മധ്യപ്രദേശില്‍ 51% വോട്ട് ലക്ഷ്യമിട്ട് ബിജെപി തന്ത്രം: ഉന്നംവെക്കുന്നത് ആദിവാസി വിഭാഗങ്ങളെ
ഭോപ്പാല്‍: അടുത്ത വർഷം ആദ്യം നടക്കാനിരിക്കുന്ന മധ്യപ്രദേശ് നിയമസഭ തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ സജീവമാക്കി ബി ജെ പി. വോട്ട് വിഹിതം 51 ശതമാനമായി ഉയർത്തുക എന്ന ലക്ഷ്യത്തോടെ, പട്ടികജാതി (എസ്‌സി), പട്ടികവർഗ (എസ്‌ടി) വിഭാഗങ്ങൾക്കിടയിലെ സ്വാധീനം വർധിപ്പിക്കാനാണ് പാർട്ടിയുടെ ലക്ഷ്യം. ഈ ജനവിഭാഗങ്ങളുടെ വിഷയത്തില്‍ പാർട്ടി സജീവമായി ഇടപെടാനും ആരംഭിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പിന് മുന്നോടിയായി ബി ജെ പി സംസ്ഥാന ഘടകം ആദിവാസി നേതാക്കളുടെയും സ്വാതന്ത്ര്യ സമര സേനാനികളുടെയും സ്മരണയ്ക്കായി നിരവധി പ്രത്യേക പരിപാടികള്‍ സംഘടിപ്പിക്കുന്നുമുണ്ട്.
ഗോത്ര രാജാവായ ശങ്കർ ഷായുടെയും മകൻ രഘുനാഥ് ഷായുടെയും രക്തസാക്ഷിത്വത്തോടനുബന്ധിച്ച് കഴിഞ്ഞ വർഷം സെപ്റ്റംബറിൽ മുതിർന്ന ബി ജെ പി നേതാവ് അമിത് ഷായുടെ നേതൃത്വത്തില്‍ പാർട്ടി 'ജനജാതിയ അഭിയാൻ' (ഗോത്രവർഗ പ്രചാരണം) ആരംഭിക്കുകയും ചെയ്തിരുന്നു. പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനത്തിൽ ബ്രിട്ടീഷുകാരോട് യുദ്ധം ചെയ്ത ഛോട്ടാ നാഗ്പൂർ ഗോത്ര നേതാവ് ബിർസ മുണ്ടയെ ആദരിക്കാനും അനുസ്മരിക്കാനും ബി ജെ പി നേതൃത്വത്തിലുള്ള സംസ്ഥാന സർക്കാർ കഴിഞ്ഞ വർഷം ആദ്യമായി ഗോത്ര അഭിമാന ദിനം (ജനജാതിയ ഗൗരവ് ദിവസ്) ആഘോഷിക്കുകയും ചെയ്തു.

മധ്യപ്രദേശിലെ 15 ദശലക്ഷത്തോളം വരുന്ന ഗോത്രവർഗ്ഗക്കാരിലേക്ക് എത്തിച്ചേരുക എന്ന ഏക ലക്ഷ്യത്തോടെയായിരുന്നു ബി ജെ പി ഈ പരിപാടികളെല്ലാം സംഘടിപ്പിച്ചത്. സംസ്ഥാന ജനസംഖ്യയുടെ 17 ശതമാനവും പട്ടിക വർഗ്ഗവും 21 ശതമാനം പട്ടിക ജാതിക്കാരുമാണ്. 47 ട്രൈബൽ സീറ്റുകളും 35 സംവരണ സീറ്റുകളും സംസ്ഥാനത്തുണ്ട്. മധ്യപ്രദേശ് അസംബ്ലിയുടെ മൊത്തം 230 സീറ്റുകളുടെ മൂന്നിലൊന്നിലധികം വരും ഈ സീറ്റുകളുടെ എണ്ണം.
എസ്‌സി, എസ്ടി വിഭാഗങ്ങളുടെ പങ്കാളിത്തം വർധിപ്പിക്കാനും അവർക്ക് മാന്യമായ സ്ഥാനങ്ങൾ നൽകാനും ബി ജെ പി പ്രവർത്തിക്കുന്നുണ്ടെന്ന് ബിജെപിയുടെ മധ്യപ്രദേശ് ഇൻചാർജ് മുരളീധർ റാവു തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ദീർഘകാലമായി അവഗണിക്കപ്പെട്ട അവരുടെ നേതാക്കളുടെയും വ്യക്തിത്വങ്ങളുടെയും സംഭാവനകൾ ഉയർത്തിക്കാട്ടിക്കൊണ്ട് അവരുടെ വൈകാരിക പ്രശ്‌നങ്ങളും പാർട്ടി അഭിസംബോധന ചെയ്യുകയാണെന്നും അദ്ദേഹം പറഞ്ഞു.
2013 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ, ഈ 47 ആദിവാസി സീറ്റുകളിൽ 37 ഉം നേടിയായിരുന്നു ബി ജെ പി അധികാരത്തിലെത്തിയത്. 2018 ൽ കോൺഗ്രസ് 31 സീറ്റുകൾ നേടിയപ്പോള്‍ ബി ജെ പി വെറും 16 സീറ്റിലേക്ക് ചുരുങ്ങി. അത്തവണ അധികാരവും കോണ്‍ഗ്രസിന് ലഭിച്ചു. പിന്നീട് കോണ്‍ഗ്രസിനുള്ളിലെ വിമതരെ സ്വന്തം പാളയത്തിലെത്തിച്ചായിരുന്നു ബി ജെ പി അധികാരം പിടിച്ചത്.
പത്തരമാറ്റ് ചിരി തന്നെ ഹൈലൈറ്റ്: ഒരു രക്ഷയുമില്ലെന്ന് ആരാധകർ












Click it and Unblock the Notifications