Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരളത്തില്‍ 6 സീറ്റുകള്‍ ഉറപ്പിക്കാന്‍ ബിജെപി; മോദിയുടേയും ഷായുടേയും വരവ് തന്ത്രമൊരുക്കാന്‍

കൊച്ചി: ഒരിടവേളക്ക് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും കേരളത്തിലെത്തുമ്പോള്‍ രാഷ്ട്രീയ നേട്ടം ലക്ഷ്യമിട്ട് സംസ്ഥാന ബി ജെ പി നേതൃത്വം. 2024 ല്‍ നടക്കുന്ന ലോക്സഭ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് കഴിഞ്ഞ മാസം ഹൈദരാബാദിൽച്ചേർന്ന ദേശീയ നിർവാഹക സമിതി യോഗത്തിൽ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്കായി പ്രത്യേക പദ്ധതിതന്നെ തയ്യാറാക്കിയിട്ടുണ്ട്.

ഈ സാഹചര്യത്തിലാണ് ദേശീയ തലത്തിലെ ബി ജെ പിയുടെ ഏറ്റവും കരുത്തരായ രണ്ട് നേതാക്കളുടെ വരവിന് പ്രാധാന്യം വർധിക്കുന്നത്.

ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബി ജെ പി ഇതുവരെ അക്കൌണ്ട്

ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബി ജെ പി ഇതുവരെ അക്കൌണ്ട് തുറക്കാന്‍ സാധിക്കാത്ത സംസ്ഥാനമാണ് കേരളം. കൈപ്പിടിയിലൊതുങ്ങാതെ വഴുതി മാറിപ്പോവുന്ന തിരുവനന്തപുരം ഉള്‍പ്പടെ 20 ല്‍ ആറ് മണ്ഡലങ്ങള്‍ ലക്ഷ്യമിട്ടാണ് ബി ജെ പിയുടെ ഇത്തവണത്തെ പ്രവർത്തനം. പ്രധാനപ്പെട്ട ഈ മണ്ഡലങ്ങളില്‍ കേന്ദ്ര മന്ത്രിമാർക്ക് തന്നെ ചുമതല നല്‍കിയാണ് ബി ജെ പിയുടെ നീക്കം.

ഇതാര് കാവിലെ ഭഗവതി ഇറങ്ങി വന്നതോ.. സാരിയില്‍ അതി മനോഹരിയായി രഞ്ജിനി ഹരിദാസ്

പ്രധാനമന്ത്രിയുടെ വരവില്‍ മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരം

പ്രധാനമന്ത്രിയുടെ വരവില്‍ മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരം കേരളത്തിലെത്തി വിമാനവാഹിനി രാജ്യത്തിന് സമർപ്പിക്കലും റെയിൽവേ പദ്ധതികളുടെ ഉദ്ഘാടനങ്ങളും മാത്രമാണുണ്ടായിരുന്നത്. എന്നാല്‍ പിന്നീടാണ് രാഷ്ട്രീയ നേട്ടമെന്ന ലക്ഷ്യത്തോടെ നെടുമ്പാശ്ശേരി വിമാനത്താവള പരിസരത്ത് പൊതുസമ്മേളനം സംഘടിപ്പിക്കാന്‍ ബി ജെ പി തീരുമാനിക്കുന്നത്.

പൊതുസമ്മേളനത്തിന് ശേഷമുള്ള കോർകമ്മിറ്റി യോഗത്തിലും

പൊതുസമ്മേളനത്തിന് ശേഷമുള്ള കോർകമ്മിറ്റി യോഗത്തിലും മോദി പങ്കെടുക്കും. രണ്ട്, മൂന്ന് തിയതികളാണ് അമിത് ഷാ കേരളത്തിലെത്തുന്നത്. നെഹ്രുട്രോഫി വള്ളംകളി വേദിയിലേക്ക് സംസ്ഥാനം ഔദ്യോഗികമായി തന്നെ അദ്ദേഹത്തെ ക്ഷണിച്ചിട്ടുണ്ടെങ്കിലും പരിപാടിയില്‍ പങ്കെടുക്കുന്നത് അദ്ദേഹം ഒഴിവാക്കി. കേന്ദ്രമന്ത്രിയെന്നനിലയിൽ പരിപാടിയിൽ പങ്കെടുക്കാമെങ്കിലും നിലവിലെ സാഹചര്യത്തില്‍ അത് തെറ്റിദ്ധാരണയ്ക്ക് ഇടയാക്കും എന്നും നേതാക്കള്‍ അറിയിച്ചതിനെ തുടർന്നാണ് പിന്മാറ്റം.

ഇന്ന് വൈകുന്നേരം നാലു മണിക്ക് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ

ഇന്ന് വൈകുന്നേരം നാലു മണിക്ക് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തുന്ന പ്രധാനമന്ത്രിക്ക് ബിജെപി പ്രവർത്തകർ അദ്ദേഹത്തിന് ഉജ്ജ്വല സ്വീകരണം നൽകുമെന്ന് സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ വ്യക്തമാക്കി. ''പ്രധാനമന്ത്രി അവിടെ പ്രവർത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കും. തുടർന്ന് അദ്ദേഹം കാലടി ആശ്രമത്തിൽ സന്ദർശനം നടത്തും. ബിജെപി കോർ ഗ്രൂപ്പ് യോഗത്തിലും നരേന്ദ്രമോദി പങ്കെടുക്കും. ഹൈദ്രബാദ് ദേശീയ നിർവാഹക സമിതിയിൽ എടുത്ത തീരുമാനങ്ങൾ കോർ യോഗത്തിൽ ചർച്ച ചെയ്യും. ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾക്കായി പ്രധാനമന്ത്രിയുടെ മാർഗനിർദ്ദേശം സ്വീകരിക്കും'' കെ സുരേന്ദ്രൻ പറഞ്ഞു.

മന്ത്രി നരേന്ദ്രമോദി അദ്വൈത വേദാന്തം ലോകത്തിന് പകർന്നു

മന്ത്രി നരേന്ദ്രമോദി അദ്വൈത വേദാന്തം ലോകത്തിന് പകർന്നു നൽകിയ ആദിശങ്കരന്റെ ജന്മനാടായ കാലടിയിൽ വരുന്നത് കേരളത്തിന്റെ സാസ്കാരിക തനിമ വീണ്ടെടുക്കാനുള്ള ശ്രമത്തിന് കരുത്ത് പകരും. യഥാർത്ഥ കേരളത്തെ വീണ്ടെടുക്കാനുള്ള ക്യാമ്പയിൻ ബിജെപി ആരംഭിച്ചിരിക്കുന്ന അവസരത്തിലാണ് പ്രധാനമന്ത്രി എത്തുന്നതെന്നും കൊച്ചിയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ കെ സുരേന്ദ്രന്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+