ദിലീപിനെതിരെയുള്ള പോലീസിന്റെ വാദം തെറ്റ്;ഫോൺ സംഭാഷണം ലോക്നാഥ് ബെഹ്റയെ അറിയിച്ചു, വെട്ടിലായി പോലീസ്!!

  • By: Akshay
Subscribe to Oneindia Malayalam

കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ജയിലില്‍ കഴിയുന്ന പള്‍സര്‍ സുനി നാദിര്‍ഷയെ വിളിച്ച ദിവസം തന്നെ പൊലീസ് മേധാവി ലോകനാഥ് ബെഹ്‌റയെ അറിയിച്ചിരുന്നുവെന്ന് ദിലീപ്. ദിലീപ് നൽകിയ ജാമ്യാപേക്ഷയിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്. ബെഹ്‌റയുടെ പേഴ്‌സണല്‍ നമ്പറിലാണ് വിളിച്ചതെന്നും ദിലീപ് ഹര്‍ജിയില്‍ പറയുന്നു. സുനി നാദിര്‍ഷയെ വിളിച്ചത് മറച്ചുവെച്ചുവെന്ന് പൊലീസ് വാദത്തെ തളളുന്നതാണ് ദിലീപിന്റെ വാദം.

സുനിയുടെ ഫോണ്‍ സംഭാഷണം ഉള്‍പ്പെടെ ബെഹ്‌റക്ക് വാട്‌സ്ആപ്പ് സന്ദേശമായി അയച്ചിരുന്നുവെന്നും ദിലീപ് ജാമ്യഹര്‍ജിയില്‍ പറയുന്നു. ജയിലില്‍ നിന്നുള്ള ഫോണ്‍സന്ദേശം വന്നിട്ട് ദിലീപ് ആഴ്ചകളോളം മറച്ചവെച്ചന്നായിരുന്നു പോലീസിന്റെ പ്രധാന വാദം. രണ്ടാഴ്ചക്ക് ശേഷമാണ് ദിലീപ് ഇതുസംബന്ധിച്ച് പരാതി നല്‍കാന്‍ തയ്യാറാകുന്നതെന്നും പോലീസ് പറഞ്ഞിരുന്നു. ഈ വാദങ്ങളെല്ലാം പൊളിക്കുന്ന വിവരങ്ങളാണ് ദിലീപ് ജാമ്യാപേക്ഷയില്‍ ഉന്നയിച്ചിരിക്കുന്നത്.

പോലീസിനെ വെട്ടിലാക്കി

പോലീസിനെ വെട്ടിലാക്കി

പൾസർ സുനി ദിലീപിനെ ഫോമിൽ ബന്ധപ്പെട്ട കാര്യം സംസ്ഥാന പോലീസ് മേധാവി തന്നെ ഇക്കാര്യം നേരത്തെ അറിഞ്ഞുവെന്ന വാദം പോലീസിനെ വെട്ടിലാക്കിയിരിക്കുകയാണ്.

അന്ന് തന്നെ നാദിർഷയെയും വിളിച്ചു

അന്ന് തന്നെ നാദിർഷയെയും വിളിച്ചു

ഏപ്രില്‍ 10ന് കൊച്ചിയില്‍ നിന്ന് ബെംഗളൂരുവിലേക്ക് പോകാനിരിക്കെയാണ് സുനിയുടെ കോള്‍ വന്നത്. അന്നു തന്നെ നാദിര്‍ഷയയും വിളിച്ചിട്ടുണ്ടെന്നും ജാമ്യാപേക്ഷയിൽ പറയുന്നു.

ഇത് രണ്ടാം തവണ

ഇത് രണ്ടാം തവണ

ഹൈക്കോടതിയില്‍ അഭിഭാഷകന്‍ രാമന്‍പിള്ള മുഖേനയാണ് ദിലീപ് അപേക്ഷ സമര്‍പ്പിച്ചത്. നേരത്തെ ഹൈക്കോടതി ദിലീപിന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു.

നടന്നത് ഗുഡാലോചന

നടന്നത് ഗുഡാലോചന

ചെറുതെങ്കിലും ശക്തരായ, സിനിമയിലെ ഒരു വിഭാഗത്തിന്റെ ഗൂഡാലോചനയുടെ ഇരയാണ് താനെന്ന വാദമാണ് ഹൈക്കോടതിയിൽ വീണ്ടും സമർപ്പിച്ച ജാമ്യാപേക്ഷയിൽ ദിലീപ് പ്രധാനമായും ഉയർത്തുന്നത്.

മാധ്യമങ്ങളെ സ്വാധീനിച്ചു

മാധ്യമങ്ങളെ സ്വാധീനിച്ചു

മാധ്യമങ്ങളെയും പോലീസിനെയും രാഷ്ട്രീയ നേതാക്കളെയും ഇവര്‍ സ്വാധീനിച്ചെന്നും ദിലീപ് ആരോപിക്കുന്നു. കേസിലെ മുഖ്യപ്രതിയായ പള്‍സര്‍ സുനിയെ മുഖപരിചയം പോലുമില്ലെന്നും ജാമ്യാപേക്ഷയില്‍ ദിലീപ് അവകാശപ്പെടുന്നു.

സിനിമകള്‍ അനിശ്ചിതത്വത്തിൽ

സിനിമകള്‍ അനിശ്ചിതത്വത്തിൽ

താന്‍ അറസ്റ്റിലായതോടെ ചിത്രീകരണം പൂര്‍ത്തിയായതും പൂര്‍ത്തിയാകാനുളളതുമായ സിനിമകള്‍ അനിശ്ചിതത്വത്തിലായെന്നും ഈ സിനിമകളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരുടെ ഉപജീവനത്തെ പോലും ഇത് പ്രതികൂലമായി ബാധിച്ചെന്നുമുള്ള വാദവും ജാമ്യാപേക്ഷയിൽ ദിലീപ് ഉയർത്തുന്നു.

ഇത് അനീതി

ഇത് അനീതി

സാക്ഷികളെ സ്വാധീനിക്കാന്‍ താന്‍ ശ്രമിച്ചതായി അന്വേഷണ സംഘം കണ്ടെത്താത്ത സാഹചര്യത്തില്‍ കസ്റ്റഡിയില്‍ തന്നെ തുടർന്നും സൂക്ഷിക്കുന്നത് അനീതിയാണെന്ന വാദവും ദിലീപ് ഉയർത്തുന്നു.

English summary
Blackmail complaint; Dileep against police
Please Wait while comments are loading...