ബൈക്ക് യാത്രികരായ കുടുംബം ബസിനടിയില്‍പ്പെട്ട് മരിച്ചു
കോഴിക്കോട്: ബൈക്ക് യാത്രികരായ ഒരു കുടുംബത്തിലെ മൂന്നു പേര്‍ ടൂറിസ്റ്റ് ബസിന്റെ അടിയില്‍പ്പെട്ടു മരിച്ചു. മലാപറമ്പ് ഗോള്‍ഫ്‌ലിങ്ക് റോഡ് മുതിരക്കാലപ്പറമ്പില്‍ രാരിച്ചന്‍കണ്ടി വീട്ടില്‍ പ്രജിത്ത് എന്ന വാവ (43), ഭാര്യ ഷിംന (36), മകന്‍ അഭിഷേക് (13) എന്നിവരാണ് മരിച്ചത്.
ഞായറാഴ്ച വൈകിട്ട് ആറരയോടെ മൂഴിക്കല്‍ പാലത്തിന് സമീപമാണ് സംഭവം. കര്‍ണാടകയിലെ തുംകൂരില്‍നിന്ന് ശബരിമലയിലേക്ക് പോവുകയായിരുന്നു കെഎ 51 ഡി 7154 നമ്പര്‍ ബസ്. ചെറുവറ്റയിലെ ബന്ധുവീട്ടിലേക്ക് പോവുകയായിരുന്നു പ്രജിത്തും കുടുംബവും. ബൈക്കില്‍ കാര്‍ ഇടിച്ചതിനെ തുടര്‍ന്ന് ബൈക്ക് ബസിന്റെ അടിയിലേക്ക് മറിയുകയായിരുന്നു.

ഷിംന സംഭവസ്ഥലത്തും അഭിഷേക് ആശുപത്രിയിലേക്കുള്ള യാത്രാമധ്യേയും പ്രജിത്ത് ആശുപത്രിയില്‍ എത്തിച്ച ശേഷവുമാണ് മരിച്ചത്. ഫ്‌ളോറിക്കന്‍ റോഡില്‍ കൂള്‍ബാര്‍ നടത്തുകയാണ് പ്രജിത്ത്. നഗരത്തിലെ സ്വകാര്യ സ്ഥാപനത്തില്‍ ജീവനക്കാരിയാണ് ഷിംന. സെന്റ് ജോസഫ്‌സ് ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥിയാണ് അഭിഷേക്. പരേതരായ സുകുമാരന്റെയും ശാന്തയുടെയും മകനാണ് പ്രജിത്ത്. സഹോദരന്‍ പ്രമോദ്, പ്രസീത. കാട്ടില്‍പീടിക ശ്രീനിവാസന്റെയും ദേവിയുടെയും മകളാണ് ഷിംന. സഹോദരങ്ങള്‍: ദീപക്, ദീപിക, ഷിജിന.












Click it and Unblock the Notifications