കറുത്ത മാസ്ക് വിവാദം: ആരുടെ ഗൂഡാലോചന, മാധ്യമപ്രവർത്തകരുടെ പോസ്റ്റുകളുമായി ജയരാജന്‍
കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയന്റെ പരിപാടികളില്‍ നിന്നും കറുത്ത മാസ്ക് ഒഴിവാക്കുന്നതിന് നിർദേശം നൽകിയിട്ടില്ല എന്ന് മുഖ്യമന്ത്രി ഓഫീസും അറിച്ചിട്ടും ചില മാധ്യമങ്ങൾ തെറ്റിദ്ധാരണ പരാതിയത് എന്തിനാണെന്ന് സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി എംവി ജയരാജന്‍. മുഖ്യമന്ത്രിയുടെ പരിപാടിയിൽ കറുത്ത മാസ്ക് അനുവദിച്ചില്ല. പകരം മറ്റൊരു മാസ്ക് നൽകി എന്ന് ആദ്യം വാർത്ത നൽകിയത് മാതൃഭൂമി ആയിരുന്നു. ആരാണ് മാസ്ക് മാറ്റണം എന്ന് നിർദ്ദേശിച്ചത് എന്നതിന് റിപ്പോർട്ടർക്ക് വ്യക്തമായ ഉത്തരമില്ല!. അത് സംഘാടകരിൽ ആരോ എന്നാണ് ഉത്തരം നൽകിയതെന്നാണ് പുറത്തുവന്ന വിവരമെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കുന്നു. അതേസമയം, കറുത്ത മാസ്കിന് വിലക്കില്ലെന്ന് വ്യക്തമാക്കി രണ്ട് മാധ്യമപ്രവർത്തകർ ഫേസ്ബുക്കിലിട്ട കുറിപ്പും എംവി ജയരാജന്‍ പങ്കുവെച്ചിട്ടുണ്ട്.
രണ്ട് മാധ്യമ പ്രവർത്തകർ രേഖപ്പെടുത്തിയ അഭിപ്രായങ്ങളാണ് ഇതോടൊപ്പം ചേർത്തത്. ശ്രീ എസ് അനന്തൻ ദി ഹിന്ദു പത്രത്തിലേയും ശ്രീ അലക്സ് റാം മുഹമ്മദ് 24 ചാനലിലേയും മാധ്യമ പ്രവർത്തകരാണ്. ചില മാധ്യമങ്ങൾ, "മുഖ്യമന്ത്രി പങ്കെടുത്ത പരിപാടികളിൽ കറുത്ത മാസ്ക് പറ്റില്ലെന്ന് നിബന്ധനവച്ചു.കറുത്ത മാസ്ക് അഴിപ്പിച്ചു" എന്നെല്ലാം വാർത്ത നൽകി തെറ്റിദ്ധാരണ പരത്തി ആഘോഷിച്ചപ്പോൾ, മുതിർന്ന രണ്ട് മാധ്യമ പ്രവർത്തകർ പറഞ്ഞതാണിത്. അങ്ങനെയൊരു പ്രശ്നമേ ഇല്ലെന്ന് ഇക്കാര്യം അടിവരയിടുന്നു. കറുത്ത മാസ്ക് ഒഴിവാക്കുന്നതിന് നിർദേശം നൽകിയിട്ടില്ല എന്ന് മുഖ്യമന്ത്രി ഓഫീസും അറിയിച്ചതാണ്. എന്നിട്ടും ചില മാധ്യമങ്ങൾ തെറ്റിദ്ധാരണ പരാതിയത് എന്തിനാണ്...?

ഇന്നലെ മുഖ്യമന്ത്രിയുടെ പരിപാടിയിൽ കറുത്ത മാസ്ക് അനുവദിച്ചില്ല. പകരം മറ്റൊരു മാസ്ക് നൽകി എന്ന് ആദ്യം വാർത്ത നൽകിയത് മാതൃഭൂമി ആയിരുന്നു. യഥാർത്ഥത്തിൽ പ്രസ്തുത പരിപാടിയിൽ ചിലരെങ്കിലും ധരിച്ചത് കറുത്ത മാസ്ക്കായിരുന്നു എന്നും ആരേയും അഴിപ്പിച്ചില്ല എന്നും പിന്നീട് വ്യക്തമായി. അപ്പോൾ എന്തുകൊണ്ടാണ് മാതൃഭൂമി റിപ്പോർട്ടറുടെ കറുത്ത മാസ്ക് മാത്രം അഴിപ്പിച്ചത്.? ആരാണ് മാസ്ക് മാറ്റണം എന്ന് നിർദ്ദേശിച്ചത് എന്നതിന് റിപ്പോർട്ടർക്ക് വ്യക്തമായ ഉത്തരമില്ല!. അത് സംഘാടകരിൽ ആരോ എന്നാണ് ഉത്തരം നൽകിയതെന്നാണ് പുറത്തുവന്ന വിവരം. ഏതായാലും സ. പിണറായിക്കെതിരെ ഒരു കാര്യം കിട്ടി എന്ന കണക്കിൽ പിന്നീട് മാധ്യമങ്ങളെല്ലാം വലിയ പ്രാധാന്യത്തോടെ വാർത്ത നൽകിയത്, " മുഖ്യമന്ത്രിയുടെ പരിപാടിയിൽ കറുത്ത മാസ്ക്കിന് വിലക്ക് " എന്ന നിലയിലാണ്. ചിലരാകട്ടെ വീണ്ടും ഭാവന കലർത്തി, "കറുത്ത ഷർട്ടിനും നിരോധനം" എന്നുംകൂടി വെച്ചുകാച്ചി. അവർക്കുള്ള ഉത്തരംകൂടിയാണ് മേൽ സൂചിപ്പിച്ച രണ്ട് മാധ്യമ പ്രവർത്തകരും നൽകിയത്.
സാരിയില്‍ അതിമനോഹരം: ശ്രിദ്ധയുടെ വൈറലായ സാരി ചിത്രങ്ങള്‍
കറുത്ത മാസ്ക് നിരോധനമെന്ന തെറ്റായ വാർത്ത ആഘോഷിക്കപ്പെട്ടതോടെ, തെറ്റിദ്ധരിച്ച ചില സംഘാടകർ പിന്നീട്, പരിപാടികളിൽ കറുത്ത മാസ്ക് ഒഴിവാക്കിക്കുന്നതിനായി ശ്രമിച്ചതും വാർത്തയായി. യഥാർത്ഥത്തിൽ ഇതെല്ലാം സംഭവിച്ചത് കറുത്ത മാസ്ക്കിന് നിരോധനം എന്ന ആ ആഘോഷിക്കപ്പെട്ട വാർത്തയിൽ നിന്നാണ്. കറുത്ത മാസ്ക്കിന് വിലക്കില്ല എന്ന് മുഖ്യമന്ത്രി ഓഫീസിൽ നിന്നുതന്നെ വ്യക്തമാക്കി കഴിഞ്ഞാലെങ്കിലും തീരേണ്ടതാണ് ഈ വിവാദം. പകരം പിന്നെയും അതുതന്നെ വാർത്തയായി.
സിപിഐഎം ഓഫീസ് മതിലിൽ സിപിഐഎമ്മിനെതിരെ പോസ്റ്ററൊട്ടിച്ച്, അത് സിപിഐഎം പ്രവർത്തകർ ഒട്ടിച്ചതെന്ന നിലയിൽ വാർത്ത സൃഷ്ടിച്ച 'മഹാന്മാരായ' മാധ്യമ പ്രവർത്തകർ ഈ കേരളത്തിലുണ്ട് എന്നത് ഈ ഘട്ടത്തിൽ ഓർത്തുപോകുകയാണ്. മാധ്യമ പ്രവർത്തനത്തിന്റെ അന്തസ്സ് കെടുത്തുന്ന ഇത്തരം പ്രവർത്തികൾ ഇല്ലാതാക്കാൻ സമീപ കാലത്തെ തെരഞ്ഞെടുക്കപ്പെട്ട പുതിയ മാധ്യമ പ്രവർത്തക യൂണിയാണെങ്കിലും ഇടപെടണം എന്നേ ഓർമ്മിപ്പിക്കാനുള്ളൂ.












Click it and Unblock the Notifications