സജി ചെറിയാന്റെ പ്രസംഗത്തിന്റെ മുഴുവൻ വീഡിയോയും കോടതിയിൽ ഹാജരാക്കുമെന്ന് ബിജെപി
തിരുവന്തപുരം; സജി ചെറിയാന്റെ ഭരണഘടനാ വിരുദ്ധ പ്രസംഗത്തിന്റെ മുഴുവൻ വീഡിയോയും ബി ജെ പി കോടതിയെ ഏൽപ്പിക്കുമെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി പി സുധീർ. ഈ തെളിവുകൾ കോടതിയിലെത്തിയാൽ സജി ചെറിയാന് എം എൽ എ സ്ഥാനവും രാജിവെക്കേണ്ടി വരുമെന്ന് മനസിലായതു കൊണ്ടാണ് പോലീസും സി പി എമ്മും വീഡിയോ കോടതിക്ക് കൈമാറാൻ മടിക്കുന്നതെന്നും സുധീർ കുറ്റപ്പെടുത്തി.

കോടതി പ്രസംഗത്തിന്റെ വിശദാംശം ചോദിച്ചിട്ടും അന്വേഷണ ഉദ്യോഗസ്ഥർ അത് നൽകാത്തത് ഗൗരവതരമാണ്. ഭരണഘടനയെ സജി ചെറിയാൻ അവഹേളിച്ചതിന് തുല്ല്യമായ പ്രവർത്തി തന്നെയാണ് സർക്കാർ ചെയ്യുന്നത്. സജി ചെറിയാനെ സംരക്ഷിച്ച് ഭരണഘടനയെ വീണ്ടും അപമാനിക്കുകയാണ് സി പി എം ചെയ്യുന്നത്. 2 മണിക്കൂർ 29 മിനുട്ടുള്ള മുഴുവൻ വീഡിയോയും ബിജെപിയുടെ പക്കലുണ്ട്. ഭരണഘടനയെ വിശ്വാസമില്ലാത്തയാൾ എങ്ങനെയാണ് നിയമസഭയിലിരിക്കുകയെന്ന് മനസിലാവുന്നില്ല. സജി ചെറിയാൻ ഉടൻ എം എൽ എ സ്ഥാനം രാജിവെക്കണമെന്നും സുധീർ പറഞ്ഞു.
സജി ചെറിയാൻ എം എൽ എ സ്ഥാനം രാജിവെച്ചില്ലേങ്കിൽ ബി ജെ പി നിയമനടപടി സ്വീകരിക്കുമെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പ്രതികരിച്ചിരുന്നു.രാജ്യത്തിൻ്റെ ഭരണഘടനയേയും അതിൻ്റെ ശിൽപ്പികളെയും അപമാനിച്ച സജി ചെറിയാൻ മന്ത്രി സ്ഥാനം രാജി വെച്ചത് കൊണ്ട് മാത്രം പ്രശ്നം തീരുന്നില്ലെന്നും എം എൽ എ സ്ഥാനവും രാജിവെക്കണമെന്നുമായിരുന്നു സുരേന്ദ്രൻ പറഞ്ഞത്.
അതേസമയം സജി ചെറിയാന്റെ പ്രസംഗത്തിന്റെ മുഴുവൻ വീഡിയോ കണ്ടെടുക്കാനുള്ള ശ്രമം പോലീസ് ആരംഭിച്ചു. സജി ചെറിയാന്റെ പ്രസംഗത്തിൻറെ ദൃശ്യങ്ങൾ ഇല്ലെന്നാണ് മല്ലപ്പള്ളി ഏരിയാ നേതൃത്വം വ്യക്തമാക്കിയത്. ഫെയ്‌സ്ബുക്കില്‍ അപ്‌ലോഡ് ചെയ്തിരുന്ന ദൃശ്യങ്ങള്‍ ഡിലീറ്റ് ചെയ്തെന്നും നേതൃത്വം പറയുന്നു. അതേസമയം പ്രസംഗത്തിന്റെ മുഴുവൻ വീഡിയോ ആര് തന്നാലും തെളിവായി സ്വീകരിക്കുമെന്നാണ് പോലീസ് വ്യക്തമാക്കിയത്.
കേസിലെ പ്രധാന തെളിവാണ് പ്രസംഗത്തിന്റെ വീഡിയോ ദൃശ്യങ്ങൾ. പോലീസിന്റെ കയ്യില്‍ നിലവില്‍ ലഭ്യമായിട്ടുള്ളത് ഏകദേശം ഒന്നരമിനിട്ട് ദൈര്‍ഘ്യമുള്ള ദൃശ്യമാണ്. ഫെയ്‌സ്ബുക്ക് അക്കൗണ്ടില്‍ നിന്ന് വീഡിയോ നീക്കം ചെയ്താലും അത് വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ് പോലീസ്. ഇതിനായി സൈബർ പോലീസിന്റെ സഹായം പോലീസ് തേടും.
സൗന്ദര്യം വല്ലാതെ കൂടുന്നുണ്ട്..ഇത് ഐശ്വര്യ ലക്ഷ്മിയുടെ മരണമാസ് ലുക്ക്..അമ്പരന്ന് ആരാധകർ












Click it and Unblock the Notifications