ബിജെപി ഓഫിസിലെ ബോംബേറ്; രാജ്‌നാഥ് സിംഗിന്റെ വിശദീകരണം ചോദിക്കല്‍ കോമഡിയെന്ന് ഇപി ജയരാജന്‍
തിരുവനന്തപുരം: ബിജെപി ഓഫീസില്‍ അജ്ഞാതന്‍ ബോംബ് എറിഞ്ഞുമായി ബന്ധപ്പെട്ട് കേന്ദ്ര ആഭ്യന്തരമന്ത്രി മുഖ്യമന്ത്രി പിണറായി വിജയനോട് വിശദീകരണം ചോദിച്ചതിനെ പരിഹസിച്ച് കായകമന്ത്രി ഇപി ജയരാജന്‍. കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ വിശദീകരണം ചോദിക്കല്‍ ഈ വര്‍ഷത്തെ ഏറ്റവും വലിയ കോമഡി ആണെന്നായിരുന്നു ജയരാജന്റെ പ്രതികരണം.
നരേന്ദ്രമോഡി സര്‍ക്കാരിന്റെത് ഈ വര്‍ഷത്തെ ഏറ്റവും രസമുളള വിശദീകരണം ചോദിക്കലാണ് ഇതെന്നാണ് ജയരാജന്റെ പരിഹാസം. കേന്ദ്രത്തിന്റെ വിശദീകരണം വ്യക്തമാക്കിയ മാധ്യമപ്രവര്‍ത്തകരോട് ഉച്ചത്തില്‍ ചിരിച്ചുകൊണ്ടാണ് മന്ത്രി മറുപടി പറഞ്ഞത്. വിഷയത്തില്‍ എടുത്തുചാടി അഭിപ്രായം പറയുന്ന കേന്ദ്രസര്‍ക്കാര്‍ പിന്നീട് മാപ്പുപറയേണ്ടി വരുമെന്നും മന്ത്രി ജയരാജന്‍ പറഞ്ഞു.

ഇന്നലെ പുലര്‍ച്ചെ ബിജെപി ഓഫിസിനു നേരെയുണ്ടായ ആക്രമണത്തെ തുടര്‍ന്ന് സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിയെയും ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്ങിനെയും നേരിട്ട് വിളിച്ച് പരാതി പറഞ്ഞിരുന്നു. ഓഫിസ് ആക്രണം നടന്നിട്ട് മുഖ്യമന്ത്രി ഒന്ന് അപലപിക്കാന്‍ പോലും തയ്യാറായിട്ടില്ലെന്നും കുമ്മനം വ്യക്തമാക്കിയിരുന്നു.
കുമ്മനത്തിന്റെ പരാതി പറയലിന് പിന്നാലെയാണ് സംസ്ഥാന സര്‍ക്കാരിനോട് കേന്ദ്ര സര്‍ക്കാര്‍ വിശദീകരണം ചോദിച്ചത്. മുഖ്യമന്ത്രി പിണറായി വിജയനെ ടെലിഫോണില്‍ വിളിച്ചാണ് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്ങാണ് വിശദീകരണം തേടിയത്. കൂടാതെ കേന്ദ്ര ആഭ്യന്തര സെക്രട്ടറി സംസ്ഥാന ആഭ്യന്തര സെക്രട്ടറിയോടും രേഖാമൂലം വിശദീകരണം ആവശ്യപ്പെട്ടിരുന്നു.
കേരളത്തില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം ബിജെപി പ്രവര്‍ത്തകരെ തെരഞ്ഞുപിടിച്ച് ആക്രമിക്കുകയാണെന്ന ആശങ്ക രാജ്‌നാഥ് സിങ് പിണറായിയോട് പങ്കുവെച്ചു.
Read Also: ആംബുലന്‍സ് പോലും വിട്ടില്ല; നടുറോഡില്‍ വിദ്യാര്‍ത്ഥികളുടെ ഓണാഘോഷം, 1000 പേര്‍ക്കെതിരെ കേസ്
സംസ്ഥാനത്തെ ക്രമസമാധാന നില പരിശോധിക്കാന്‍ കേന്ദ്രത്തില്‍ നിന്നും ബിജെപി എംപിമാരുടെ സംഘം കേരളത്തിലേക്ക് എത്തുന്നുണ്ട്. ആക്രമണത്തെ അപലപിച്ച കേന്ദ്രമന്ത്രി നിര്‍മ്മലാ സീതാരാമന്‍ അക്രമികളുടെ ലക്ഷ്യം കുമ്മനമാണെന്ന് ആരോപിച്ചിരുന്നു.
വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്‌ക്കേണ്ട വിലാസം [email protected]












Click it and Unblock the Notifications