Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒടുവില്‍ മഹിളാ കോണ്‍ഗ്രസിന് സീറ്റില്ല, കോണ്‍ഗ്രസിന് വനിതകള്‍ വേണ്ട?എന്താണ് കാരണം

ദില്ലി: ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കാത്തിരുന്ന മഹിളാ കോണ്‍ഗ്രസ്സിന് നിരാശ. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടികയില്‍ അവസാന ഘട്ടം വരെ വനിതകളെ പരിഗണിച്ചെങ്കിലും അന്തിമ പട്ടിക വന്നപ്പോള്‍ മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പിന്തള്ളിയെന്നാണ് ആക്ഷേപം.

ഇതേ സമയം അന്തിമ പട്ടിക പ്രഖ്യാപിച്ചപ്പോള്‍ പല പ്രമുഖരും സ്ഥാനാര്‍ത്ഥി പട്ടികയില്‍ നിന്നും പുറത്തായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഇത്തവണ തിരഞ്ഞെടുപ്പിലേക്ക് യുവാക്കളുടെ ഒഴുക്കു തന്നെയാണ്.

എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പട്ടികയില്‍ വനിതകള്‍ക്ക് നല്‍കിയതിന്റെ പകുതി പോലും കോണ്‍ഗ്രസ് നല്‍കിയില്ലെന്ന് ആക്ഷേപം ഉയരുന്നുണ്ട്. കോണ്‍ഗ്രസ് വനിതകള്‍ക്ക് പ്രാതിനിധ്യം നല്‍കാത്തതിന്റെ കാരണങ്ങള്‍ നോക്കൂ...

അതൃപ്തി

അതൃപ്തി

കോണ്‍ഗ്രസ്സിന്റെ അന്തിമ പട്ടിക പ്രഖ്യാപിച്ചപ്പോള്‍ മഹിളാ കോണ്‍ഗ്രസ്സിനാണ് അതൃപ്തി. ഇത്തവണത്തെ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഒരിടം പോലും നല്‍കിയില്ലെന്നതാണ്.

എന്താണ് സംഭവിച്ചത്

എന്താണ് സംഭവിച്ചത്

തെക്കന്‍ കേരളത്തിലടക്കം വിജയ സാധ്യതയുള്ള പല സീറ്റുകളിലും അവസാന ഘട്ടം വരെ വനിതകളെ പരിഗണിച്ചിരുന്നെങ്കിലും അന്തിമ പട്ടികയില്‍ പല പ്രമുഖരും പുറത്തായി.

സീറ്റ് ലഭിക്കാതെ പോയത്

സീറ്റ് ലഭിക്കാതെ പോയത്

പട്ടികയില്‍ ഒട്ടേറെ യുവാക്കളും ഏഴ് വനിതകളും ഇടം പിടിച്ചപ്പോള്‍ മഹിളാ കോണ്‍ഗ്രസ് നേതാക്കളായ ബിന്ദു കൃഷ്ണയും ഷാനിമോള്‍ ഉസ്മാനും സ്ഥാനാര്‍ഥിത്വം ലഭിച്ചില്ല. അമ്പലപ്പുഴയില്‍ ഷാനിമോള്‍ ഉസ്മാന്റെ പേര് അവസാനം വരെ ഉയര്‍ന്നെങ്കിലും ഹൈക്കമാന്റ് തള്ളുകയായിരുന്നു.

പാര്‍ട്ടിയുടെ തീരുമാനം

പാര്‍ട്ടിയുടെ തീരുമാനം

കൊല്ലം മണ്ഡലത്തില്‍ മുകേഷിനെതിരെ മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ ബിന്ദു കൃഷ്ണയുടെ പേര് ഉണ്ടായിരുന്നെങ്കിലും ഗ്രൂപ്പുകളുടെ ചില താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ വേണ്ടി സീറ്റ് വനിതകളില്‍ നിന്നും മാറ്റി എന്നതാണ്.

വനിതകള്‍ കുറവ്

വനിതകള്‍ കുറവ്

ഇത്തവണ ഏഴു വനിതകള്‍ മത്സര രംഗത്തുണ്ടെങ്കിലും പികെ ജയലക്ഷ്മിയും മറ്റു സ്ഥാനാര്‍ത്ഥികളും ഒഴിച്ചാല്‍ വനിതാ പ്രാതിനിധ്യം കോണ്‍്ഗ്രസില്‍ കുറവാണ്.

ഇടം കിട്ടാത്ത മറ്റു ചിലര്‍

ഇടം കിട്ടാത്ത മറ്റു ചിലര്‍

പല പ്രമുഖര്‍ക്കും ഇത്തവണ സീറ്റ് നഷ്ടപ്പെട്ടിട്ടുണ്ട്. യൂത്ത് കോണ്‍ഗ്രസ് നേതാവ് ഡീന്‍ കുര്യാക്കോസ്, ഐഎന്‍ടിയുസി നേതാവ് ആര്‍ ചന്ദ്രശേഖരന്‍ എന്നിവര്‍ക്കും സീറ്റ് നഷ്ടമായി. ഇതേ സമയം പല യുവാക്കള്‍ക്കും ഇത്തവണ സ്ഥാനാര്‍ഥിത്വം ഉറപ്പായി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+