Get Updates
Get notified of breaking news, exclusive insights, and must-see stories!

കുഴല്‍പണ കേസ് പുതിയ വഴിത്തിരിവിലേക്ക്, ആര്‍എസ്എസ്-ബിജെപി ബന്ധം വെളിപ്പെടുത്തി പോലീസ്

തൃശൂര്‍: കൊടകരയിലെ കുഴല്‍പണ കേസ് പുതിയ വഴിത്തിരിവിലേക്ക്. കേസില്‍ ആര്‍എസ്എസ്-ബിജെപി ബന്ധം പോലീസ് സ്ഥിരീകരിച്ചിരിക്കുകയാണ്. തുടക്കം മുതല്‍ തന്നെ രാഷ്ട്രീയ പാര്‍ട്ടികള്‍ ഉന്നയിച്ചിരുന്ന ആരോപണമാണ് ഇതോടെ ശരിയായിരിക്കുന്നത്. കോഴിക്കോട്ട് നിന്ന് കൊച്ചിയിലേക്ക് കൊണ്ടുപോയ കുഴല്‍പണം കൊടകരയില്‍ വെച്ച് ഗുണ്ടാ സംഘം തട്ടിയെടുക്കുകയായിരുന്നു. ഈ പണം കൊടുത്തുവിട്ടത് ധര്‍മജരാജന്‍ എന്നയാളാണ്. ഇയാള്‍ ആര്‍എസ്എസ് പ്രവര്‍ത്തകനാണെന്ന് പോലീസ് കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചിരുന്നു. ഇപ്പോള്‍ പിടിച്ചെടുത്ത തുകയല്ല, അതിനും മുകളില്‍ വരുന്നതാണ് ഇടപാടെന്നാണ് പോലീസ് സംശയിക്കുന്നത്.

1

കോഴിക്കോട്ട് നിന്ന് കൊച്ചിയിലേക്ക് ഈ പണം കൊണ്ടുവരുന്നതിന്റെ ചുമതല ധര്‍മരാജനായിരുന്നു. ഇയാള്‍ക്ക് പണം നല്‍കിയത് യുവമോര്‍ച്ചയുടെ മുന്‍ സംസ്ഥാന ട്രഷററായ സുനില്‍ നായിക്ക് ആയിരുന്നു. ഇക്കാര്യം അന്വേഷണ ചുമതലയുള്ള തൃശൂര്‍ എസ്പി ജി പൂങ്കുഴലി സ്ഥിരീകരിച്ചു. കേസ് ബിജെപിയുടെയും ആര്‍എസ്എസിന്റെയും ഉന്നത നേതാക്കളിലേക്ക് എത്തുമെന്ന സൂചനകളാണ് ലഭിക്കും. സുനില്‍ നായിക്കിനെ അടക്കം പോലീസ് ചോദ്യം ചെയ്തിട്ടുണ്ട്. അതേസമയം ധര്‍മരാജനുമായി ബിസിനസ് ബന്ധമാണ് ഉള്ളതെന്നാണ് സുനിലിന്റെ മൊഴി.

നേരത്തെ പണം നഷ്ടപ്പെട്ട സംഭവത്തില്‍ ധര്‍മരാജന്റെ ഡ്രൈവറാണ് പോലീസില്‍ പരാതി നല്‍കിയത്. എന്നാല്‍ ഈ പരാതി പിന്നീട് കുരുക്കായി മാറുകയായിരുന്നു. അന്വേഷണം നടന്നപ്പോള്‍ ധര്‍മരാജന് ബിജെപി നേതാക്കളുമായി അടുത്ത ബന്ധമുണ്ടെന്ന് പോലീസ് കണ്ടെത്തി. അതേസമയം സുനില്‍ നായിക്കിനോട് പണത്തിന്റെ ഉറവിടം സംബന്ധിച്ച രേഖകള്‍ ഹാജരാക്കാന്‍ പോലീസ് നിര്‍ദേശം നല്‍കി. ഇരുവരെയും വീണ്ടും ചോദ്യം ചെയ്യാനുള്ള നീക്കത്തിലാണ് അന്വേഷണ സംഘം. ബിജെപിയുടെ ഉന്നത നേതൃത്വവുമായി ധര്‍മരാജനുള്ള ബന്ധമാണ് കേസില്‍ വഴിത്തിരിവായിരിക്കുന്നത്.

Recommended Video

cmsvideo
    NK Premachandran exclusive Interview

    കൊവിഡ് രണ്ടാം തരംഗത്തിനിടെ ഉറ്റവരുടെ ജീവന്‍ രക്ഷിക്കുന്നതിനായി ഓക്‌സിജന്‍ സിലിണ്ടറിനായി വരിനില്‍ക്കുന്നവര്‍, ചിത്രങ്ങള്‍

    കുഴല്‍പണത്തട്ടിപ്പ് കേസില്‍ ഒരു പ്രതികൂടി അറസ്റ്റിലായിട്ടുണ്ട്. വെളയനാട് സ്വദേശി ഷുക്കൂറാണ് അറസ്റ്റിലായത്. കേസില്‍ അഞ്ച് പ്രതികള്‍ക്കായി തിരച്ചില്‍ നടത്തി വരികയാണ്. ലൂക്കൗട്ട് നോട്ടീസും പുറപ്പെടുവിച്ചിട്ടുണ്ട്. അതേസമയം സുനില്‍ നായിക്ക് വമ്പന്‍ സ്രാവ് തന്നെയാണ്. ബിജെപിയുടെ ദേശീയ നേതാക്കളുമായി നല്ല അടുപ്പം അദ്ദേഹത്തിനുണ്ട്. യുവമോര്‍ച്ച ദേശീയ സമിതിയില്‍ അംഗമായതോടെ ദേശീയ നേതാക്കളുമായി വളരെ നല്ല ബന്ധമാണുള്ളത്. അന്ന് ഒപ്പമുണ്ടായിരുന്ന പലരും കേന്ദ്ര മന്ത്രിമാരാണ്. അതാണ് ഇയാള്‍ക്ക് ഗുണം ചെയ്യുന്നത്. ധര്‍മരാജന്‍ കോഴിക്കോട്ടെ ബിജെപിയില്‍ സജീവ സാന്നിധ്യമാണെന്ന് കണ്ടെത്തിയിട്ടുണ്ട്.

    പിങ്കിൽ ഹോട്ട് ലുക്കിൽ നടി മൗനി റോയിയുടെ ഏറ്റവും പുതിയ ഫോട്ടോകൾ

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+