'ബിജെപി ഹിന്ദുക്കളെ പറ്റിക്കുന്നു, ലീഗ് മുസ്ലിങ്ങളെയും'; ലീഗിനെതിരെ വിമർശനം കടുപ്പിച്ച് കെടി ജലീൽ
മലപ്പുറം: മുസ്ലിം ലീഗിനെതിരായ വിമർശനം കടുപ്പിച്ച് മുൻ മന്ത്രിയും സിപിഎം നേതാവുമായ കെടി ജലീൽ. എന്തുകൊണ്ടാണ് ലീഗിനെ മുസ്ലിം ബിജെപി എന്ന് വിളിക്കുന്നത് എന്നതിന്റെ കാരണങ്ങൾ ഉൾപ്പെടെ നിരത്തിയാണ് ജലീലിന്റെ കടന്നക്രമം. ഫേസ്‌ബുക്ക് പോസ്‌റ്റിലൂടെ ആയിരുന്നു ജലീലിന്റെ പ്രതികരണം. ഇരു പാർട്ടികളും തമ്മിലുള്ള സാമ്യതകൾ ഉൾപ്പെടെ ചൂണ്ടിക്കാട്ടിയാണ് കെടി ജലീൽ ലീഗിനെതിരെ വിമർശനം ഉന്നയിച്ചിരിക്കുന്നത്.
ബിജെപി ഹിന്ദുമതത്തെ വികലമാക്കി അവതരിപ്പിച്ച് ഹൈന്ദവരെ തെറ്റിദ്ധരിപ്പിക്കുന്നുവെന്നും സമാനമായി ലീഗ് ഇസ്ലാമിനെ വികലമാക്കി അവതരിപ്പിച്ച് മുസ്ലിങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നുവെന്നും കെടി ജലീൽ പറയുന്നു. കെടി ജലീലിന്റെ വാക്കുകൾ: എന്ത് കൊണ്ട് ലീഗിനെ മുസ്ലിം ബിജെപി-യെന്ന് വിളിക്കുന്നു? 15 കാരണങ്ങൾ ചുവടെ!

1) ബി.ജെ.പിയിൽ ഹിന്ദുക്കൾ മാത്രം
1) മുസ്ലിംലീഗിൽ മുസ്ലിങ്ങൾ മാത്രം
2) ബി.ജെ.പി ഹിന്ദുമതത്തെ വികലമാക്കി അവതരിപ്പിച്ച് ഹൈന്ദവരെ തെറ്റിദ്ധരിപ്പിക്കുന്നു
2) ലീഗ് ഇസ്ലാമിനെ വികലമാക്കി അവതരിപ്പിച്ച് മുസ്ലിങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു.
3) ബി.ജെ.പി ഹിന്ദുക്കളെ പറ്റിക്കുന്നു
3) ലീഗ് മുസ്ലിങ്ങളെ പറ്റിക്കുന്നു
4) ബി.ജെ.പി ക്ഷേത്രങ്ങളെ മറയാക്കുന്നു
4) ലീഗ് പള്ളികളെ മറയാക്കുന്നു.
5) ബി.ജെ.പി ശ്രീകൃഷ്‌ണജയന്തിയെ ദുരുപയോഗിക്കുന്നു
5) ലീഗ് നബിദിനഘോഷയാത്രകളെ ദുരുപയോഗിക്കുന്നു
6) ബി.ജെ.പി ഹിന്ദുവികാരം കത്തിക്കുന്നു
6) ലീഗ് മുസ്ലിം വികാരം കത്തിക്കുന്നു
7) ബി.ജെ.പി ഹിന്ദുക്കൾക്ക് നഷ്‌ടപ്പെടാത്തത് നഷ്‌ടപ്പെട്ടെന്ന് പ്രചരിപ്പിച്ച് അത് വീണ്ടെടുത്ത് കൊടുക്കാൻ നിഴൽയുദ്ധം നടത്തുന്നു
7) ലീഗ് മുസ്ലിങ്ങൾക്ക് നഷ്‌ടപ്പെടാത്തത് നഷ്‌ടപ്പെട്ടു എന്ന് പ്രചരിപ്പിച്ച് അത് വീണ്ടെടുത്ത് കൊടുക്കാൻ നിഴൽയുദ്ധം നടത്തുന്നു.
8) ബി.ജെ.പിക്ക് ഒറ്റ മുസ്ലിം എം.പിയോ എം.എൽ.എയോ ഇല്ല.
8) ലീഗിന് ഒറ്റ ഹിന്ദു എം.പിയോ എം.എൽ.എയോ ഇല്ല.
9) ബി.ജെ.പിയുടെ മുഖ്യശത്രു സിപിഎം
9 ) ലീഗിൻ്റെ മുഖ്യശത്രുവും സിപിഎം
10) ബി.ജെ.പി ഹിന്ദുവർഗീയത പ്രചരിപ്പിക്കുന്നു
10) ലീഗ് മുസ്ലിംവർഗീയത പ്രചരിപ്പിക്കുന്നു
11) ബി.ജെ.പിയുടെ ബൗദ്ധിക നിയന്ത്രണം ആർഎസ്എസ്സിനാണ്
11) ലീഗിന്റെ ബൗദ്ധിക നിയന്ത്രണം ജമാഅത്തെ ഇസ്ലാമിക്കാണ്
12) ബി.ജെ.പി മതേതരമെന്ന് തെളിയിക്കാൻ അബ്ദുല്ലക്കുട്ടിയേയും മുക്താർ അബ്ബാസ് അലി നഖ്വിയേയും ഉയർത്തിക്കാട്ടുന്നു
12) ലീഗ് മതേതരമെന്ന് തെളിയിക്കാൻ യുസി രാമനെയും ജയന്തി നടരാജനെയും ഉയർത്തിക്കാട്ടുന്നു.
13) ബി.ജെ.പി ഹിന്ദുക്കളുടെ ആത്മീയനേതൃത്വം അവകാശപ്പെടുന്നു
13 ) ലീഗ് മുസ്ലിങ്ങളുടെ ആത്മീയനേതൃത്വം അവകാശപ്പെടുന്നു.
14) ബി.ജെ.പി നേതാവ് നരേന്ദ്രമോദി അയോദ്ധ്യ ക്ഷേത്രത്തിന്റെ ഭൂമിപൂജ നടത്തുന്നു, ക്ഷേത്രങ്ങൾ ഉൽഘാടനം ചെയ്യുന്നു
14) ലീഗ് സംസ്ഥാന ജില്ലാ പ്രസിഡണ്ടുമാരായ പാണക്കാട് തങ്ങൻമാർ ഖാളീസ്ഥാനം വഹിച്ച് പള്ളിക്ക് തറക്കല്ലിടുന്നു, ഉൽഘാടനം ചെയ്യുന്നു
15) ബി.ജെ.പിക്ക് ഹൈന്ദവ ആഭിമുഖ്യമുള്ള കാവിയോടാണ് ഇഷ്‌ടം
15) ലീഗിന് മുസ്ലിം ആഭിമുഖ്യമുള്ള പച്ചയോടാണ് ഇഷ്‌ടം


Click it and Unblock the Notifications
