Get Updates
Get notified of breaking news, exclusive insights, and must-see stories!

'ഇന്ത്യയില്‍ ജീവിക്കാൻ അര്‍ഹതയില്ല','പാകിസ്താനിലേക്ക് പോകൂ'.. ജലീലിനെതിരെ കെ സുരേന്ദ്രൻ

തിരുവനന്തപുരം: ആസാദ് കശ്മീര്‍ പരാമര്‍ശത്തില്‍ മുന്‍മന്ത്രി കെടി ജലീലിനെതിരേ കടുത്ത വിമര്‍ശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍.
പാകിസ്താന്റെ ഭാഷയില്‍ സംസാരിച്ച ജലീലിന് ഇന്ത്യയില്‍ കഴിയാന്‍ അവകാശമില്ലെന്നും പാകിസ്താനിലേക്ക് പോകണമെന്നും സുരേന്ദ്രന്‍ പറഞ്ഞു.കെ ടി ജലീൽ മാപ്പ് പറഞ്ഞ് നിയമ നടപടി നേരിടണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു.

'ജലീലിനെതിരെ രാജ്യദ്രോഹകുറ്റം ചുമത്തണം. സൈന്യത്തിനെതിരെയും ജലീൽ തന്‍റെ പോസ്റ്റിൽ പറയുന്നുണ്ടെന്നത് ശ്രദ്ധേയമാണ്. ചരിത്രത്തെ വികലമാക്കുകയാണ് ജലീൽ ചെയ്യുന്നത്. കാശ്മീരിന്റെ ഒരു ഭാഗം പാക്കിസ്ഥാൻ അനധികൃതമായി പിടിച്ചെടുത്തതാണ്'.

1

മുഴുവൻ കാശ്മീരും ഭാരതത്തിന്റെ അവിഭാജ്യഘടകമാണെന്ന് 1994ൽ പാർലമെന്റ് പ്രമേയം പാസാക്കിയതാണ്. ഭരണഘടനാ വിരുദ്ധമായ ജലീലിന്റെ ഫേസ്ബുക്ക് പോസ്റ്റിൽ സിപിഎം നിലപാട് വ്യക്തമാക്കണമെന്നും കെ.സുരേന്ദ്രൻ ആവശ്യപ്പെട്ടു.വിവാദ പരാമർശം പിൻവലിച്ചതുകൊണ്ട് പ്രശ്‌നം അവസാനിക്കുന്നില്ലെന്ന് കെ സുരേന്ദ്രന്‍ വ്യക്തമാക്കി. ബിജെപി ശക്തമായി പ്രതിഷേധിക്കുന്നും സുരേന്ദ്രൻ പറഞ്ഞു.

2

നേരത്തെ ബിജെപി വക്താവ് സന്ദീപ് വാര്യരും ജലീലിനെ രൂക്ഷമായി വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു. അതേസമയം ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനു വിഷയത്തില്‍ കടുത്ത അതൃപ്തി അറിയിച്ചിരുന്നു. 'കെടി ജലീലിന്റെ കശ്മീർ പരാമർശം താൻ കണ്ടു. അത് വളരെ ദൗർഭാഗ്യകരമായി പോയി. അംഗീകരിക്കാനാവുന്നതല്ല.എന്നായിരുന്നു ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ പ്രതികരണം.

3

'ഇത് വല്ലതും അറിഞ്ഞിട്ട് പറഞ്ഞതാണോ, അജ്ഞത കൊണ്ട് പറഞ്ഞതാണോയെന്ന് താൻ ആശ്ചര്യപ്പെട്ടുപോയി. ഇന്ത്യ 75ാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുകയാണ്. 75ാമത്തേത് അല്ലെങ്കിലും ഈ പരാമർശം അംഗീകരിക്കാനാവില്ല.ഇത്രയും അപമാനകരമായ ഒരു പരാമർശത്തെ കുറിച്ച് നമ്മൾ വീണ്ടും വീണ്ടും ചർച്ച ചെയ്യരുത്. ഇത് അതിനുള്ള സമയമല്ല. എങ്കിലും ഒരു തരത്തിലും അംഗീകരിക്കാനാവാത്തതാണ് ആ പരാമർശം. ഇത് ആഘോഷത്തിന്റെ സമയമാണ്. ജലീലിന്റെ പ്രസ്താവന വളരെയധികം വേദനിപ്പിച്ചു.

4

സ്വാതന്ത്ര്യത്തിന്റെയും ദേശീയ ഐക്യത്തിന്റെയും അഭിമാന നിമിഷങ്ങളിൽ എങ്ങിനെയാണ് ഇതൊക്കെ പറയാൻ കഴിയുന്നത്,'- അദ്ദേഹം പറഞ്ഞു.അതേസമയം ദില്ലിയിലായിരുന്ന കെടി ജലീൽ അവിടുത്തെ പരിപാടികൾ റദ്ദാക്കി ഇന്ന് പുലർച്ചെ നാട്ടിലേക്കുള്ള വിമാനത്തിൽ കോഴിക്കോടെത്തി. സിപിഎം നേതാക്കളുടെ ഇടപെടലിനെ തുടർന്ന് 'ആസാദ് കശ്മീർ' എന്നടക്കം പരാമർശിക്കുന്ന വിവാദ പോസ്റ്റ് പിൻവലിച്ചെങ്കിലും ദില്ലിയിലെ കേസും സംസ്ഥാനത്തെ പ്രതിപക്ഷ വിമർശനങ്ങളും ജലീലിനെ പിന്തുടരുമെന്ന സാഹചര്യത്തിലാണ് മടക്കമെന്ന് സൂചന.

5

പാകിസ്താനോട് ചേർക്കപ്പെട്ട കശ്മീരിന്റെ ഭാഗം "ആസാദ് കാശ്മീർ'' എന്നറിയപ്പെട്ടു എന്നാണ് ജലീലിന്റെ ലേഖനത്തിലുള്ളത്. വിഭജന കാലത്ത് കശ്മീരി​നെയും രണ്ടായി പകുത്തെന്നും ലേഖനത്തിൽ ജലീൽ പറയുന്നു. ഇന്ത്യൻ അധീന കശ്മീർ എന്നും കുറിപ്പിൽ ജലീൽ പ്രയോഗിക്കുന്നുണ്ട്. ജമ്മുവും കാശ്മീർ താഴ്വരയും ലഡാക്കുമടങ്ങിയ ഭാഗങ്ങളാണ് ഇന്ത്യൻ അധീന ജമ്മു കശ്മീർ എന്നാണ് ജലീലിന്റെ കുറിപ്പിൽ വിശദീകരിക്കുന്നത്

ഗ്ലാമറസ് ലുക്കില്‍ ഭാമ.. പൊളിയെന്ന് ആരാധകര്‍.. വൈറലായി പുത്തൻ ചിത്രങ്ങള്‍

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+