ഒന്ന് ഇഴയാന്‍ പോലും കെല്‍പ്പില്ലാത്ത പ്രസ്ഥാനത്തിന്റെ നേതാവാണ് പിണറായിയെന്ന് എംടി രമേശ്
സംസ്ഥാനത്തെ സ്ത്രീ സുരക്ഷയെപറ്റിയും ക്രമസമാധാനനിലയുടെ തകര്‍ച്ചയെപറ്റിയും പറയാന്‍ മറുപടി ഇല്ലാത്തിനാലുമാണ് മുഖ്യമന്ത്രി ആര്‍എസ്എസിനെ വിമര്‍ശിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തിരുവനന്തപുരം: കുമ്മനത്തിന് പിറകെ പിണറായി വിജയനെ രൂക്ഷമായി വിമര്‍ശിച്ച് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എംടി രമേശും രംഗത്ത്. ഉത്തരം മുട്ടുമ്പോള്‍ കൊഞ്ഞനം കുത്തുന്ന രീതിയാണ് മുഖ്യമന്ത്രിയുടേതെന്നും അദ്ദേഹം വിമര്‍ശിച്ചു. ഒന്ന് ഇഴയാന്‍ പോലും കെല്‍പ്പില്ലാത്ത പ്രസ്ഥാനത്തിന്റെ നേതാവാണ് താനെന്ന് പിണറായി മനസിലാക്കണമെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്തെ സ്ത്രീ സുരക്ഷയെപറ്റിയും ക്രമസമാധാനനിലയുടെ തകര്‍ച്ചയെപറ്റിയും പറയാന്‍ മറുപടി ഇല്ലാത്തിനാലുമാണ് മുഖ്യമന്ത്രി ആര്‍എസ്എസിനെ വിമര്‍ശിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആര്‍എസ്എസിനെ വിമര്‍ശഇക്കാന്‍ ധാരാളം പൊതുവേദികള്‍ ഉണ്ടെന്നിരിക്കെ അതിന് നിയമസഭ ഉപയോഗിച്ചത് തരംതാണ നിലപാടാണെന്നും എംടി രമേശ് വിമര്‍ശിച്ചു.

പിണറായി ഭരണം
പിണറായിയുടെ ഭരണത്തില്‍ കേരളം ക്രിമിനലുകളുടെ താവളമായെന്ന റിപ്പോര്‍ട്ടില്‍ നിന്ന് ഒളിച്ചോടാനാണ് മുഖ്യമന്ത്രി ശ്രമിച്ചുകൊണ്ടിരിക്കുന്നതെന്ന് രമേശ് പറഞ്ഞു.

സിപിഎം
ആര്‍എസ്എസിനെ കാലില്ലാത്തവരോട് ഉപമിച്ച മുഖ്യമന്ത്രി സ്വന്തം പാര്‍ട്ടിയെ പറ്റി ഒന്ന് ആലോചിക്കുന്നത് നല്ലതായിരിക്കും അദ്ദേഹം പറഞ്ഞു. ഒന്ന് ഇഴയാന്‍ പോലും കെല്‍പ്പില്ലാത്ത പ്രസ്ഥാനത്തിന്റെ നേതാവാണഅ പിണറായി വിജയനെന്ന് മനസിലാക്കണമെന്നും അദ്ദഹം പറഞ്ഞു.

ആര്‍എസ്എസ് നിവര്‍ന്നു നിന്ന് പ്രവര്‍ത്തിക്കുന്നു
ഏത് നിമിഷവും ചിതയിലേക്ക് എടുക്കാവുന്ന അവസ്ഥയാണ് പിണറായിയുടെ പാര്‍ട്ടിക്ക് . കഴി ഞ്ഞ 90 വര്‍ഷമായി ഇരു കാലിലും നിവര്‍ന്ന് നിന്നാണ് ആര്‍എസ്എസ് പ്രവര്‍ത്തിക്കുന്നതെന്നും രമേശ് പറഞ്ഞു.

എംടി രമേശ്
ഉത്തരം മുട്ടുമ്പോള്‍ കൊഞ്ഞനം കുത്തുന്ന രീതിയാണഅ മുഖ്യമന്ത്രി പിണറായി വിജയന്റേതെന്നും ബിജെപി നേതാവ് എംടി രമേശ് പറഞ്ഞു.












Click it and Unblock the Notifications