Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിജെപി കേരളത്തിലും പണി തുടങ്ങി; മാധ്യമങ്ങളിലെ കമന്റടിക്കാര്‍ക്കും വന്‍ ശമ്പളം?

തിരുവനന്തപുരം: തെരഞ്ഞെടുപ്പുകളില്‍ യുവ വോട്ടര്‍മാരെ സ്വാധീനിക്കാനും വോട്ടുകള്‍ നേടാനും പ്രൊഫഷണലായി പ്രചരണം നടത്തുന്ന പാര്‍ട്ടിയാണ് ബിജെപി. ഇക്കാര്യത്തില്‍ രാജ്യത്ത് ബിജെപിക്കാള്‍ മികച്ചുനില്‍ക്കാന്‍ മറ്റൊരു രാഷ്ട്രീയ പാര്‍ട്ടിയുമില്ല. ഇതിനായി എത്ര കോടികള്‍ വാരിയെറിയാനും ബിജെപി തയ്യാറാവുകയാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ബലാത്സംഗം തെളിയിച്ചാൽ എന്ത് നടപടിയുമെടുക്കാം! വനിതാ എംഎൽഎമാരെ വെല്ലുവിളിച്ച് വിഡി സതീശൻ...
ബാലികേറാമലയായ കേരളത്തില്‍ അടുത്തകാലത്ത് ബിജെപി നേട്ടമുണ്ടാക്കിയതും സൈബര്‍ പ്രൊഫഷണലുകളെ ഉപയോഗിച്ചുള്ള പ്രചാരണ പ്രവര്‍ത്തനങ്ങളിലൂടെയാണ്. സോഷ്യല്‍ മീഡിയയുടെ എല്ലാ സാധ്യതകളും ഉപയോഗിച്ച് പരമാവധി പ്രചരണം നടത്താനും കൂടുതല്‍പേരെ ബിജെപിയിലേക്ക് ആകര്‍ഷിക്കാനും പാര്‍ട്ടിയുടെ വിങ്ങിന് കഴിയുന്നുണ്ട്.

modi

ത്രിപുരയില്‍ ഇതേ രീതിയില്‍ പ്രചരണം നടത്തി അധികാരം പിടിച്ചെടുത്തതിന് പിന്നാലെ കേരളത്തിലും കൂടുതല്‍പേരെ രംഗത്തിറക്കിയതായാണ് റിപ്പോര്‍ട്ട്. മുഖ്യധാരാ മാധ്യമങ്ങളുടെ ഓണ്‍ലൈന്‍ വാര്‍ത്തകള്‍ക്ക് കമന്റ് ചെയ്യാന്‍ ഉള്‍പ്പെടെ വലിയൊരു സംഘമാണ് ബിജെപിക്കായി കേരളത്തില്‍ സജീമായത്.

മാധ്യമങ്ങളുടെ വെബ്‌സൈറ്റുകളുടെ വാര്‍ത്തകള്‍ക്ക് താഴെവരുന്ന കമന്റുകള്‍ ഭൂരിപക്ഷവും ബിജെപി ആര്‍എസ്എസ് പ്രചരണത്തിന്റെ ഭാഗമായുള്ളതാണ്. ഇത്തരം കമന്റുകള്‍ക്ക് ലൈക്കുകളിലൂടെ പിന്തുണ നല്‍കി അവ സ്ഥാപിച്ചെടുക്കുന്നതും പ്രചാരകര്‍ തന്നെ. ഇതിനായി ആയിരക്കണക്കിന് വ്യാജ ഐഡികളാണ് രാപ്പകല്‍ ഓണ്‍ലൈനുകളില്‍ കയറി ഇറങ്ങുന്നത്. മാസം നല്ലൊരുതുക ഇതിനായി ശമ്പളവും നല്‍കുന്നു. ഇത്തരം പ്രചരണങ്ങളുടെ ആകെതുകയാണ് കേരളത്തിലെ ബിജെപിയുടെ നേട്ടങ്ങളുടെ പിന്നിലും. ചെങ്ങന്നൂര്‍ ഉള്‍പ്പെടെ ഇനി വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളിലും മറ്റു പാര്‍ട്ടികളെ കടത്തിവെട്ടി ബിജെപി സൈബര്‍ സംഘം സജീവമാകുമെന്നാണ് പാര്‍ട്ടി നേതാക്കള്‍ നല്‍കുന്ന സൂചന. സിപിഎം, കോണ്‍ഗ്രസ് പാര്‍ട്ടികളും സൈബര്‍ പ്രചരണത്തില്‍ ശ്രദ്ധ ചെലുത്തുന്നുണ്ടെങ്കിലും വേ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+