Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിജെപിക്കാരന്‍ കൊല്ലപ്പെട്ടു: കണ്ണൂര്‍ ഹര്‍ത്താല്‍

കണ്ണൂര്‍: പയ്യന്നൂരില്‍ സി പി എം പ്രവര്‍ത്തകരും ബി ജെ പി പ്രവര്‍ത്തകരും തമ്മിലുണ്ടായ സംഘര്‍ത്തില്‍ ഒരു ബി ജെ പി പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു. പരിക്കേറ്റ രണ്ട് പേരെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തില്‍ പ്രതിഷേധിച്ച് ജില്ലയില്‍ തിങ്കളാഴ്ച ബി ജെ പി ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയാണ് ഹര്‍ത്താല്‍.

ഞായറാഴ്ച വൈകിട്ട് മൂന്ന് മണിയോടെയാണ് സംഭവം. കെ ടി ജയൃഷ്ണന്‍ മാസ്റ്ററുടെ അനുസ്മരണത്തില്‍ പങ്കെടുക്കാന്‍ പുറപ്പെട്ട ബി ജെ പി പ്രവര്‍ത്തകരുടെ വാഹനത്തിനുനേരെ കരിവള്ളൂരില്‍ വച്ച് സി പി എം പ്രവര്‍ത്തകര്‍ ആക്രമണം നടത്തിയതാണ് സംഘര്‍ഷത്തിന് തുടക്കം. തുടര്‍ന്ന് ഈ വാഹനം പെരുമ്പാവൂരില്‍ വച്ച് തകര്‍ത്തു. ഇതില്‍ പ്രതിഷേധിച്ച് സി പി എമ്മും ഡി വൈ എഫ് ഐയും പയ്യന്നൂരില്‍ സ്ഥാപിച്ചിരുന്ന കൊടിമരങ്ങളും മറ്റും ബി ജെ പി പ്രവര്‍ത്തകര്‍ നശിപ്പിച്ചു.

hartal

ഇതാണ് സഘര്‍ഷത്തിന് കാരണം. ഇരുവിഭാഗങ്ങളും തമ്മില്‍ ബോംബേറും മാരകമായ ആയുധങ്ങളുമായി ഏറ്റുമുട്ടുകയായിരുന്നു. സംഘര്‍ഷത്തില്‍ ആര്‍ എസ് എസ് പ്രവര്‍ത്തകനും പയ്യന്നൂര്‍ പെരുമ്പാവൂര്‍ സ്വദേശിയുമായ വിനോദ് കുമാര്‍ വെട്ടേറ്റ് സംഭവസ്ഥലത്തുതന്നെ കൊല്ലപ്പെട്ടു. പരിക്കേറ്റ കൊച്ചുനാരായാണന്‍, ലക്ഷ്മണന്‍ എന്നിവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ലക്ഷ്മണന്റെ നില ഗുരുതരമാണെന്നാണ് ആശുപത്രിയില്‍ നിന്ന് ലഭിക്കുന്ന വിവരം.

സംഭവത്തില്‍ പത്ത് സി പി എം പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു. എസ് എഫ് ഐ കണ്ണൂര്‍ ജില്ലാ സെക്രട്ടറി സരിന്‍ ശശി, ഡി ഐ എഫ് ഐ നേതാവ് പി സന്തോഷ് തുടങ്ങിയവര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. സംഘര്‍ഷത്തെ തുടര്‍ന്ന് കണ്ണൂരില്‍ നിന്ന് സായുധ സേനാംഗങ്ങളടക്കമുള്ള പൊലീസ് സേന സംഭവസ്ഥലത്തെത്തിയിട്ടുണ്ട്.

പ്രദേശത്ത് അഞ്ച് ദിവസത്തെ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. ബി ജെ പി പ്രഖ്യാപിച്ച ഹര്‍ത്താലിന്റെ പശ്ചാത്തലത്തില്‍ കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയില്‍ തിങ്കാളാഴ്ച നടക്കാനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവാച്ചു. ഹര്‍ത്താല്‍ സമാധാന പരമായിരിക്കുമെന്നും വാഹനങ്ങള്‍ തടയില്ലെന്നും ബി ജെ പി കണ്ണൂര്‍ ജില്ലാ നേതൃത്വം അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+