കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദേശവിരുദ്ധതയോട് വിട്ടുവീഴ്ചയില്ല, ഏഷ്യാനെറ്റ് ന്യൂസുമായി ഇനി സഹകരിക്കില്ലെന്ന് ബിജെപി

Google Oneindia Malayalam News

തിരുവനന്തപുരം: ഏഷ്യാനെറ്റ് ന്യൂസുമായുള്ള ഫോണ്‍ കോള്‍ വിവാദത്തില്‍ കടുത്ത നടപടിയുമായി ബിജെപി. ഏഷ്യാനെറ്റിന്റെ ബഹിഷ്‌കരിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. നേരത്തെ ഏഷ്യാനെറ്റിലെ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ സൈബര്‍ ആക്രമണവും സംഘപരിവാര്‍ ഗ്രൂപ്പുകളിലുണ്ടായിരുന്നു. നിരവധി ബിജെപി അനുകൂലികള്‍ ഏഷ്യാനെറ്റ് ബഹിഷ്‌കരിക്കണമെന്ന ആവശ്യമുയര്‍ന്നിരുന്നു. ദേശവിരുദ്ധതയോട് ഇനി വിട്ടുവീഴ്ച്ച ചെയ്യില്ലെന്നും ഏഷ്യാനെറ്റ് ന്യൂസ് ബിജെപിയെ നിരന്തരം അപമാനിക്കുകയാണെന്നും പാര്‍ട്ടി പ്രസ്താവിച്ചു. ഫേസ്ബുക്ക് പോസ്റ്റിലാണ് ബിജെപി ഇനി ഏ,്‌യാനെറ്റുമായി സഹകരിക്കില്ലെന്ന് പ്രഖ്യാപിച്ചത്. പോസ്റ്റ് വായിക്കാം.

1

ദേശവിരുദ്ധതയോട് വിട്ടുവീഴ്ചയില്ല.

കഴിഞ്ഞ കുറേക്കാലങ്ങളായുള്ള ഏഷ്യാനെറ്റ് ന്യൂസിന്റെ ദേശവിരുദ്ധ സമീപനം അതിന്റെ എല്ലാ സീമങ്ങളും ലംഘിച്ചിരിക്കുകയാണെന്ന് സമകാലീന സംഭവങ്ങള്‍ വീണ്ടും തെളിയിക്കുകയാണ്. ബംഗാള്‍ ഇന്ത്യയിലല്ലെന്നും സംഘികള്‍ ചാവുന്നത് വാര്‍ത്തയാക്കില്ലെന്നും നിങ്ങള്‍ വേണമെങ്കില്‍ കണ്ടാല്‍ മതിയെന്നുമുള്ള ധിക്കാരം ഒരു നൈമിഷിക പ്രതികരണമായി കാണാനാവില്ല.

രാജ്യതാത്പര്യങ്ങളെ ഇത്രകണ്ട് ഹനിക്കുന്ന ഏഷ്യാനെറ്റുമായി സഹകരിക്കാന്‍ ബിജെപിക്കോ മറ്റ് ദേശീയ പ്രസ്ഥാനങ്ങള്‍ക്കോ സാധിക്കുകയില്ല. വാര്‍ത്തയിലും വാര്‍ത്താധിഷ്ഠിത പരിപാടികളിലും ബിജെപിയേയും ദേശീയ പ്രസ്ഥാനങ്ങളെയും നിരന്തരമായി അവഹേളിക്കുകയും പരിഹസിക്കുകയും ചെയ്യുന്ന നിലപാടാണ് കാലാകാലങ്ങളായി ഏഷ്യാനെറ്റ് തുടരുന്നത്. അതുകൊണ്ട് തന്നെ ഏഷ്യാനെറ്റുമായി നിസഹകരണം ആരംഭിക്കാന്‍ ഭാരതീയ ജനതാ പാര്‍ട്ടി കേരളാ ഘടകം തീരുമാനമെടുത്തിരിക്കുകയാണ്.

English summary
bjp will not corporate with asianet news says they are anti nationals
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X