വട്ടപൂജ്യത്തില്‍ നിരാശ, തോല്‍വി പഠിക്കാന്‍ ബിജെപി, വീഴ്ച്ചയുണ്ടായെന്ന് സമ്മതിച്ചു, ശോഭയ്ക്കും പരാതി
തിരുവനന്തപുരം: കേരളത്തില്‍ വട്ടപൂജ്യമായത് എങ്ങനെയെന്ന് പരിശോധിക്കാന്‍ ഒരുങ്ങി ബിജെപി. ഇക്കാര്യത്തില്‍ സമിതി രൂപീകരിക്കും. കോര്‍ കമ്മിറ്റി യോഗത്തിലാണ് തീരുമാനമുണ്ടായത്. തിരഞ്ഞെടുപ്പ് വീഴ്ച്ചയുണ്ടായെന്നും ബിജെപി വിലയിരുത്തി. അതേസമയം ബിഡിജെഎസ്സിനെതിരെ കടുത്ത വിമര്‍ശനം തന്നെ ഉയര്‍ന്നു. വോട്ട് പിടിക്കാനോ മുന്നേറ്റമുണ്ടാക്കാനോ ബിഡിജെഎസ്സിന് സാധിച്ചില്ലെന്നാണ് വിലയിരുത്തല്‍. അതേസമയം നേമം അടക്കമുള്ള മണ്ഡലങ്ങള്‍ കൈവിട്ടത് ബിജെപിക്ക് വലിയ തിരിച്ചടിയാണ്. എ പ്ലസ് മണ്ഡലങ്ങളിലൊന്നും ജയിക്കാന്‍ സാധിച്ചില്ല.

നേമം ഗുജറാത്താണെന്ന് പറഞ്ഞെങ്കിലും ഇവിടെ കനത്ത തിരിച്ചടി തന്നെ നേരിട്ടു. ബിജെപിയുടെ വോട്ട് ശതമാനവും ഇടിഞ്ഞ് താഴ്ന്നു. ദേശീയ നേതൃത്വത്തിനോട് എപ്പോഴും വോട്ട് വളര്‍ച്ചയെ കുറിച്ചായിരുന്നു സംസ്ഥാന നേതൃത്വം പറഞ്ഞിരുന്നത്. ഇപ്പോള്‍ സീറ്റുമില്ല, വോട്ട് ശതമാനമാണെങ്കില്‍ താഴോട്ടും വീണു. സുരേന്ദ്രനെതിരെ നടപടിയുണ്ടാവുമോ എന്ന കാര്യം ഇപ്പോള്‍ ഉറപ്പില്ലാത്തതാണ്. മോദിയുടെ പേരില്‍ വോട്ട് തേടിയിട്ടും, ദേശീയ നേതാക്കളുടെ പട തന്നെ ഉണ്ടായിട്ടും കേരളത്തില്‍ ക്ലച്ച് പിടിച്ചില്ല. 15.01 ശതമാനത്തില്‍ നിന്ന് 11.30 ശതമാനം വോട്ടിലേക്കാണ് ബിജെപി വീണത്.
ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ സമയത്ത് 15.53 ശതമാനം വോട്ടാണ് കിട്ടിയത്. തദ്ദേശത്തില്‍ 15.56 ശതമാനവും. രണ്ടാം കക്ഷിയായി ബിഡിജെഎസ്സിന്റെ കാര്യവും കടുപ്പമാണ്. മത്സരിച്ച എല്ലായിടത്തും അവരുടെ വോട്ട് ഇടിഞ്ഞു. കോന്നിയില്‍ ഉപതിരഞ്ഞെടുപ്പിനേക്കാള്‍ സുരേന്ദ്രന്റെ വോട്ടുകള്‍ കുറഞ്ഞു. 6975 വോട്ടാണ് കുറഞ്ഞത്. ദയനീയമായി തന്നെ സുരേന്ദ്രന്‍ പരാജയപ്പെട്ടു. കഴക്കൂട്ടത്ത് പാര്‍ട്ടി വേണ്ടത്ര സഹായിച്ചില്ലെന്ന പരാതിയാണ് ശോഭാ സുരേന്ദ്രനുള്ളത്. അവര്‍ തല്‍ക്കാം പരസ്യ പ്രതികരണത്തിനില്ല. പാര്‍ട്ടി യോഗങ്ങള്‍ക്ക് ശേഷം അതുണ്ടാവാനാണ് സാധ്യത. ദേശീയ നേതൃത്വത്തോട് എങ്ങനെ കാര്യങ്ങള്‍ വിശദീകരിക്കുമെന്ന് സുരേന്ദ്രനും അറിയാത്ത അവസ്ഥയാണ്.
ബിജെപി ജയിക്കാനിടയുള്ള സീറ്റുകളില്‍ ന്യൂനപക്ഷ വോട്ടിന്റെ ഏകീകരണം നടന്നുവെന്നാണ് പാര്‍ട്ടി വിലയിരുത്തല്‍. ബിഡിജെസ് മുമ്പ് പിടിച്ചിരുന്ന ഈഴവ വോട്ടുകള്‍ ഇടതുപക്ഷം പിടിച്ചെന്നും ബിജെപി കരുതുന്നു. അതേസമയം പാര്‍ട്ടിയിലെ എതിരാളികളായ ശോഭയും കൃഷ്ണദാസുമെല്ലാം തോറ്റത് തല്‍ക്കാലം സുരേന്ദ്രനെ സേഫായി നിര്‍ത്തുന്ന കാര്യമാണ്. അതേസമയം സുരേന്ദ്രന്റെ ജില്ലയായ കോഴിക്കോട്ടും വലിയ വോട്ട് ചോര്‍ച്ച ബിജെപിക്കുണ്ടായിട്ടുണ്ട്. പതിമൂന്നില്‍ ഒമ്പത് മണ്ഡലങ്ങളിലും വോട്ട് ചോര്‍ന്നു. ഒമ്പതിടത്ത് 1731 വോട്ട് മുതല്‍ 5030 വരെയാണ് ചോര്‍ന്നത്.












Click it and Unblock the Notifications