ബേപ്പൂരില്‍ നിന്ന് മത്സ്യബന്ധനത്തിനായി പോയ ബോട്ട് കാണാതായി, ബോട്ടിലുള്ളത് 15 മത്സ്യത്തൊഴിലാളികള്‍
കോഴിക്കോട്: ബേപ്പൂരില്‍ നിന്ന് മത്സ്യബന്ധനത്തിനായി കടലില്‍ പോയ അജ്മീര്‍ഷ എന്ന ബോട്ട് കാണാതായി. പതിനഞ്ച് മത്സ്യത്തൊഴിലാളികള്‍ ഈ ബോട്ടിലുണ്ട്. മേയ് അഞ്ചിന് മത്സ്യബന്ധനത്തിനായി പുറപ്പെട്ട് ഈ ബോട്ടിനെ ഇപ്പോള്‍ യാതൊരു വിവരവുമില്ല. അഞ്ചാം തിയതി ബേപ്പൂരില്‍ നിന്ന് പോയ മറ്റൊരു ബോട്ട് ഗോവന്‍ തീരത്ത് വെച്ച് തകരാറിലായിട്ടുണ്ട്. ഇതിലെ 15 മത്സ്യത്തൊഴിലാളികളും ഇവിടെ കുടുങ്ങി കിടക്കുകയാണെന്ന് റിപ്പോര്‍ട്ടുണ്ട്.

കെപി ഷംസും എന്നയാളുടെ ഉടമസ്ഥയിലുള്ളതാണ് കാണാതായ ബോട്ട്. അജ്മീര്‍ ഷാ എന്ന ബോട്ടിലുണ്ടായിരുന്നവര്‍ക്ക് എന്ത് സംഭവിച്ചുവെന്ന് ഒരു വിവരവും ഇല്ല. രണ്ട് ബോട്ടുകളിലുമായി 30 പേരുണ്ട്. ഈ തൊഴിലാളികളെല്ലാം തമിഴ്നാട്ടില്‍ നിന്നുള്ളവരാണ്. ഇന്ന് രാവിലെയാണ് ഗോവയില്‍ കുടുങ്ങിയിരിക്കുന്ന ബോട്ടിനെ കുറിച്ച് വിവരം ലഭിച്ചത്. കോസ്റ്റ് ഗാര്‍ഡും നാവികസേനയും ഇടപെടണമെന്ന് മത്സ്യത്തൊഴിലാളികള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ബോട്ടിനെ കുറിച്ചുള്ള അന്വേഷണം വേഗത്തിലാക്കണമെന്നും ഇവര്‍ പറയന്നു.
ഇതിനിടെ ലക്ഷദ്വീപില്‍ ബോട്ടപകടത്തില്‍പ്പെട്ട് ഒമ്പത് മത്സ്യത്തൊഴിലാളികളെ കാണാതായി. ഇവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. കൊച്ചിയില്‍ നിന്ന് പുറപ്പെട്ട കോസ്റ്റ് ഗാര്‍ഡിന്റെ കപ്പ് ലക്ഷദ്വീപിലെത്തിയിട്ടുണ്ട്. തിരച്ചില്‍ ശക്തമാക്കണമെന്ന് തമിഴ്നാട് സര്‍ക്കാരും ആവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ദിവസമുണ്ടായ കനത്ത കാറ്റും മഴയെയും തുടര്‍ന്നാണ് ബോട്ട് മുങ്ങിയത്. തമിഴ്നാട്ടില്‍ നിന്നുള്ള ആണ്ടവന് തുണൈ എന്ന ബോട്ടാണ് മുങ്ങിയത്. സംഭവം നടന്നത് ബിത്ര ദ്വീപിന് സമീപമാണ്.
റഷ്യയുടെ കൊവിഡ് വാക്സിന് സ്പുട്നിക് ഹൈദരാബാദിലെത്തി: ചിത്രങ്ങള്‍
ബോട്ടിലുണ്ടായിരുന്നത്. തമിഴ്നാട്ടിലെ നാഗപട്ടണം സ്വദേശികളായ ഏഴ് പേരാണ്. ബാക്കിയുള്ള രണ്ട് പേര് ഉത്തരേന്ത്യക്കാരാണ്. അതേസമയം എറണാകുളം പോഞ്ഞിക്കരയില്‍ നിന്ന് മത്സ്യബന്ധനത്തിന് പോയ മത്സ്യത്തൊഴിലാളി മരിച്ചു. ഇയാളുടെ മൃതദേഹം കാണ്ടെത്തി. കൊല്ലം കോയിവിള സ്വദേശി ആന്റപ്പനാണ് മരിച്ചത്. കഴിഞ്ഞ ദിവസം സുഹൃത്തിനൊപ്പമാണ് മത്സ്യബന്ധനത്തിന് പോയത്. സുഹൃത്ത് സെബാസ്റ്റിയന് നീന്തി രക്ഷപ്പെടുകയായിരുന്നു.
ഹോട്ട് ആന്റ് ഗ്ലാമറസായി നടി അപ്സര റാണി, ഫോട്ടോകൾ കാണാം
-
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു.. എന്നിട്ടും ദുബായില്‍ ആരും സ്വര്‍ണം വാങ്ങുന്നില്ല..! കാരണമിത് -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ -
ത്രിഗ്രഹി യോഗം വരുന്നു; ഈ രാശിക്കാർക്ക് ശത്രുക്കളുടെ മേൽ ജയം, പുതിയ കാറും വീടും..! മാർച്ച് 15 മുതൽ -
'മന്ത്രിയെ ഭാര്യ കൈയോടെ പൊക്കിയത് അറിഞ്ഞില്ലെ? സ്റ്റാഫ് മർദ്ദിച്ചു', ഗണേഷ് കുമാറിനെതിരെ കെ എസ് യു -
ബെംഗളൂരുവിലെ റെയിൽ യാത്രക്കാർക്ക് ആശ്വാസം; ബൈയപ്പനഹള്ളി-ഹൊസൂർ പാത ഇരട്ടിപ്പിക്കൽ വൈകില്ല! -
ഇന്ത്യ ഭയന്നത് സംഭവിക്കുന്നു; ക്രൂഡ് ഓയില്‍ വില 30 ശതമാനം കൂടി, സ്വര്‍ണം വിട്ടോടാന്‍ കാരണം മറ്റൊന്ന് -
പ്രണയിക്കുന്നത് തെറ്റല്ല, തുടരും; ആരും വ്യക്തിപരമായ കാര്യങ്ങളിൽ ഇടപെടേണ്ടെന്നും ഗണേഷ് കുമാർ -
കേരളത്തിൽ പാമ്പ് ശല്യം രൂക്ഷം; ജീവൻ രക്ഷിക്കാൻ ഈ മുൻകരുതലുകൾ അറിയുക -
ഇറാന്റെ ഡ്രോണുകളെയും മിസൈലുകളെയും തകർത്ത് യുഎഇ; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ -
'വീട്ടിലെ കക്കൂസ് മാലിന്യം പുറത്തേക്ക് ഒഴുക്കി, പ്രതിഷേധിച്ചു', മമ്മൂട്ടിക്കെതിരെ ചാനലിൽ വിളിച്ച് ആരോപണം












Click it and Unblock the Notifications