കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദിയുമായി അടുത്ത ബന്ധം, ഉപരാഷ്ട്രപതി പദം ഓഫര്‍ ചെയ്തു, കോണ്‍ഗ്രസിനെ ഞെട്ടിച്ച് പിജെ കുര്യന്‍!!

Google Oneindia Malayalam News

പത്തനംതിട്ട: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി തനിക്ക് നല്ല ബന്ധമാണ് ഉള്ളതെന്ന് പിജെ കുര്യന്‍. തനിക്ക് ബിജെപി ഉപരാഷ്ട്രപതി സ്ഥാനം വാഗ്ദാനം ചെയ്തിരുന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തുന്നു. എന്നാല്‍ ബിജെപിയിലേക്ക് പോകാന്‍ തയ്യാറായില്ലെന്നും കുര്യന്‍ പറഞ്ഞു. ഇത്ര വലിയൊരു പദവി മുമ്പ് തന്നെ കിട്ടുമായിരുന്നിട്ടും താന്‍ പോകാന്‍ തയ്യാറായില്ല. പിന്നെ അത്തരമൊരു ഒരു ചിന്ത ഇനിയുണ്ടാകാന്‍ പോകുന്നില്ലെന്നും കുര്യന്‍ പറഞ്ഞു. കോണ്‍ഗ്രസ് വിട്ട് ഒരിക്കലും പുറത്തേക്ക് പോകില്ല എന്നതാണ് തന്റെ നിലപാടെന്ന് മോദിയോട് പറഞ്ഞിരുന്നുവെന്നും കുര്യന്‍ പറഞ്ഞു.

അസം നിയമസഭാ തെരഞ്ഞെടുപ്പ്, പ്രചാരണ ചിത്രങ്ങള്‍ കാണാം

1

രാജ്യസഭാ ഉപാധ്യക്ഷന്‍ ആയിരിക്കെയാണ് കേന്ദ്ര മന്ത്രി മുക്താര്‍ അബ്ബാസ് നഖ്‌വി തന്നെ കാണാനെത്തിയത്. അദ്ദേഹവുമായി രണ്ട് വട്ടം ചര്‍ച്ച നടത്തി. ഉപരാഷ്ട്രപതിയുടെ പദവിയിലേക്ക് തന്നെ പരിഗണിച്ചതില്‍ പ്രധാനമന്ത്രിയെ കണ്ട് നന്ദി അറിയിക്കുകയും ചെയ്തു. താന്‍ പദവി വേണ്ടി പാര്‍ട്ടി മാറുന്നയാളല്ലെന്നും കുര്യന്‍ പറഞ്ഞു. അതേസമയം കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പ് ഇടതുപക്ഷത്തേക്ക് പോയത് അവര്‍ക്ക് നേട്ടമാകില്ല. മധ്യതിരുവിതാംകൂറില്‍ ഇടതുവിരുദ്ധ രാഷ്ട്രീയമാണ് എപ്പോഴുമുള്ളത്. പാലാ സീറ്റില്‍ വരെ ജോസ് കെ മാണിക്ക് ജയിക്കുക ബുദ്ധിമുട്ടായിരിക്കുമെന്നും കുര്യന്‍ പറഞ്ഞു.

യുഡിഎഫിന് തന്നെ എന്‍എസ്എസിന്റെ പിന്തുണ ലഭിക്കും. എന്‍എസ്എസിന്റെ സമദൂരം തിരഞ്ഞെടുപ്പില്‍ ആര്‍ക്ക് അനുകൂലമാക്കണമെന്ന് സമുദായ അംഗങ്ങള്‍ക്ക് അറിയാം. നായര്‍ സമുദായം അത് മനസ്സിലാക്കി തന്നെ വോട്ട് ചെയ്യും. ജോസ് കെ മാണി എല്‍ഡിഎഫിലേക്ക് പോയത് കോണ്‍ഗ്രസിന്റെ രാജ്യസഭാ സീറ്റും തട്ടിയെടുത്താണ്. യുഡിഎഫില്‍ ജോസ് പോയത് കൊണ്ട് ഒരു കുഴപ്പവും ഉണ്ടാവില്ല. ശബരിമല വിഷയത്തില്‍ യുഡിഎഫാണ് വിശ്വാസകളോട് ഒപ്പം നിന്ന് സമാധാനം കാത്തുസൂക്ഷിച്ചത്. ബിജെപി വിശ്വാസികള്‍ക്കൊപ്പം നിന്നെങ്കില്‍ ശബരിമലയില്‍ സകല കുഴപ്പങ്ങളുമുണ്ടാക്കി.

ഹോട്ട് ലുക്കിൽ അർജ്ജുൻ റെഡ്ഡി നായിക- ശാലിനി പാണ്ഡെയുടെ ഏറ്റവും പുതിയ ചിത്രങ്ങൾ

നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ശബരിമല വീണ്ടും ചര്‍ച്ചയാക്കിയത് സീതാറാം യെച്ചൂരിയാണ്. കടകംപള്ളിയുടെ ഖേദപ്രകടനം എന്തിനെന്ന് അറിയില്ലെന്നാണ് പിണറായി വരെ പറഞ്ഞത്. ഇക്കാര്യത്തില്‍ സിപിഎം നിലപാട് പിണറായിക്ക് പറയാനാവില്ല. മുഖ്യമന്ത്രി ഇക്കാര്യം ഒഴിഞ്ഞുമാറുകയാണ്. നിലപാട് തുറന്ന് പറഞ്ഞാല്‍ പിണറായിക്കും പാര്‍ട്ടിക്കും നിലം തൊടാനാവില്ലെന്നും കുര്യന്‍ പറഞ്ഞു. അതേസമയം ജോസിന് കിട്ടിയിരുന്ന രാജ്യസഭാ സീറ്റ് എനിക്ക് കിട്ടിയിരുന്നെങ്കില്‍ ഡെപ്യൂട്ടി ചെയര്‍മാനാകേണ്ടതായിരുന്നു. എന്നാല്‍ ഇതൊന്നും നോക്കാതെയാണ് ജോസ് ഇടതുപക്ഷത്തെത്തിയതെന്നും കുര്യന്‍ പറഞ്ഞു.

English summary
bjp offered vice president post if quit congress says pj kurien
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X