Get Updates
Get notified of breaking news, exclusive insights, and must-see stories!

മനുഷ്യത്വമില്ലാത്ത രാജ്യദ്രോഹിയാണ് രശ്മിത; സര്‍ക്കാര്‍ പ്ലീഡര്‍ സ്ഥാനത്ത് നിന്ന് ഒഴിവാക്കണം: ബിജെപി

തിരുവനന്തപുരം: ഹെലികോപ്റ്റര്‍ അപകടത്തില്‍ മരണപ്പെട്ട സംയപക്ത സൈനിക മേധാവി ബിപിന്‍ റാവത്തിന്റെ നിലപാടുകളെ രൂക്ഷമായി വിമര്‍ശിച്ച അഭിഭാഷക രശ്മിത രാമചന്ദ്രനെ പുറത്താക്കണമെന്ന് ബിജെപി.

മനുഷ്യത്വം ഇല്ലാത്ത രാജ്യദ്രേഹിയാണ് രശ്മിതയെന്നും രാജ്യത്തിന്റെ പരമോന്നത സൈനികനെ അപമാനിച്ച അവരെ സര്‍ക്കാര്‍ പ്ലീഡര്‍ തസ്തികയില്‍ നിന്ന് പുറത്താക്കാന്‍ മുഖ്യമന്ത്രി തയ്യാറാകണമെന്നും ബിജെപി നേതാവ് എസ് സുരേഷ് ആവശ്യപ്പെട്ടു.

1

മനുഷ്യത്വം ഇല്ലാത്ത ഈ രാജ്യദ്രോഹിയാണോ കേരള സര്‍ക്കാരിന്റെ ഹൈകോടതിയിലെ അഭിഭാഷകയെന്നും സ്വന്തംരാജ്യത്തിന്റെ പരമോന്നത സൈനികനെഅപമാനിക്കുന്നുവെന്നും അതും ഹെലികോപ്ടര്‍ ദുരന്തത്തില്‍ അദ്ദേഹവും ഭാര്യയും ധീര സൈനികരും പകുതി വെന്ത് അതിദാരുണമായി അന്ത്യശ്വാസം വലിക്കുകയാണെന്നും എസ് സുരേഷ് പറഞ്ഞു. രാജ്യം മുഴുവന്‍ അവരുടെ ജീവനായി പ്രാര്‍ത്ഥിക്കുകയാണ് ലോകനേതാക്കള്‍ മുതല്‍ കേരള മുഖ്യമന്ത്രി വരെ ഞെട്ടല്‍ രേഖപ്പെടുത്തുമ്പോള്‍. ഈ നീചയായ രാജ്യദ്രോഹി ബിപിന്‍ റാവത്തിനേയും, രാജ്യത്തിനേയും അപകീര്‍ത്തിപ്പെടുത്താനാണ് തന്റെ നാറിയ ഫെയ്സ്ബുക്ക് ഉപയോഗിച്ചതെന്ന് എസ് സുരേഷ് വിമര്‍ശിച്ചു. ഇവരെ സര്‍ക്കാര്‍ പ്ലീഡര്‍ തസ്തികയില്‍ നിന്ന് പുറത്താക്കാന്‍ മുഖ്യമന്ത്രി തയ്യാറാകണമെന്നും സുരേഷ് ആവശ്യപ്പെട്ടു.

2

രശ്മിത രാമചന്ദ്രന്‍ തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ ഉന്നയിച്ച കാര്യങ്ങള്‍ക്ക് രൂക്ഷമായ വിമര്‍ശനമാണ് നേരിട്ടത്. ഇന്ത്യന്‍ സേനകളുടെ പരമോന്നത കമാന്‍ഡര്‍ ഇന്ത്യയുടെ രാഷ്ട്രപതി മാത്രമാണെന്ന ഭരണഘടനാ സങ്കല്‍പ്പം മറികടന്നാണ് റാവത്തിനെ മൂന്ന് സേനകളുടെയും നിയന്ത്രണമുള്ള ഇന്ത്യയുടെ ആദ്യത്തെ ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫായി നിയമിച്ചകതെന്ന് പറഞ്ഞ് കൊണ്ടാണ് രശ്മികതയുടെ പോസറ്റ് ആരംഭിക്കുന്നത്. രണ്ട് വര്‍ഷം മുമ്പ് റാവത്ത് സൈനിക മേഖലയിലെ സുസ്ഥിര പരിശ്രമത്തിന് മേജര്‍ ലീതുല്‍ ഗൊഗോയിക്ക് സൈനിക മേധാവിയുടെ കമന്‍ഡേഷന്‍ കാര്‍ഡ് സമ്മാനിച്ചിരുന്നുവെന്നും 2017ല്‍ ഒരു കാശ്മീരി പൗരനെ തന്റെ ജീപ്പിന്റെ മുന്‍വശത്ത് കെട്ടിയിട്ടതിനെത്തുടര്‍ന്ന് വിവാദത്തില്‍ കുടുങ്ങിയ ആളാണ് ഗൊഗോയ് എന്നും രശ്മിത പറഞ്ഞു.

3

വികലാംഗര്‍ എന്ന് വ്യാജമായി വിളിക്കുകയും വികലാംഗ പെന്‍ഷനിലൂടെ തങ്ങളുടെ വൈകല്യം അധിക പണം സമ്പാദിക്കാനുള്ള മാര്‍ഗമാക്കുകയും ചെയ്യുന്ന സൈനികര്‍ക്ക് അദ്ദേഹം മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്നും കോംപാറ്റ് റോളുകളില്‍ വനിതാ സൈനികരെ നിയമിച്ചാല്‍ യുദ്ധ വേഷങ്ങളിലുള്ള അവര്‍ വസ്ത്രം മാറുന്നതിനിടയില്‍ പുരുഷന്‍മാര്‍ തുറിച്ചുനോക്കുന്നതിനെക്കുറിച്ച് പരാതിപ്പെടാന്‍ ഇടയുണ്ടെന്ന് അദ്ദേഹം വിശ്വസിച്ചിരുന്നുവെന്നും ബിപിന്‍ റാവത്തിന്റെ നിലപാടുകളെ കുറിച്ച് രശ്മിത പറഞ്ഞു.

4

കല്ലെറിയുന്നവര്‍ക്കെതിരെ ശക്തമായി ആയുധങ്ങള്‍ പ്രയോഗിക്കണമെന്ന് അദ്ദേഹം ആഗ്രഹിച്ചിരുന്നുവെന്നും അങ്ങനെ സൈന്യത്തിന് തിരിച്ചടിക്കാന്‍ കഴിയുമെന്നും പൗരത്വ പ്രക്ഷോഭക്കാര്‍ക്കെതിരെ അദ്ദേഹം ശക്തമായ പരാമര്‍ശങ്ങള്‍ നടത്തിയിരുന്നുവെന്നുംഅതിനാല്‍ തന്നെ മരണം ഒരു വ്യക്തിയെ വിശുദ്ധനാക്കുന്നില്ലെന്നും രശ്മിത തന്റെ ഫേസ് ബുക്കില്‍ കുറിച്ചു.

Recommended Video

cmsvideo
    adv. reshmitha's mass reply to shobha surendran goes viral | Oneindia Malayalam
    5

    രശ്മിതുടെ ഈ വിമര്‍ശനത്തിനെതിരെ സമൂഹമാധ്യമങ്ങളില്‍ രൂക്ഷമായ പ്രചതികരണമാണ് രശ്മിക്കെതിരെ ഉയര്‍ന്നിരുന്നത്. ഇവരില്‍ നിന്നും ഇതൊക്കെ പ്രതീക്ഷിച്ചാവല്‍ മതി കൂടുതല്‍ ഒന്നും പ്രതീക്ഷിക്കരുതെന്നും രക്തം രക്തത്തെ തിരിച്ചറിയുമ്പോള്‍, സാഹോദര്യം, വൈകാരികത, നമ്മില്‍ ഉയരുമെന്നും കണ്ട കാട്ടറബികളുടെ ജീനുകള്‍ക്ക് അതുണ്ടാവില്ലെന്നും അതവരുടെ കുഴപ്പമല്ല പൈതൃകം എന്നത് വലിയ ഘടകമാണ് ഈ രീതിയിലുള്ള കമന്റുകളാണ് രശ്മികയുടെ പോസ്റ്റിനടയില്‍ ഉയര്‍ന്നത്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+