Get Updates
Get notified of breaking news, exclusive insights, and must-see stories!

വട്ടിയൂർക്കാവിൽ ആർ ശ്രീലേഖയെ തന്നെ ഇറക്കാൻ ബിജെപി; പ്രചാരണം നാളെ തുടങ്ങും, ഇനി ത്രികോണ മത്സരം

തിരുവനന്തപുരം: സംസ്ഥാനം തിരഞ്ഞെടുപ്പ് ചൂടിലേക്ക് അടുക്കവേ തലസ്ഥാനത്ത് നിർണായക നീക്കവുമായി ബിജെപി. ഇത്തവണ അവർ ഏറെ പ്രതീക്ഷയോടെ കാണുന്ന വട്ടിയൂർക്കാവ് മണ്ഡലത്തിൽ മുൻ ഐപിഎസ് ഉദ്യോഗസ്ഥ കൂടിയായ ആർ ശ്രീലേഖ മത്സരിക്കുമെന്ന് ഉറപ്പായി. ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് കൂടിയായ ആർ ശ്രീലേഖ ഇത്തവണ മത്സരിക്കില്ലെന്ന് നേരത്തെ പറഞ്ഞിരുന്നെങ്കിലും ആ നിലപാട് മാറ്റിയാണ് ഇറങ്ങുന്നത്.

തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായുള്ള ചുവരെഴുത്ത് നാളെ തുടങ്ങുമെന്നാണ് അറിയിച്ചിരിക്കുന്നത്. അടുത്തിടെ നടന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ ബിജെപി കോർപ്പറേഷൻ ഭരണം പിടിച്ചെടുത്തപ്പോൾ ശാസ്‌തമംഗലം വാർഡിൽ നിന്നുള്ള കൗൺസിലആയി ആർ ശ്രീലേഖയും ജയിച്ചു കയറിയിരുന്നു. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിലും തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിലും ബിജെപി വട്ടിയൂർക്കാവിൽ ഒന്നാം സ്ഥാനത്തെത്തിയതിന് പിന്നാലെയാണ് ആർ ശ്രീലേഖയെ പോലെ കരുത്തയായ സ്ഥാനാർത്ഥിയെ തന്നെ എൻഡിഎ കളത്തിൽ ഇറക്കുന്നത്.

r sreelekha

ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് കെ സോമന്‍, തിരുവനന്തപുരം സിറ്റി ജില്ലാ പ്രസിഡന്റ് കരമന ജയന്‍ ഉൾപ്പെടെയുള്ളവർ നാളത്തെ പ്രചാരണ പരിപാടിയുടെ ഭാ​ഗമായി പങ്കെടുക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. നേരത്തെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ നേമത്ത് ചുവരെഴുതി പ്രചാരണങ്ങള്‍ക്ക് തുടക്കം കുറിച്ചിരുന്നു. ഇതിന് സമാനമായി മറ്റ് പ്രധാന മണ്ഡലങ്ങളിലും സ്ഥാനാർത്ഥികളുടെ പ്രചാരണം തുടങ്ങാനാണ് ബിജെപി നീക്കം.

തൃശൂരില്‍ പത്മജ വേണുഗോപാലും സമാനമായ രീതിയില്‍ ചുവരെഴുതി ബിജെപിയുടെ പ്രചാരണം ആരംഭിച്ചിരുന്നു. അതിന്റെ തുടർച്ചയായാണ് നാളെ ശ്രീലേഖയും ചുവരെഴുതി പ്രചാരണം തുടങ്ങാൻ തീരുമാനിച്ചത്. ബിജെപി ഇക്കുറി ഏറ്റവും പ്രതീക്ഷ വച്ച് പുലർത്തുന്ന മണ്ഡലങ്ങളിൽ ഒന്നാണ് വട്ടിയൂർക്കാവ്. കഴിഞ്ഞ തിരഞ്ഞെടുപ്പുകളിൽ എല്ലാം വോട്ട് വിഹിതത്തിൽ ഉണ്ടായ മുന്നേറ്റമാണ് അതിന് കാരണം.

ഇത് കൂടാതെ തദ്ദേശ തിരഞ്ഞെടുപ്പിൽ കോർപ്പറേഷൻ ഭരണം പിടിച്ചെടുത്തതും അവരെ ആവേശത്തിലാക്കിയിട്ടുണ്ട്. ഇതോടെയാണ് ശക്തയായ സ്ഥാനാർത്ഥി എന്ന നിലയിൽ മണ്ഡലത്തിൽ ശ്രീലേഖയ്ക്ക് നറുക്ക് വീണത്. നേരത്തെ കെ സുരേന്ദ്രൻ അടക്കമുള്ള നേതാക്കൾക്ക് വട്ടിയൂർക്കാവ് മണ്ഡലത്തിൽ കണ്ണുണ്ടായിരുന്നു. മണ്ഡലം തനിക്ക് വിട്ട് നൽകണമെന്ന് സുരേന്ദ്രൻ സംസ്ഥാന നേതൃത്വത്തോട് ആവശ്യപ്പെടുകയും ചെയ്‌തിരുന്നു.

എന്നാൽ സുരേന്ദ്രനെ വീണ്ടും മഞ്ചേശ്വരത്ത് തന്നെ ഇറക്കാനാണ് ബിജെപി പദ്ധതി. കഴിഞ്ഞ തവണകളിൽ എല്ലാം നേരിയ വ്യത്യാസത്തിന് നഷ്‌ടമായ മണ്ഡലം വീണ്ടും മത്സരിക്കുമ്പോൾ സുരേന്ദ്രനിലൂടെ തിരിച്ചു പിടിക്കാമെന്നാണ് പാർട്ടി കരുതുന്നത്. അതുകൊണ്ട് തന്നെ വട്ടിയൂർക്കാവിൽ മറ്റൊരു മുൻനിര നേതാവ് തന്നെ വരുമെന്ന് ഏറെക്കുറെ ഉറപ്പായിരുന്നു.

ഇതിന് പിന്നാലെ തിരുവനന്തപുരം കോർപ്പറേഷൻ മേയർ സ്ഥാനം കിട്ടുമെന്ന് പ്രതീക്ഷിച്ച ശ്രീലേഖയെ ഒഴിവാക്കി വിവി രാജേഷിന് പദവി കിട്ടിയതോടെ സമവായത്തിന്റെ ഭാഗമായി ആർ ശ്രീലേഖ തന്നെ വട്ടിയൂർക്കാവിൽ മത്സരിക്കുമെന്ന് അഭ്യൂഹങ്ങൾ ഉയർന്നിരുന്നു. എന്നാൽ താൻ മത്സര രംഗത്തേക്ക് ഇല്ലെന്നായിരുന്നു ശ്രീലേഖ അന്ന് പറഞ്ഞത്. എങ്കിലും ഇപ്പോൾ ആ നിലപാടിൽ മാറ്റം വന്നുവെന്നാണ് വ്യക്തമാവുന്നത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+