ജാമ്യക്കാർ അവസാന നിമിഷം പിന്മാറി, ജാമ്യം കിട്ടിയിട്ടും ബിനീഷ് കോടിയേരിക്ക് പുറത്തിറങ്ങാനായില്ല
ബെംഗളൂരു: ലഹരിമരുന്ന് ഇടപാടുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ജാമ്യം ലഭിച്ചെങ്കിലും ബിനീഷ് കോടിയേരിക്ക് ഇന്ന് പുറത്തിറങ്ങാനായില്ല. ജാമ്യക്കാര്‍ അവസാന നിമിഷം പിന്മാറിയതിനെ തുടര്‍ന്നാണ് ബിനീഷ് കോടിയേരിയുടെ ജയില്‍ മോചനം തടസ്സപ്പെട്ടത്. കടുത്ത ജാമ്യവ്യവസ്ഥകളാണ് ഉളളത് എന്ന് ചൂണ്ടിക്കാട്ടിയാണ് കര്‍ണാടക സ്വദേശികളായ ജാമ്യക്കാര്‍ അവസാന നിമിഷം ജാമ്യം നില്‍ക്കാന്‍ പറ്റില്ലെന്ന് അറിയിച്ചത്. ഇതോടെ ബിനീഷ് കോടിയേരി ഇന്ന് കൂടി ജയിലില്‍ തുടരേണ്ടി വരും.
പിന്മാറിയവര്‍ക്ക് പകരമായി ജാമ്യക്കാരെ ബിനീഷിന്റെ സഹോദരന്‍ ബിനോയ് കോടിയേരി അടക്കമുളളവര്‍ എത്തിച്ചിരുന്നുവെങ്കിലും വിചാരണ കോടതിയില്‍ വിടുതല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിനുളള ഇന്നത്തെ സമയം കഴിഞ്ഞതിനാല്‍ ജയില്‍ മോചനം ഇന്ന് സാധ്യമായില്ല.

അഞ്ച് ലക്ഷം രൂപയുടെ രണ്ട് ആള്‍ ജാമ്യം അടക്കമുളള കര്‍ശന വ്യവസ്ഥകളോടെയാണ് കര്‍ണാടക ഹൈക്കോടതി കഴിഞ്ഞ ദിവസം ബിനീഷ് കോടിയേരിക്ക് ജാമ്യം അനുവദിച്ചത്. ആള്‍ ജാമ്യത്തിന് കര്‍ണാടകത്തില്‍ താമസിക്കുന്ന രണ്ട് ആളുകള്‍ തന്നെ വേണമായിരുന്നു. ജാമ്യത്തിന് വേണ്ടി കണ്ടെത്തിയ രണ്ട് പേര്‍ കോടതിയില്‍ വെച്ച് പിന്മാറ്റം അറിയിക്കുകയായിരുന്നു. ഇനി നാളെ പുതിയ ജാമ്യക്കാരെ കോടതിയില്‍ ഹാജരാക്കി നടപടികള്‍ പൂര്‍ത്തിയാക്കി മാത്രമേ ബിനീഷ് കോടിയേരിക്ക് ജയിലില്‍ നിന്നും ഇറങ്ങാന്‍ സാധിക്കുകയുളളൂ.
എന്തൊരു സുന്ദരി! പ്രിയ താരം ഭാവനയുടെ പുതിയ ചിത്രങ്ങൾ വൈറൽ
ഒരു വര്‍ഷം മുന്‍പാണ് കള്ളപ്പണക്കേസില്‍ ബിനീഷ് കോടിയേരി അറസ്റ്റിലായത്. പരപ്പന അഗ്രഹാര ജയിലില്‍ ആണ് ബിനീഷ് കോടിയേരിയെ പാര്‍പ്പിച്ചിരിക്കുന്നത്. 2020 ഒക്ടോബര്‍ 29ന് ആയിരുന്നു കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ബിനീഷ് കോടിയേരിയെ അറസ്റ്റ് ചെയ്തത്. സെഷന്‍സ് കോടതി ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ തള്ളിയിരുന്നു. തുടര്‍ന്നാണ് ബിനീഷ് ജാമ്യത്തിന് വേണ്ടി കര്‍ണാടക ഹൈക്കോടതിയെ സമീപിച്ചത്.
ബെംഗളൂരു ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ടാണ് ബിനീഷ് കോടിയേരി കുടുങ്ങിയത്. മലയാളികളായ അനൂപ് മുഹമ്മദ്, റിഷേജ് രവീന്ദ്രന്‍ അടക്കമുളളവരെയാണ് ബെംഗളൂരുവില്‍ മയക്കുമരുന്ന് കേസില്‍ പിടികൂടിയത്. ഇവരില്‍ അനൂപ് മുഹമ്മദും ബിനീഷ് കോടിയേരിയുമായി സാമ്പത്തിക ഇടപാടുകള്‍ ഉണ്ടെന്ന് കണ്ടെത്തിയതിന് പിന്നാലെ ഇഡിയും നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയും ബിനീഷിനെ ചോദ്യം ചെയ്തു. പിന്നാലെ ഒക്ടോബര്‍ 29ന് അറസ്റ്റ് ചെയ്യുകയായിരുന്നു. ബിനീഷിന്റെ അറസ്റ്റിന് പിന്നാലെ സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്ന് കോടിയേരി ബാലകൃഷ്ണന്‍ രാജി വെച്ചു. ബിനീഷ് പുറത്തിറങ്ങുന്നതോടെ കോടിയേരി സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് തിരിച്ച് എത്തിയേക്കും.












Click it and Unblock the Notifications