താലിബാന്‍ സംഘടനകളെ പ്രീതിപ്പെടുത്താൻ ശ്രമം, എ വിജയരാഘവന് എതിരെ ബിജെപി
തിരുവനന്തപുരം: ഹിന്ദുവംശഹത്യയായ മാപ്പിളലഹള സാമ്രാജ്യത്വശക്തികള്‍ക്ക് എതിരായുള്ള പോരാട്ടമെന്ന സിപിഎം സംസ്ഥാന സെക്രട്ടറി വിജയരാഘവന്റെ പ്രസ്താവന കേരളത്തിലെ താലിബാന്‍ സംഘടനകളെ പ്രീതിപ്പെടുത്താനും പ്രീണിപ്പിക്കാനും വേണ്ടിയുള്ളതാണെന്ന് ബിജെപി മുന്‍ സംസ്ഥാനപ്രസിഡന്റ് പി.കെ.കൃഷ്ണദാസ്. തുടര്‍ഭരണം ലഭിക്കാന്‍ പിന്തുണ നല്‍കിയ എസ്ഡിപിഐ, ജമാഅത്ത് ഇസ്ലാമി തുടങ്ങിയ ശക്തികളോട് ഉദ്ദിഷ്ഠകാര്യത്തിനുള്ള ഉപകാരസ്മരണ എന്ന നിലയ്ക്കാണിതെന്നും ബിജെപി നേതാവ് വ്യക്തമാക്കി.
അച്ഛനൊപ്പം നിറഞ്ഞ് ചിരിച്ച് മീനാക്ഷി, ഒപ്പം അനിയത്തിയും കാവ്യയും, ദിലീപിന്റെ കുടുംബചിത്രം വൈറൽ
വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി അടക്കമുളള നേതാക്കളുടെ പേരുകൾ സ്വാതന്ത്ര സമരത്തിലെ രക്തസാക്ഷികളുടെ പട്ടികയിൽ നിന്ന് ഒഴിവാക്കാനുളള നീക്കത്തെ അനുകൂലിക്കുകയാണ് ബിജെപി. സ്വാതന്ത്ര്യസമര ചരിത്രത്തില്‍ കടന്നുകൂടിയ വ്യാജന്മാരെയാണ് ഒഴിവാക്കണം. ഐസിഎച്ച് ആറിന്റെ തീരുമാനത്തെ സംസ്ഥാന സര്‍ക്കാര്‍ അംഗീകരിക്കുകയും വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിക്ക് സ്മാരകം പണിയാനുള്ള നീക്കം ഉപേക്ഷിക്കുകയും വേണം. മലബാര്‍ കലാപകാരികളാരും സ്വാതന്ത്ര്യസമര സേനാനികളായിരുന്നില്ല.

ധീരദേശാഭിമാനിയായിരുന്ന ഭഗത് സിംഗിനെ കലാപകാരിയോടുപമിച്ചതിന് സ്പീക്കര്‍ എം.ബി.രാജേഷ് ഭാരതജനതയോട് മാപ്പുപറയണം. നാളെ ഭീകരന്മാരായ അജ്മല്‍ കസബിനെയും അഫ്‌സല്‍ ഗുരുവിനെയും യാക്കൂബ്‌മേമനെയും ഭഗത് സിംഗിനോടുപമിക്കാന്‍ തയ്യാറാകുമോയെന്നും അദ്ദേഹം ചോദിച്ചു. സിപിഎമ്മിന്റെ സൈബര്‍ പോരാളിക്കിതൊക്കെയാകാം. പക്ഷേ അദ്ദേഹമിപ്പോള്‍ നിയമസഭാ സ്പീക്കര്‍ ആണ്. അതിന്റെ നിലവാരം കാത്തുസൂക്ഷിക്കണമെന്നും കൃഷ്ണദാസ് പറഞ്ഞു.
കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ പറയുന്നതും മാപ്പിളകലാപം സ്വാതന്ത്ര്യസമരമാണെന്നാണ്. മഹാത്മജിയെയും ഡോ.അംബേദ്ക്കറെയും ആനിബസന്റിനെയും കെ.പി.കേശവമേനോനെയും, കെ.കേളപ്പനെയും, ആദ്യ കെപിസിസി പ്രസിഡന്റായിരുന്ന കെ.മാധവമേനോനെയും തള്ളിപ്പറയുകയാണ് ഇതിലൂടെ. ഇവരുടെയൊക്കെ അഭിപ്രായത്തിനെതിരാണ് സുധാകരന്റെ ഇപ്പോഴത്തെ പ്രസ്താവന. കോണ്‍ഗ്രസ്സിന്റെയും സിപിഎമ്മിന്റെയും നിലപാടുകള്‍ കേരളത്തില്‍ താലിബാനിസത്തെ വളര്‍ത്താന്‍ സഹായിക്കുന്നതാണ്. കേരളത്തിലെ ഹിന്ദുജനതയെ ആശങ്കയിലേക്ക് തള്ളിവിടുന്നതാണിത്. അധികാരത്തിനുവേണ്ടി രാജ്യദ്രോഹത്തെ പ്രോത്സാഹിപ്പിക്കുന്ന നിലപാടില്‍ നിന്ന് പിന്തിരിയണമെന്നും കൃഷ്ണദാസ് അഭിപ്രായപ്പെട്ടു.
നാടൻ വേണോ മോഡേൺ വേണോ, രഞ്ജിനി ഹരിദാസിന് ഏതും പെർഫെക്ട് ഓകെ, ക്യൂട്ട് ചിത്രങ്ങൾ
ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എംടി രമേശും പ്രതികരണവുമായി രംഗത്ത് വന്നിട്ടുണ്ട്. '' മാപ്പിള ലഹള ഇന്ത്യൻ സ്വാതന്ത്ര്യസമരമായി കണക്കാക്കുന്നവരെ കുറ്റം പറയാൻ പറ്റില്ല കാരണം അവർ സ്കൂൾ ചരിത്രപാഠങ്ങളിൽ പഠിച്ചത് ഖിലാഫത്ത് പ്രസ്ഥാനം സ്വാതന്ത്ര്യ സമര ചരിത്രത്തിൻ്റെ ഭാഗമാണ് എന്നാണ്.ഖിലാഫത്ത് ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രമായി കൂട്ടിച്ചേർത്ത ഇടത് ചരിത്രകാരന്മാരാണ് ഈ തെറ്റിദ്ധാരണയുടെ കാരണക്കാർ.ഖിലാഫത്ത് യഥാർത്ഥത്തിൽ സ്ഥാനഭ്രഷ്ടനായ തുർക്കിയിലെ ഖലീഫയുടെ അധികാരം തിരിച്ചെടുക്കാൻ ആഗോള തലത്തിൽ മുസ്ലിങ്ങൾ തുടങ്ങിയ ഒരു പ്രസ്ഥാനമാണ്, അത് ബ്രട്ടനെതിരെ ആയിരുന്നു പക്ഷെ ഇന്ത്യയ്ക്ക് വേണ്ടിയായിരുന്നില്ല, അത് ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെ ആയിരുന്നു പക്ഷെ ആഗോള മുസ്ലിം നേതാവിൻ്റെ അധികാരം തിരിച്ചെടുക്കാൻ ആയിരുന്നു.പിന്നെ എങ്ങിനെ അത് ഇന്ത്യൻ സ്വാതന്ത്ര്യ സമരമായി കണക്കാക്കും''.
''മുസ്ലിം സ്പിരിറ്റ് അഥവ തീവ്രവാദം തലയ്ക്ക് പിടിച്ച മാപ്പിള കലാപകാരികൾ കൊന്നൊടുക്കിയത് നിരായുധരായ കുറെ മനുഷ്യരെ ആയിരുന്നു, കൊല്ലപ്പെട്ടവർ ബ്രിട്ടീഷുകാരല്ല ഇന്ത്യക്കാരാണ് ഹിന്ദുക്കളാണ്, ഇന്ത്യയിലെ മറ്റ് സ്വാതന്ത്ര്യ സമരങ്ങളിലൊന്നും നാട്ടുക്കരായ ബ്രിട്ടീഷ് ഉദ്യോഗസ്ഥർക്കെതിരെ ആക്രമണം നടന്നിട്ടില്ല, മാപ്പിളക്കലാപത്തിൽ അത് സംഭവിച്ചു കാരണം അതിൻ്റെ മൂലകാരണം മതമായിരുന്നു. 1920ൽ കോൺഗ്രസ് അഖിലേന്ത്യാ തലത്തിൽ ശക്തി പ്രാപിച്ചിരുന്നു, ഒറ്റപ്പാലം സമ്മേളനത്തിൽ പാൻ കേരള അടിസ്ഥാനത്തിൽ പ്രതിനിധികൾ പങ്കെടുത്തിരുന്നു, പക്ഷെ 1921ൽ നടന്ന മാപ്പിളക്കലാപങ്ങളിൽ പങ്കെടുത്തവർക്ക് ദേശീയ ബോധമോ, രാജ്യത്തിൻ്റെ സ്വതന്ത്ര്യമോ അവരുടെ വിഷയമായിരുന്നില്ല''.












Click it and Unblock the Notifications