Get Updates
Get notified of breaking news, exclusive insights, and must-see stories!

'ബിഗ് ബോസിൽ ജാസ്മിൻ വിജയിക്കില്ല..പക്ഷേ ഈ ഷോ വിട്ടു സീസണ്കളിലൂടെ ഇനിയും മത്സരിക്കും'..കുറിപ്പ്

കൊച്ചി; ബിഗ് ബോസ് സീസൺ 4 ലെ ശക്തയായ മത്സരാർത്ഥിയാണ് ജാസ്മിൻ മൂസ. ഇക്കുറി ബിഗ് ബോസ് മലയാളത്തിൽ നിന്ന് ഒരു വനിത വിജയിക്കുമെങ്കിൽ അത് ജാസ്മിൻ ആയേക്കുമെന്നാണ് ഒരു വിഭാഗം അഭിപ്രായപ്പെടുന്നത്. എന്നാൽ ജാസ്മിൻ ഈ ഷോയിൽ വിജയിക്കുമെന്ന് കരുതുന്നില്ലെന്ന് പറയുകയാണ് ഒരു ജാസ്മിൻ ആരാധകൻ. എന്നാൽ ഏറ്റവും കൂടുതൽ ആളുകൾ ഇനിയും ഇഷ്ടപ്പെടാൻ പോകുന്ന ഇനിയുള്ള തലമുറകളും ചർച്ച ചെയ്യാൻ പോകുന്ന പേര് ജാസ്മിൻ ആയിരിക്കുമെന്നാണ് ഇയാൾ കുറിപ്പിൽ പറയുന്നത്. വായിക്കാം

'ഭാവന, ദൊണ്ണ ബിരിയാണി ഇഷ്ടപ്പെട്ടോ?' കൂട്ടുകാർക്കൊപ്പം അടിച്ച് പൊളിച്ച് നടി..വൈറലായി വീഡിയോ

1


ജാസ്മിൻ ജാസ്മിൻ ജാസ്മിൻ
ജാസ്മിൻ BB-4 വിട്ടു പുറത്തേക്ക് പോവുകയാണ്. ബിഗ്‌ബോസ് ഹൌസിൽ ഇതു വരെ കഴിഞ്ഞ സീസണിലും.. ഇനി വരാൻ പോകുന്ന സീസൺകളിലും ആരുടെയെങ്കിലും നിലപാട് ചർച്ച ആകാൻ പോകുന്നുവെങ്കിൽ അതു ജാസ്മിന്റെ ആയിരിക്കും.. ഒരു പക്ഷെ പത്തു വർഷം കഴിഞ്ഞാൽ ആയിരിക്കും അവളുടെ നിലപാട് ശരിയാണ് എന്ന് സമൂഹത്തിലെ ഭൂരിപക്ഷം ആളുകളും ചിന്തിക്കുന്നത്. ചിലപ്പോൾ കേരളത്തിൽ ആയതു കൊണ്ട് ഇത് സംഭവിച്ചില്ലേലും അത്ഭുതപ്പെടാനില്ല..
5g ഫോണും കാളവണ്ടി സമയത്തെ സദാചാര ബോധവും പേറുന്ന ഒരു ജനത ജഡ്ജ് ചെയ്യാൻ മഞ്ഞ കണ്ണാടിയുമായി ഇരിക്കുന്നു..

2


അവൾ ലെസ്ബിയനാണ്, പുകവലിക്കുന്നു.. തെറി വിളിക്കുന്നു, അലറുന്നു..ഇവൾ മെന്റലാണോ ഇവൾ പെണ്ണാണോ... ഇങ്ങനെയൊക്കെയുള്ള questions ചോദിക്കുന്ന പൊട്ട കിണറ്റിലെ തവളകൾ.. അതായത് ജാസ്മിൻ ഇതൊന്നും ചെയ്യാതെ അവരുടെ മുന്നിൽ നല്ല കുട്ടിയായി അഭിനയിച്ചു അവരെ സന്തോഷിപ്പിച്ചിരുന്നു എങ്കിൽ ഈ തവളകൾക് അവൾ പുണ്യാളനും പതിവ്രതയുമായിരുന്നേനെ..
അത് തന്നെ യാണ് അവളുടെ നിലപാട്.. നിന്നെയൊന്നും സന്തോഷിപ്പിക്കാൻ തന്റെ സ്വഭാവവും നിലപാടും മാറ്റാൻ എനിക്ക് സൗകര്യം ഇല്ല മാക്രികളെ എന്ന ചോദ്യം മാക്രികൾക് മനസ്സിലാക്കാൻ തന്നെ വർഷങ്ങൾ എടുക്കും എന്നതാണ് യാഥാർഥ്യം.. തലമുറകളായി inject ചെയ്യപ്പെടുന്ന കാളവണ്ടി മൂല്യബോധം 5g മാറി 6g ആകുമ്പോഴെങ്കിലും നന്നാവട്ടെ എന്ന് പ്രത്യാശിക്കാം
ജാസ്മിൻ സീസൺ 4 വിട്ടു ജനങ്ങളിലേക്ക് എത്തിച്ചേരും എന്നുറപ്പാണ്.. ഏത് സീസണിലെയും winnersm ചിലപ്പോൾ മറക്കപ്പെടാം.. ജാസ്മിൻ അവളുടെ നിലപാടി ലൂടെ അതിന്റെ ക്വാളിറ്റിയിലൂടെ ഇനിയും മത്സരിക്കും.

Recommended Video

cmsvideo
    പോകുന്നതിന് മുന്നേ പുറകെ നടന്ന് സ്ട്രാറ്റജി പറഞ്ഞു കൊടുത്തു,Ronson's Wife Dr Neeraja Interview
    3


    കഴിഞ്ഞ സീസണിൽ തന്റെ ഒറിജിനൽ സ്വഭാവം nature വസ്ത്രധാരണം മറച്ചു വെച്ച് ഒരു half സാരിയും ഫേക്ക് പ്രേമവുംഫേക്ക് കരച്ചിലും നടിച്ചു നടന്ന കോണ്ടെസ്റ്റന്റിനെ 90ദിവസം തങ്ക തളികയിൽ കൊണ്ട് നടന്ന മാക്രി കൂട്ടങ്ങളുടെ ഇടയിൽ.. ഇതാണ് ഞാൻ .. ഈ ഡ്രസ്സ്‌ ഇടുന്നത് എന്റെ ചോയ്സ് ആണ് ഫേക് കാണിച്ചു നിന്റെയൊക്കെ സപ്പോർട്ട് വേണ്ട എന്ന് പറയാനൊള്ള ഗട്സ്.. അത് appreciate ചെയ്യാനൊള്ള മൂള ദ്രവിച്ചു പോയ മാക്രിക്കൂട്ടം... കുല സ്ത്രീ സങ്കൽപം വെച്ച് അവളെ അളക്കാൻ ഇരിക്കുകയാണ്.. പോര മാക്രികളെ നിങ്ങളുടെ instruments പോരാ

    4



    പെൺകുട്ടികൾ ഓടിയാൽ.. അല്ലെങ്കിൽ ഒന്ന് ചാടിയാൽ ഗർഭപാത്രം സ്ലിപ് ആകും എന്ന ടോക്സിക് കോൺസെപ്റ്റ് inject ചെയ്യുന്ന ഒരു കാളവണ്ടി യുഗത്തിലെ ആശയം ഒരു ശാസ്ത്രീയ അടിസ്ഥാനവും ഇല്ലാതെ ഇൻജെക്ട് ചെയ്ത ഒരു മനുഷ്യൻ.. അതും ഒരു സയൻസ് ടീച്ചർ.. അയാളെ സൂപ്പർ സ്റ്റാറായി കൊണ്ടാടിയ ഒരു കൂട്ടം മാക്രികൾ.. പൊട്ടകിണറ്റിലെ മാലിന്യ കൂമ്പാരം തലയിൽ കയറ്റിയവർ അവരോട് ആണ് ജാസ്മിൻ സംവദിക്കുന്നത്..തന്നെ ഒരു ജൻഡറിന്റെയും ബലഹീനത കൊണ്ട് തളച്ചിടാൻ പറ്റില്ല എന്ന്.. അന്നത്തെ ഡോക്ടന്റെ അതെ പ്രതിപുരുഷനായ്യ ഇന്നത്തെ ഡോക്ടർ റോബിന് ഒരു ഫിസിക്കൽ ടാസ്കിലും അവളെ തൊടാൻ പറ്റില്ല എന്നതാണ്..മാക്രി കൂട്ടത്തിന്റെ അവളോടുള്ള വെറുപ്പ് കൂട്ടുന്നത്...

    6


    എനിക്ക് തോന്നുന്നത് നിങ്ങൾ അവളെ പെണ്ണായോ അല്ലെങ്കിൽ ലെസ്ബിയനായോ ഒക്കെ കാണുന്നതിന് പകരം ഒരു മനുഷ്യൻ ആയി കണ്ടു നോക്കൂ.. എല്ലാ മനുഷ്യർക്കുള്ള ഗുണവും നന്മയും ശീലങ്ങളും ദുർ ശീലങ്ങളും തന്നെയാണ് അവൾക്കുമുള്ളത്.. ഈ ദുർശീലങ്ങൾ പെണ്ണുങ്ങൾക് പാടുണ്ടോ.. അല്ലെങ്കിൽ പെണ്ണുങ്ങൾ ഇങ്ങനെ അടക്കവും ഒതുക്കവും ആയി ജീവിക്കണം എന്നുള്ള പൊട്ടകിണറ്റിലെ concepts മാറ്റി വെച്ച് ആലോചിച്ചു നോക്കൂ.. ഒരു സാധാരണ മനുഷ്യൻ ചെയ്യുന്ന കാര്യങ്ങൾ തന്നെയല്ലേ അവൾ ചെയ്യുന്നത്. മറ്റുള്ളവർക് നന്മ ഉണ്ടാവുക അതു ചെയ്യുക തിരിച്ചും അത് പ്രതീക്ഷിക്കുന്ന വളരെ ലളിതമായ നിലപാട് അവളെ കൊണ്ട് പറ്റുന്ന രീതിയിൽ ഫോളോ ചെയ്യുക എന്നതാണ് ജാസ്മിൻ ചെയ്യുന്നത്. അത് നടക്കാതെ വരുമ്പോഴോ തിരിച്ചു കിട്ടാതെ വരുമ്പോഴോ മാത്രമാണ് അവൾ കലഹിക്കുന്നത്....

    6


    ഇന്നത്തെ ടാസ്കിൽ രണ്ടു തവണ ജാസ്മിൻ മെന്റലി break down ആകുന്നത് കണ്ടൂ..
    റിയാസ് കോയിൻസ് വാരിയെറിഞ്ഞു കരഞ്ഞു കൊണ്ട് കയറിപ്പോയപ്പോൾ.. താൻ അവനെ അറിഞ്ഞോ അറിയാതെയോ ഹുമിലിയേറ്റ് ചെയ്തു എന്ന് തോന്നിപ്പോയ ജാസ്മിൻ. അവനെ അശ്വസിപ്പിക്കുമ്പോൾ കരച്ചിലിന് വക്കിലെത്തിയ ജാസ്മിൻ... അവളുടെ നിസ്സഹായാവസ്ഥ പറഞ്ഞു കരയുന്നു.. റോബിനും ബ്ലെസ്ലിയും എന്തെങ്കിലും ഫേവർ ടാസ്കിൽ അർഹിക്കുന്നില്ല എന്നതാണ് ശരി..സൂരജിനോട് അവൾ കാണിച്ച ഫേവർ..ഒരു പക്ഷെ അവൾ തിരിച്ചു ഒരു unfavor സിറ്റുവേഷൻ avoid ചെയ്യും എന്ന് പ്രതീക്ഷിച്ചിരിക്കണം. അത് നടക്കാതെ വന്നപ്പോൾ അവൾക് കിട്ടിയ കോയിൻസ് സൂരജിന്റെ കയ്യിൽ നിന്ന് ബലമായി എടുത്ത് കൊണ്ട് വന്നു.. അഖിൽ വന്നു എല്ലാം തട്ടി മറിച് കള
    ഒരക്ഷരം മിണ്ടാതെ കോയിൻസ് പെറുക്കിയെടുക്കുന്ന ജാസ്മിൻ..

    7

    സത്യം പറയാലോ bb housile ഇതുവരെയുള്ള സന്ദർഭങ്ങളിൽ ഏറ്റവും മനോഹരമായ നിമിഷം.. ഒരു പക്ഷെ ഭൂരിപക്ഷം പേരും അവൾ കരയുന്നത് കണ്ടു ചിരിക്കുന്നുണ്ടാവും.. ആക്കിയ ചിരി... പക്ഷെ അതിൽ യഥാർത്ഥ ജാസ്മിൻ എന്ന ലളിതമായ ഒരു മനുഷ്യനെ കാണാൻ പറ്റും.. ഡോക്ടറോട് തെറി വിളിക്കും അലറി വിളിക്കുന്ന അവൾ അഖിലിനെ തെറി വിളിക്കാത്തത് എന്തായിരുന്നെന്നു ചിന്തിച്ചോ.?കുറച്ചു കഴിഞ്ഞു അഖിൽ തട്ടി മറിച്ചത് തെറ്റാണെന്ന് ആരോ പറഞ്ഞപ്പോൾ.. അല്ല അഖിൽ ചെയ്തതിൽ തെറ്റില്ല അവൻ ചെയ്തതാണ് ശെരി എന്ന് പറയുന്ന ജാസ്മിൻ .. ഇത്രയും ഹീറോയിസം ആരെങ്കിലും അവിടെ തന്റെ ഒറിജിനൽ സ്വഭാവം കൊണ്ട് കാണിച്ചിട്ടുണ്ടോ.. അവൾക് വേണമെങ്കിൽ അഖിലിനെതിരെ അടിയുണ്ടാക്കാനോ തെറി വിളി നടത്തി content കൊടുക്കാനോ പറ്റുമായിരുന്നു.. പക്ഷേ അത്രയും stress സിറ്റുവേഷനിൽ പോലും അവൾക് അതിന്റെ റിയാലിറ്റി അറിയാമായിരുന്നു..

    8


    സുരജിന്റെ കയ്യിൽ നിന്ന് കോയിൻ എടുക്കുന്നത് soorajum ആ സിറ്റുവേഷനും അവളെ കൊണ്ട് ചെയ്യിച്ചത് ആണെന്നു അവൾക് നല്ല ബോധ്യം ഉണ്ട്.. സുരജിന്റെ ഫ്രണ്ട് എന്നനിലയിൽ അഖിലിന് അതുകൊണ്ട് തന്നെ അത് ചോദ്യം ചെയ്യാനുള്ള അവകാശം ഉണ്ടെന്നു അവൾക് തോന്നുന്നു.. അത് തന്നെയാണ് അവളുടെയുംശരി യും നിലപാട്...
    അതു കൊണ്ടല്ലേ സാധാരണ ഒരു മനുഷ്യൻ പ്രത്യേകിച്ച് ഇതു പോലെയുള്ള സിറ്റുവേഷനിൽ ആഗ്ഗ്രെസ്സീവ് ആയിട്ടു പെരുമാറുന്ന സമയത്തു തന്റെ എതിരാളിയുടെ ഭാഗത്താണ് കൂടുതൽ ശരി എന്ന് മനസ്സിൽ ആകുമ്പോൾ അലറി വിളിക്കാതെ.. തെറി വിളിക്കാതെ.. കരഞ്ഞു പോകുന്ന ഒരു വഴക്കാളിയായ മനുഷ്യൻ.. എതിരാളിയെ protect ചെയ്യാൻ ശ്രമിക്കുന്ന ഒരാൾ..അവൾ മനസ്സിലാക്കിയത് പോലെ തിരിച്ചു മനസ്‌ലാക്കിയില്ലല്ലോ എന്ന് പരാതി പറഞ്ഞു കരയുന്ന ഒരു മനുഷ്യൻ..

    9


    ജാസ്മിൻ ജാസ്മിൻ ജാസ്മിൻ ....
    Bb-4ഇൽ ജാസ്മിൻ വിജയിക്കും എന്ന് കരുതുന്നില്ല...മറ്റുള്ളവരെ തെറി വിളിക്കുന്ന.. സിഗരറ്റ് വലിച്ചു.. വഴക്കുണ്ടാക്കി ഓപ്പോസിറ്റ് നിക്കുന്നവർക് സ്ക്രീൻ സ്പേസ് ഉണ്ടാക്കി കൊടുക്കുന്ന ബാഡ് ഗെയിംർ.. ആയിരിക്കും പലർക്കും അവൾ...പക്ഷെ ജാസ്മിൻഈ ഷോ വിട്ടു സീസണ്കളിലൂടെ ഇനിയും മത്സരിക്കും.. തന്റെ നിലപാടുകളിലൂടെ... ഒരു സീസണിൽ ഒരാൾക്കു ഒരുപാട് ആരാധകരെ ഉണ്ടാകാൻ പറ്റും.. ടോക്സിക് ഫാൻസിലൂടെയോ pr വർക്കിലൂടെയോ.. പക്ഷേ ഇനിയും ഉള്ള സീസണിൽ വീണ്ടും ചർച്ച ചെയ്യാൻ പറ്റണമെങ്കിൽ നിലപാടിൽ ഒരു ക്വളിറ്റി ഉണ്ടാകണം..ഏറ്റവും കൂടുതൽ ആളുകൾ ഇനിയും ഇഷ്ടപ്പെടാൻ പോകുന്ന ഇനിയുള്ള തലമുറകളും ചർച്ച ചെയ്യാൻ പോകുന്ന പേര്.. ജാസ്മിൻ ആയിരിക്കും...Thanks BiggBoss..ഇങ്ങനെയൊരാളെ കാണിച്ചു തന്നതിന്..
    Nb:....എന്ന് പൊട്ടകിണറ്റിൽ ആണ് ജീവിക്കുന്നതെങ്കിലും ആ കിണറു കുറച്ചു വൃത്തിയായി കിടക്കണം എന്നാഗ്രഹിക്കുന്ന ഒരു മാക്രി.. ഇനി വരുന്ന വാൽ മാക്രികളെ ങ്കിലും ഈ മാലിന്യത്തിൽ നിന്ന് രക്ഷപ്പെടണ്ടേ.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+