരോട് പറയുകയാണ്..ഇതുപോലെ നിങ്ങൾ "സ്നേഹം പോസസീവ്നസ്സ്"എന്നൊക്കെ പറഞ്ഞു ന്യായീകരിക്കുന്ന കാര്യങ്ങളാണ് പിന്നീട് ആസിഡ് മുഖത്തൊഴിക്കാനും ഒരാളെ കൊല്ലാനുമൊക്കെയുള്ള കാര്യങ്ങളായി നമ്മുടെ ചുറ്റും നടന്നിട്ടുള്ളത്..ഇതുപോലുള്ള കാര്യങ്ങളെ വെറുതെ ന്യായീകരിക്കാൻ ശ്രമിക്കരുത്
റോബിൻ കുറച്ചു ദിവസം മുന്നേ ദിൽഷയോട് പറയുന്നുണ്ട് "നീയും ബ്ലസ്‌ലിയും നടന്നു വരുന്നത് കണ്ടാൽ ആളുകൾ എന്ത് പറയുമെന്ന് അറിയാമോ"എന്ന്..എന്തുപറയാൻ? ഒരാണും പെണ്ണും ഒന്നിച്ചു നടക്കുന്നത് കണ്ടാൽ അത് മോശമായി തോന്നുന്നത് റോബിനെ പോലുള്ള ടോക്സിക്ക് സദാചാര അമ്മാവൻ മൈൻഡ് ഉള്ളവർക്കാണ്..ഇയാൾ പറയുന്നു ആദ്യമായാണ് ഒരാണും പെണ്ണും ജയിലിൽ കിടക്കുന്നത് എന്ന്..അപ്പോൾ ഇയാളും ഡൈസിയും ഒരുമിച്ചു ജയിലിൽ കിടന്നതോ??'

'രണ്ട് കണ്ടസ്റ്റന്റ് ഒരുമിച്ചു ജയിലിൽ കിടക്കുന്നതിനെ ആണും പെണ്ണും ഒന്നിച്ചു കിടക്കുന്നു എന്ന ചിന്തയിലേക്ക് കൊണ്ടുപോയ വെറും ടോക്സിക്ക് ആയൊരാളാണ് റോബിൻ..ദിൽഷ ഡാൻസ് കരിയർ ആയി കൊണ്ടു നടക്കുന്ന ഒരാളാണ്..അങ്ങനൊരാൾ റോബിനെ പോലൊരാളെ വിവാഹം കഴിച്ചാൽ പിന്നെ അവൾക്ക് ഡാൻസ് എന്നത് സ്വപ്നം മാത്രമായിരിക്കും..ബ്ലസ്‌ലിയുടെ പ്രണയം ദിൽഷ എന്ന വ്യക്തിയെ repsect ചെയ്തുകൊണ്ടുള്ളതാണ്..അവളെ ഒരിക്കലും നിയന്ത്രിക്കാനോ അവളെപ്പറ്റി മോശം പറയാനോ ബ്ലസ്‌ലി ശ്രമിച്ചിട്ടില്ല..പക്ഷെ റോബിൻ ദിൽഷയെ കണ്ട്രോൾ ചെയ്യാനും അവളെകുറിച്ച് ഇതുപോലെ ഓരോ ഊളത്തരങ്ങൾ പറയുകയും ചെയ്യുന്നുണ്ട്..അതുകേട്ട ഉടനെ"ഡോക്ടർ പറഞ്ഞതാ ശരി ദിൽഷ ജയിലിൽ കിടന്ന് അഴിഞ്ഞാടുകയായിരുന്നു.. അവൾ ഹാപ്പി ആയിരുന്നു"എന്ന് പറയുന്ന ഡോക്ടർ ഫാൻസ് അതിനേക്കാൾ മാസ്സ് ആണ്..

ദിൽഷ റോബിന്റെ ഭാര്യയോ കാമുകിയോ അടിമയോ അല്ല..അതുപോലെ റോബിന്റെ പൊട്ടത്തരങ്ങൾ കേട്ട് ദിൽഷയെ മോശക്കാരിയാക്കി യൂട്യൂബിൽ അടക്കം കമന്റ് ഇടുന്ന വെട്ടുക്കിളികൾ ഇതെല്ലാം അവസാനിപ്പിക്കുക..റോബിനെ പോലൊരാൾ ബിഗ് ബോസ്സിന്റെ വിന്നവർ ആവാൻ അർഹനല്ല എന്ന് വീണ്ടും വീണ്ടും തെളിയിക്കുകയാണ്..












Click it and Unblock the Notifications