Get Updates
Get notified of breaking news, exclusive insights, and must-see stories!

സുപ്രീംകോടതി വിധിയില്‍ സിപിഎമ്മിനെ ബിജെപി കുരുക്കും!! വിദ്യാര്‍ത്ഥികളുടെ ഭാവി തകര്‍ത്തു!!

ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ ചര്‍ച്ചയാക്കുമെന്ന് ബിജെപി

തിരുവനന്തപുരം: കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളേജുകളിലെ വിദ്യാര്‍ത്ഥി പ്രവേശനം സുപ്രീം കോടതി റദ്ദാക്കിയ സാഹചര്യത്തില്‍ പുതിയ രാഷ്ട്രീയ പോരിന് ഒരുങ്ങുകയാണ് ബിജെപി. വിദ്യാര്‍ത്ഥികളുടെ ഭാവി മുന്‍നിര്‍ത്തി സര്‍ക്കാരിനെതിരെ പോരാടാനാണ് ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനം. എന്നാല്‍ ദേശീയ നേതൃത്വം ഇതിനോട് ഏത് രീതിയില്‍ പ്രതികരിക്കും എന്ന് ഉറപ്പില്ല. പക്ഷേ സര്‍ക്കാരിനെ സമ്മര്‍ദത്തിലാക്കാന്‍ പറ്റിയ സമയമാണിതെന്ന് ബിജെപി കരുതുന്നു.

അതോടൊപ്പം ചെങ്ങന്നൂരില്‍ സര്‍ക്കാരിന്റെ വീഴ്ച്ചകള്‍ നിരത്തുന്ന കൂട്ടത്തില്‍ ഇതും ഉള്‍പ്പെടുത്താമെന്ന് കുമ്മനം അടക്കമുള്ള നേതാക്കള്‍ കരുതുന്നുണ്ട്. ഇതിന് പുറമേ കേരള പ്രൊഫഷണല്‍ കോളേജുകളിലെ പ്രവേശനം ക്രമവത്കരിക്കല്‍ ബില്‍ നിയമസഭ പാസാക്കിയപ്പോള്‍ അതിന് കോണ്‍ഗ്രസ് പിന്തുണ നല്‍കിയതും ബിജെപി ഉയര്‍ത്തികാട്ടും. വിഷയത്തില്‍ കോണ്‍ഗ്രസ് സമ്മര്‍ദത്തിലായതും ബിജെപിക്ക് ഗുണം ചെയ്യും. ഇത് മുന്‍കൂട്ടി കണ്ടാണ് വിടി ബല്‍റാമും വിഎം സുധീരനും ഇതിനെ തള്ളിപറഞ്ഞതെന്നാണ് സൂചന.

ഇടത് വലത് ഒത്തുകളി

ഇടത് വലത് ഒത്തുകളി

കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളേജുകള്‍ അനധികൃതമായി നടത്തുന്നതെന്നാണ് ബിജെപിയുടെ നിലപാട്. ഈ രണ്ട് മെഡിക്കല്‍ കോളേജുകളിലും സര്‍ക്കാരിന് പ്രത്യേക താല്‍പര്യങ്ങളുണ്ടെന്നും ബിജെപി ആരോപിക്കുന്നു. കോണ്‍ഗ്രസിനും സമാന ആഗ്രഹങ്ങളാണുള്ളത്. അതുകൊണ്ടാണ് ഇടതു വലത് മുന്നണികള്‍ ചേര്‍ന്ന് ബില്ലിനെ പിന്തുണച്ചതെന്ന് ബിജെപി കരുതുന്നു. 2016-17ല്‍ ഈ രണ്ടു മെഡിക്കല്‍ കോളേജുകളും മെറിറ്റ് അട്ടിമറിച്ചും മേല്‍നോട്ട സമിതിയുടെ നിര്‍ദേശം ലംഘിച്ചുമാണ് വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം നല്‍കിയതെന്നാണ് ബിജെപി സംസ്ഥാന നേതൃത്വം കരുതുന്നുണ്ട്. അതേസമയം ഈ പ്രവേശനങ്ങള്‍ക്ക്ര അംഗീകാരം നല്‍കാനും ക്രമവത്കരിക്കാനുമുള്ള നിയമമാണ് ഭരണ പ്രതിപക്ഷങ്ങള്‍ ചേര്‍ന്ന് പാസാക്കിയത്. എന്നാല്‍ ഈ രണ്ട് മെഡിക്കല്‍ കോളേജുകളുടെ തിരിമറി ഭരണപക്ഷവും പ്രതിപക്ഷവും കൂട്ടുനില്‍ക്കുന്നു എന്നാണ് ആരോപണം.

വിദ്യാര്‍ത്ഥികളുടെ ആശങ്ക

വിദ്യാര്‍ത്ഥികളുടെ ആശങ്ക

180 വിദ്യാര്‍ത്ഥികളുടെ പ്രവേശനമാണ് ചട്ടവിരുദ്ധമാണെന്ന് പറഞ്ഞ് സുപ്രീം കോടതി റദ്ദാക്കിയിരിക്കുന്നത്. ഈ മെഡിക്കല്‍ കോളേജുകള്‍ക്കെതിരെ ആരോപണം ഉന്നയിക്കുമ്പോള്‍ തന്നെ വിദ്യാര്‍ത്ഥികളെ കുത്തിനോവിക്കാത്ത തരത്തില്‍ കാര്യങ്ങള്‍ മുന്നോട്ടുകൊണ്ടുപോകണമെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദേശം. സര്‍ക്കാരിനെതിരെ തിരിച്ചടിക്കാന്‍ അമിതാവേശം കാണിച്ചാള്‍ പാര്‍ട്ടിക്ക് ചിലപ്പോള്‍ അത് തിരിച്ചടിയാവുമെന്നും നേതൃത്വം കണക്കുകൂട്ടുന്നു. അതേസമയം വിദ്യാര്‍ത്ഥികളുടെ ഭാവി മുഖ്യമന്ത്രിയും സര്‍ക്കാരും ചേര്‍ന്ന് തകര്‍ത്തു എന്ന രീതിയിലുള്ള പ്രചാരണത്തിനാണ് ബിജെപി ശ്രമിക്കുന്നത്. അതിന് പ്രതിപക്ഷം കൂട്ടുനിന്നു എന്നതും കൂടിയാവുമ്പോള്‍ ഇതിനെ പ്രതിരോധിക്കാന്‍ ഇരുപക്ഷവും ബുദ്ധിമുട്ടും. വിവിധ ചാനല്‍ ചര്‍ച്ചകളിലും പൊതുഇടങ്ങളിലും ഈ പ്രചാരണം വേണമെന്ന് ബിജെപി നേതാക്കള്‍ തമ്മില്‍ ധാരണയായിട്ടുണ്ട്.

ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ്

ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ്

തീയതി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ചെങ്ങന്നൂരില്‍ ഉപതിരഞ്ഞെടുപ്പിന് മുമ്പ് എല്‍ഡിഎഫിന് അപ്രതീക്ഷിതമായി ലഭിച്ച തിരിച്ചടിയാണ് സുപ്രീംകോടതി വിധി. അയോഗ്യരായ വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി സര്‍ക്കാര്‍ ഇനി എന്ത് ചെയ്യും എന്ന ചോദ്യവും ബിജെപി ഉന്നയിക്കുന്നുണ്ട്. ഇത്തരത്തില്‍ സര്‍ക്കാരിനെ കൊണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂലമായി എന്തെങ്കിലും തീരുമാനങ്ങള്‍ കൊണ്ടുവരാന്‍ സാധിച്ചാല്‍ അത് സ്വന്തം നേട്ടമായി ഉയര്‍ത്തി കാണിക്കാമെന്ന് സംസ്ഥാന നേതൃത്വം കരുതുന്നു. അതേസമയം ബില്‍ പാസാക്കുന്ന നിര്‍ണായക സമയത്ത് ഒ രാജഗോപാല്‍ സഭയിലില്ലാത്തത് ബിജെപി നേതാക്കള്‍ക്കിടയില്‍ അസ്വാരസ്യത്തിന് കാരണമായിട്ടുണ്ട്. നേരത്തെ ജെയിംസ് കമ്മിറ്റി ഇവരുടെ പ്രവേശനം റദ്ദാക്കിയപ്പോഴും ബിജെപി അതിനെ ശരിവെക്കുന്ന സമീപനമായിരുന്നു സ്വീകരിച്ചിരുന്നത്. അതേസമയം സര്‍ക്കാരിന്റെ വീഴ്ച്ച ചെങ്ങന്നൂരിലും ബിജെപി പ്രചാരണ വിഷയമാക്കും. കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയെ തകര്‍ത്തെന്നും വിദ്യാര്‍ത്ഥികളുടെ ഭാവി ഉപയോഗിച്ച് ചൂതാട്ടം നടത്തുകയാണ് മുഖ്യമന്ത്രിയെന്നും ഇവര്‍ ചെങ്ങന്നൂരില്‍ ആരോപിച്ചേക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+