കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിനീഷ് കോടിയേരി കഞ്ചാവ് നടുന്ന വ്യാജ ചിത്രവും പങ്കുവെച്ചു; അബ്ദുള്‍ ലത്തീഫിനെതിരെ പരാതി കൊടുത്തെന്ന് ബിനീഷ്

Google Oneindia Malayalam News

കണ്ണൂര്‍: തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി ജോ ജോസഫിനെതിരെ വ്യാജ അശ്ലീല വീഡിയോ അപ്ലോഡ് ചെയ്ത കേസില്‍ അറസ്റ്റിലായ അബ്ദുള്‍ ലത്തീഫ് തന്റെ മോര്‍ഫ് ചെയ്ത ചിത്രം പ്രചരിപ്പിച്ചതിനെതിരെ നടനും സി പി ഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകനുമായ ബിനീഷ് കോടിയേരി. സംഭവത്തില്‍ സൈബര്‍ സെല്ലിന് പരാതി നല്‍കിയിട്ടുണ്ട് എന്ന് ബിനീഷ് കോടിയേരി റിപ്പോര്‍ട്ടര്‍ ടി വിയോട് പറഞ്ഞു.

ഇക്കാര്യം തന്റെ ശ്രദ്ധയില്‍പ്പെട്ടപ്പോഴാണ് പരാതി കൊടുത്തതെന്നും നേരത്തെ ഇത് ശ്രദ്ധയില്‍പ്പെട്ടിരുന്നില്ലെന്നും ബിനീഷ് കോടിയേരി പറഞ്ഞു. ഇപ്പോഴാണ് അബ്ദുള്‍ ലത്തീഫിന്റെ പേജ് പരിശോധിച്ചതെന്നും ബിനീഷ് കോടിയേരി പറഞ്ഞു. സൈബര്‍ സെല്ലിന് കൊടുത്ത പരാതിയിന്മേല്‍ ഉടന്‍ തന്നെ എഫ് ഐ ആര്‍ ഇടും എന്നാണ് തന്നെ അറിയിച്ചതെന്നും ബിനീഷ് കോടിയേരി കൂട്ടിച്ചേര്‍ത്തു.

BINEESH

ഇന്ന് രാവിലെയാണ് എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥിയുടെ വ്യാജ അശ്ലീല വീഡിയോ അപ്ലോഡ് ചെയ്ത കേസില്‍ അബ്ദുള്‍ ലത്തീഫ് അറസ്റ്റിലായത്. അബ്ദുള്‍ ലത്തീഫ് നേരത്തേയും വ്യാജ പ്രചാരണങ്ങള്‍ നടത്തിയെന്ന് സൂചിപ്പിക്കുന്ന ഫേസ്ബുക്ക് പോസ്റ്റുകള്‍ ഇതോടെ പുറത്ത് വന്നിരുന്നു. ഇതിലാണ് ബിനീഷ് കോടിയേരി കഞ്ചാവ് നടുന്ന ഫോട്ടോഷോപ്പ് ചിത്രവും ഉണ്ടായിരുന്നത്. മേയ് നാലിനാണ് അബ്ദുള്‍ ലത്തീഫ് ബിനീഷിനെതിരായ വ്യാജ ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്.

 തൃക്കാക്കര വീഡിയോ വിവാദം: പ്രതികളിൽ ഒരാളെ പോലും ലീഗും കോൺഗ്രസും പുറത്താക്കിയില്ല: എഎ റഹീം തൃക്കാക്കര വീഡിയോ വിവാദം: പ്രതികളിൽ ഒരാളെ പോലും ലീഗും കോൺഗ്രസും പുറത്താക്കിയില്ല: എഎ റഹീം

'മദ്യത്തിന് വീണ്ടും വില കൂടുന്നത് പാവപ്പെട്ട കഞ്ചാവ് കര്‍ഷകരെ സഹായിക്കാന്‍ വേണ്ടിയല്ല എന്ന് പറയാന്‍ പറഞ്ഞു', എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പങ്കുവെച്ചത്. മുസ്ലീം ലീഗ്, യു ഡി എഫ് അനുകൂല പോസ്റ്റുകളാണ് അബ്ദജുള്‍ ലത്തീഫിന്റെ പേജില്‍ കൂടുതലായും ഉള്ളത്. നേരത്തെ എം കെ മുനീറിന്റെ ചിത്രവും പേജിന്റെ പ്രൊഫൈല്‍ ചിത്രമായി ഇയാള്‍ വെച്ചിരുന്നു.

എന്തൊരു ലുക്കാണിത്...; മേഘ്‌നയുടെ പുത്തന്‍ ഫോട്ടോഷൂട്ട് വൈറല്‍

അതേസമയം ഇയാള്‍ നേരത്തെ കോണ്‍ഗ്രസിലും ഇപ്പോള്‍ ലീഗിലുമാണ് പ്രവര്‍ത്തിക്കുന്നതെന്ന് സി പി ഐ എം മലപ്പുറം ജില്ലാ സെക്രട്ടറി ഇ എന്‍ മോഹന്‍ദാസ് പറഞ്ഞു. എന്നാല്‍ ഇയാള്‍ക്ക് ലീഗുമായി യാതൊരു ബന്ധവുമില്ല എന്നാണ് മുസ്ലീം ലീഗ് ജനറല്‍ സെക്രട്ടറി പി എം എ സലാം പറഞ്ഞത്. കോട്ടക്കല്‍ സ്വദേശിയായ അബ്ദുള്‍ ലത്തീഫിനെ ഇന്ന് കരാവിലെ കോയമ്പത്തൂരില്‍ നിന്നാണ് പൊലിസ് പിടികൂടിയത്.

English summary
Bineesh Kodiyeri filed a complaint against Abdul Latheef who shares his fake photo with Cannabis
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X