ആംബുലന്‍സ് പോലും വിട്ടില്ല; നടുറോഡില്‍ വിദ്യാര്‍ത്ഥികളുടെ ഓണാഘോഷം, 1000 പേര്‍ക്കെതിരെ കേസ്
തിരുവനന്തപുരം: രോഗിയുമായി ആശുപത്രിയിലേക്ക് പോയ ആംബുലന്‍സ് അടക്കം തടഞ്ഞ് തലസ്ഥാന നഗരത്തെ മണിക്കൂറുകളോളം ഗതാഗതം സ്തംഭിപ്പിച്ച് യൂണിവേഴ്‌സിറ്റി കോളേജിലെ വിദ്യാര്‍ത്ഥികളുടെ ഓണാഘോഷം. പൊതുജനത്തെ വലച്ച് മണിക്കൂറുകളോളം ഗതാഗത തടസമുണ്ടാക്കിയാണണ് എസ്എഫ്‌ഐ യൂണിയന്റെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികള്‍ നടുറോഡില്‍ ഓണം ആഘോഷിച്ചത്.
മുന്‍കൂട്ടി അനുവാദം വാങ്ങാതെ ഗതാഗതം തടസപ്പെടുത്തി പ്രകടനം നടത്തിയതിന് ആയിരത്തോളം വിദ്യാര്‍ത്ഥികള്‍ക്കെതിരെ കന്റോണ്‍മെന്റ് പോലീസ് കേസെടുത്തു. പാട്ടും ഡാന്‍സുമായി വിദ്യാര്‍ത്ഥികള്‍ നിരത്തിലറങ്ങിയതോടെ നഗരത്തിലെ ഗതാഗതം സ്തംഭിച്ചു. രണ്ട് മണിക്കൂറോളമാണ് എംജി റോഡില്‍ ഗതാഗതം തടസപ്പെട്ടത്.

എംജി റോഡില്‍ കിലോമീറ്ററുകളോളം വാദ്യമേളങ്ങളോടെ പ്രകടനം നടത്തിയായിരുന്നു യൂണിവേഴ്‌സിറ്രിയിലെ വിദ്യാര്‍ത്ഥികളുടെ ഓണാഘോഷം. ആംബുലന്‍സ് വാനുള്‍പ്പടെ തടഞ്ഞ് കുട്ടകള്‍ റോഡ് കയ്യേറിയത് യാത്രക്കാരുടെ വലിയ പ്രതിഷേധത്തിനിടയാക്കി. ഗതാഗതം തടയരുതെന്ന് പൊലീസ് ആവശ്യപ്പെട്ടിട്ടും വിദ്യാര്‍ഥികള്‍ അനുസരിച്ചില്ലെന്നാണ് റിപ്പോര്‍ട്ട്.
Read Also: പ്രകൃതിയെ ചൂഷണം ചെയ്യുന്നവരും കുട്ടുനില്‍ക്കുന്നവരും കുടുങ്ങും; വിജിലന്‍സിന്റെ റെഡ് കാര്‍ഡ്...
ആയിരക്കണക്കിന് വിദ്യാര്‍ഥികള്‍ പങ്കെടുത്ത പ്രകടനത്തില്‍ ഒരു സംഘം വിദ്യാര്‍ഥികള്‍ എസ്എഫ്‌ഐയുടെ കൊടിയുമായിട്ടായിരുന്നു നൃത്തച്ചുവടുകളോടെ ഓണം ആഘോഷിച്ചത്. എന്നാല്‍ ഇത് എസ്എഫ്‌ഐയുടെ നേതൃത്വത്തില്‍ നടത്തിയ ഓണാഘോഷം അല്ലെന്ന് സംസ്ഥാന പ്രസിഡന്റ് ജെയ്ക് സി തോമസ് വ്യക്തമാക്കി.
യൂണിവേഴ്‌സിറ്റി കോളെജിന്റെ നേതൃത്വത്തില്‍ നടത്തിയ ഓണാഘോഷമാണത്. എന്നാല്‍ അനുവാദം ചോദിക്കാതെയാണ് പൊതുനിരത്തില്‍ പരിപാടി നടത്തിയതെങ്കില്‍ അത് അന്വേഷിക്കേണ്ടതാണെന്നും ജെയ്ക് സി തോമസ് പറഞ്ഞു. അതേസമയം പോലീസിനെതിരെയും ആക്ഷേപം ഇയര്‍ന്നിട്ടുണ്ട്. എസ്എഫ്‌ഐയുടെ നേതൃത്വത്തില്‍ നടന്ന ആഘോഷമായത് കൊണ്ടാണ് പോലീസ് വിദ്യാര്‍ത്ഥികളെ തടയാഞ്ഞതെന്നാണ് ആരോപണം.
Read also: ആര്‍എസ്എസ് ശാഖകള്‍ക്ക് സര്‍ക്കാരിന്റെ ഔദാര്യം വേണ്ട; വെല്ലുവിളിച്ച് കെ സുരേന്ദ്രന്‍
വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്‌ക്കേണ്ട വിലാസം [email protected]












Click it and Unblock the Notifications