'ഗൂഗിള്‍ ചതിച്ചാശാനേ'; ഐപിഎല്‍ കൊല്‍ക്കത്ത ടീമില്‍ ബിജെപി നേതാവ് സന്ദീപ് വാര്യര്‍; സംഭവിച്ചത്..!!
തിരുവനന്തപുരം: കൊല്‍ക്കത്തയുടെ ഐപിഎല്‍ ടീമില്‍ ബിജെപി നേതാവ് സന്ദീപ് വാര്യര്‍..! പറഞ്ഞ് വിശ്വാസമായില്ലെങ്കില്‍ ഗൂഗിളില്‍ kkr squad 2020 എന്ന് തിരഞ്ഞ് നോക്കാം. ബോളര്‍മാരുടെ നിരയിലാണ് ബിജെപിയുടെ സന്ദീപ് ജി വാര്യര്‍ ഇടംപിടിച്ചത്. പക്ഷേ ആളുമാറിയതാണെന്ന് മാത്രം. ഗൂഗിളിന് ആള് മാറിയതോടെ ക്രിക്കറ്റ് താരം സന്ദീപ് വാരിയരുടെ സ്ഥാനത്ത് ബിജെപിയുടെ യുവ നേതാവ് ഇടം പിടിച്ചത്. ഇഗ്ലീഷില്‍ ഇരുവരുടെയും സ്പെല്ലിംഗ് വത്യസ്തമാണെങ്കിലും മലയാളത്തില്‍ ഉച്ചാരണം ഒരു പോലെയാണ്.
സംഭവം ശ്രദ്ധയില്‍പ്പെട്ടതോടെ ബിജെപി നേതാവ് സന്ദീപ് വാര്യര്‍ ഇതിന്റെ സ്ക്രീന്‍ഷോട്ട് ഫേസ്ബുക്കില്‍ പങ്കുവച്ചിട്ടുണ്ട്. സെല്‍ഫ് ട്രോള്‍ എന്ന ഹാഷ്ടാഗോടു കൂടിയാണ് സന്ദീപ് ഇക്കാര്യം ഫേസ്ബുക്കില്‍ പങ്കുവച്ചത്. ഒയിന്‍ മോര്ഗന്, ആന്ദ്ര റസ്സല്‍, ശുഭ്മാന്‍ ഗില്‍, ശിവം മാവി, പാറ്റ് കമിന്‍സ്, സുനില്‍ നരെയ്ന് തുടങ്ങിയ താരങ്ങള്‍ക്കൊപ്പമാണ് സന്ദീപ് വാര്യര്‍ ഇടംപിടിച്ചത്.
അതേസമയം, കൊവിഡിനെ തുടര്‍ന്ന് യുഎഇയില്‍ വച്ചാണ് ഐപിഎല്‍ മത്സരം നടക്കുന്നത്. മത്സരത്തിനായി ടീം അംഗങ്ങള്‍ കഴിഞ്ഞ ദിവസമാണ് ദുബായില്‍ എത്തിയത്. ഇപ്പോള്‍ താരങ്ങളെല്ലാം ക്വറന്റീനില്‍ കഴിയുകയാണ്.
'ഗുജറാത്ത് കേഡർ ഐഎഎസ് ഉദ്യോസ്ഥന്റെ വരവ് ദുരൂഹം; പരസ്യമായി എതിര്‍ത്തവർ രഹസ്യമായി അനുകൂലിക്കുന്നു'
ഞാന്‍ പദവി ഒഴിയുന്നു... കോണ്‍ഗ്രസ് നേതാക്കളുടെ കത്തിന് സോണിയ ഗാന്ധിയുടെ മറുപടി ഇങ്ങനെ