'അങ്ങനെ വിട്ടാല്‍ പറ്റില്ലല്ലോ..'; വീണ്ടും മലയാറ്റൂര്‍ മലകയറ്റവുമായി രാധാകൃഷ്ണന്‍
എറണാകുളം: പാതിവഴിയില്‍ ഉപേക്ഷിച്ച മലയാറ്റൂര്‍ മലകയറ്റവുമായി വീണ്ടും ബി ജെ പി സംസ്ഥാന വൈസ് പ്രസിഡന്റ് എ എന്‍ രാധാകൃഷ്ണന്‍. തിരുനാള്‍ ദിവസമായ ഞായറാഴ്ചയാണ് എ എന്‍ രാധാകൃഷ്ണന്‍ വീണ്ടും മലയാറ്റൂര്‍ മല കയറാന്‍ ഒരുങ്ങുന്നത്. നേരത്തെ ദുഖവെള്ളി ദിനത്തില്‍ ന്യൂനപക്ഷ മോര്‍ച്ച പ്രവര്‍ത്തകര്‍ക്കൊപ്പം എ എന്‍ രാധാകൃഷ്ണന്‍ മലയാറ്റൂര്‍ മല കയറിയിരുന്നു.
എന്നാല്‍ മലകയറ്റം മുഴുവനാക്കാന്‍ സാധിച്ചിരുന്നില്ല. വലിയ പ്രചരണങ്ങള്‍ കൊടുത്ത് കൊണ്ട് നടത്തിയ മല കയറ്റം പൂര്‍ത്തിയാക്കാതെ തിരിച്ചിറങ്ങിയതിനെ തുടര്‍ന്ന് വലിയ വിമര്‍ശനങ്ങളും ട്രോളുകളും പരിഹാസങ്ങളും എ എന്‍ രാധാകൃഷ്ണന് നേരിടേണ്ടി വന്നിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും മലയാറ്റൂര്‍ മല കയറാന്‍ എ എന്‍ രാധാകൃഷ്ണന്‍ ഒരുങ്ങുന്നത്.

ക്രൈസ്തവരെ ബി ജെ പിയോട് അടുപ്പിക്കുന്നതിന്റെ ഭാഗമായാണ് എ എന്‍ രാധാകൃഷ്ണനും സംഘവും ദുഃഖവെള്ളി ദിവസത്തില്‍ മലയാറ്റൂര്‍ മല കയറാന്‍ പദ്ധതിയിട്ടത്. എന്നാല്‍ വിശ്വാസികളെ കണ്ട് കൈകൊടുത്തും സംസാരിച്ചും മുന്നേറിയ മലകയറ്റം 300 മീറ്ററിനപ്പുറം പൂര്‍ത്തിയാക്കാന്‍ എ എന്‍ രാധാകൃഷ്ണന് സാധിച്ചിരുന്നു. 14 സ്ഥലങ്ങളാണ് മലയാറ്റൂര്‍ മലയിലെ തീര്‍ത്ഥാടന പാതയില്‍ ഉണ്ടായിരുന്നത്.
ഇതില്‍ ഒന്നാം സ്ഥലത്തുവെച്ചുതന്നെ എ എന്‍ രാധാകൃഷ്ണന്‍ മലകയറ്റം അവസാനിപ്പിച്ചിരുന്നു. എ എന്‍ രാധാരകൃഷ്ണന്‍ ഒരു പാറയില്‍ ഇരുന്ന് വിശ്രമിക്കുകയായിരുന്നു. തുടര്‍ന്ന് അവിടെ നിന്ന് ഇറങ്ങി വരികയും ചെയ്തു. ഇതിന് പിന്നാലെ രാധാകൃഷ്ണന്‍ ഇരുന്ന പാറ രാധാകൃഷ്ണപ്പാറ എന്ന് അറിയപ്പെടും എന്ന് പറഞ്ഞ് സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി ട്രോളുകള്‍ വന്നിരുന്നു.
Marriage Tips: വിവാഹത്തിന് എന്തിന് സമ്മതിക്കണം..? ഇതാ ചില കാരണങ്ങള്‍
ഇതിന് പിന്നാലെയാണ് ഇന്ന് മലയാറ്റൂര്‍ മല കയറാന്‍ എ എന്‍ രാധാകൃഷ്ണനും സംഘവും വീണ്ടും എത്തിയത്. ഇതിന്റെ വീഡിയോ എ എന്‍ രാധാകൃഷ്ണന്‍ തന്റെ ഫേസ്ബുക്ക് പേജില്‍ പങ്ക് വെക്കുകയും ചെയ്തിട്ടുണ്ട്. അതേസമയം ക്രൈസ്തവ സമൂഹത്തെ ബി ജെ പിയോട് അടുപ്പിക്കുന്നതിനായി നിരവധി ശ്രമങ്ങളാണ് പാര്‍ട്ടി നടത്തുന്നത്. ഇക്കഴിഞ്ഞ ഈസ്റ്റര്‍ ദിനത്തില്‍ പാര്‍ട്ടി നേതാക്കള്‍ പള്ളികളിലെത്തി സഭാ മേലധ്യക്ഷന്മാരെ കണ്ടിരുന്നു.
ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ നരേന്ദ്ര മോദിയോടുള്ള സമീപനത്തില്‍ മാറ്റം വരുത്താനും പ്രതിച്ഛായ വര്‍ധിപ്പിക്കാനുള്ള 'നന്ദി മോദി' ക്യാമ്പയിനും ആരംഭിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി ക്രിസ്ത്യന്‍ വീടുകള്‍ സന്ദര്‍ശിച്ച് നരേന്ദ്ര മോദിയുടെ ഈസ്റ്റര്‍ ആശംസ കാര്‍ഡുകള്‍ ബി ജെ പി പ്രവര്‍ത്തകര്‍ വിതരണം ചെയ്തിരുന്നു. രാജ്യത്തുടനീളം ക്രൈസ്തവര്‍ക്കെതിരെ നടക്കുന്ന ആക്രമണങ്ങളില്‍ ആശങ്ക നിലനില്‍ക്കുന്നതിനിടെയാണ് പ്രീണന നടപടികളുമായി ബി ജെ പി രംഗത്തെത്തിയിരിക്കുന്നത്.












Click it and Unblock the Notifications