ഉപതിരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടി;തിരക്കിട്ട നീക്കവുമായി ബിജെപി..ഞായറാഴ്ച ദേശീയ എക്സിക്യൂട്ടീവ് യോഗം
ദില്ലി; വിവിധ സംസ്ഥാനങ്ങളിലെ നിയമസഭ ഉപതിരഞ്ഞെടുപ്പുകളിലേറ്റ കനത്ത തിരിച്ചടിയുടെ പശ്ചാത്തലത്തിൽ ഞായറാഴ്ച ദേശീയ എക്സിക്യൂട്ടീവ് യോഗം വിളിച്ച് ചേർത്ത് ബി ജെ പി. വരാനിരിക്കുന്ന സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിനുള്ള തന്ത്രങ്ങൾ മെനയുകയാണ് ലക്ഷ്യം.പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തരമന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്, പാര്‍ട്ടി അധ്യക്ഷന്‍ ജെ.പി. നദ്ദ എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കും.ദേശീയ ഭാരവാഹികളും കേന്ദ്ര മന്ത്രിമാരും ദേശീയ തലസ്ഥാനത്ത് നടക്കുന്ന യോഗത്തിൽ പങ്കെടുക്കും, സംസ്ഥാന നേതാക്കൾ അതത് തലസ്ഥാന നഗരങ്ങളിൽ നിന്ന് യോഗത്തിൽ ചേരും.
അപ്രതീക്ഷിത തിരിച്ചടിയായിരുന്നു ഉപതിരഞ്ഞെടുപ്പിൽ ബി ജെ പി നേരിട്ടത്. ഭരണത്തിലിരിക്കുന്ന ഹിമാചൽ പ്രദേശിൽ ഒരു ലോക്സ സീറ്റും മൂന്ന് നിയമസഭ സീറ്റും പാർട്ടിക്ക് നഷ്ടമായി. കർണാടകത്തിൽ മുഖ്യമന്ത്രി ബസവരാജ് ബൊമ്മയ്യയുടെ മണ്ഡലമായ ഹനഗൽ പോലും ബി ജെ പിക്ക് നഷ്ടമായി. രാജസ്ഥാനിൽ ഒരു സിറ്റിംഗ് സീറ്റ് നഷ്ടമായി .രണ്ട് മണ്ഡലങ്ങളിലാണ് ഇവിടെ കോൺഗ്രസ് വിജയച്ചത്. മാത്രവുമല്ല സംസ്ഥാനത്തെ പ്രാദേശിക കക്ഷികൾക്കും പിന്നിൽ നാലാമതായിരുന്നു ബി ജെ പിയുടെ സ്ഥാനം.

കേന്ദ്ര ഭരണപ്രദേശമായ ദാദ്ര നഗർ ഹവേലിയിലെ ലോക്സഭാ സീറ്റ് ശിവസേന പിടിച്ചെടുത്തു. ബംഗാളിലാകട്ടെ ബി ജെ പിയുടെ 2 സിറ്റിങ് സീറ്റ് ഉൾപ്പെടെ നാലും തൃണമൂൽ നേടി.
അതേസമയം ബി ജെ പി ഭരിക്കുന്ന അസമിലും മധ്യപ്രദേശിലും നടന്ന ഉപതിരഞ്ഞെടുപ്പുകളിൽ പാർട്ടി മികച്ച വിജയം നേടി. സ്വാധീനം വിപുലീകരിക്കാൻ ഒരുങ്ങുന്ന തെലങ്കാനയിലും മുന്നേറ്റം ഉണ്ടാക്കാൻ സാധിച്ചിരുന്നു.
നവ്യയുടെ ഫോട്ടോ കണ്ട് കണ്ണു തള്ളി ആരാധകർ.. ഇതൊക്കെയാണ് തിരിച്ചുവരവ്..പ്രായം വെറും നമ്പർ
കോവിഡിന് ശേഷമുള്ള സാമ്പത്തിക സ്ഥിതി, മഹാമാരി കാലത്തെ സർക്കാർ സംരംഭങ്ങൾ, കർഷക പ്രക്ഷോഭം എന്നീ വിഷയങ്ങൾ തിരഞ്ഞെടുപ്പിനെ സ്വാധീനിക്കുമെന്നതിനാൽ മുഖം മിനുക്കാനുള്ള തന്ത്രങ്ങൾ യോഗത്തിൽ ചർച്ചയാകും. അതേസമയം ഇന്ധന വില വർധന തിരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് കാരണമായെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ തിരഞ്ഞെടുപ്പിന് തൊട്ട് പിന്നാലെ കേന്ദ്രം ഇന്ധന വിലയിൽ കുറവ് വരുത്തിയിരുന്നു. .
ഗോവ, മണിപ്പുർ, പഞ്ചാബ്, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, ഹിമാചൽ പ്രദേശ്, ഗുജറാത്ത് എന്നീ 7 സംസ്ഥാനങ്ങളിലാണ് അടുത്ത വർഷം ആദ്യം നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്. ഇതിൽ പഞ്ചാബ് ഒഴികെ മറ്റ് മുഴുവൻ സംസ്ഥാനങ്ങളിലും ബി ജെ പിയാണ് ഭരണത്തിൽ.
പൊളിയെന്ന് പറഞ്ഞാൽ വൻ പൊളി.. ഇഷാനിയുടെ പിറന്നാൾ അടിച്ചുപൊളിച്ച് അഹാനയും അനിയത്തിമാരും












Click it and Unblock the Notifications