വാടക കൊടുത്ത് വീട് സ്വന്തമാക്കാം; സിബിൽ സ്‌കോർ ഇല്ലെങ്കിലും പ്രശ്‌നമില്ല! പലിശ വേണ്ടാത്ത ബോച്ചെ ഹോംസ്
കൊച്ചി: കേരളത്തിലെ ജനങ്ങൾക്ക് മുൻപിൽ ഒട്ടേറെ പദ്ധതികൾ അവതരിപ്പിച്ചു കൈയ്യടി നേടിയ ബിസിനസുകാരനാണ് ബോബി ചെമ്മണ്ണൂർ. ബൊച്ചെ എന്ന് ആരാധകർ സ്നേഹത്തോടെ വിളിക്കുന്ന ബോബിയുടെ പ്രഥമ മേഖല ജ്വല്ലറി ആണെങ്കിലും അദ്ദേഹം കൈവയ്ക്കാത്ത മേഖലകൾ വളരെ കുറവാണ്. അടുത്തിടെ പ്രവാസികൾക്ക് ഉൾപ്പെടെ താങ്ങാവുന്ന ചില നിർണായക പദ്ധതികളുടെ പ്രഖ്യാപനം ബോബി ചെമ്മണ്ണൂർ നടത്തിയിരുന്നു. ആ പദ്ധതികളെ കുറിച്ചുള്ള ചർച്ചകൾ ഇപ്പോൾ കാര്യമായി പുരോഗമിക്കുകയാണ്.
അതിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നായിരുന്നു ബോച്ചെ ഹോംസ് എന്ന പദ്ധതി. വളരെ പ്രധാനപ്പെട്ട ഈ പദ്ധതിയിലൂടെ സാധാരണക്കാർക്ക് പോലും വീടുകൾ സ്വന്തമാക്കാനുള്ള സുവർണാവസരമാണ് ബോബി ചെമ്മണ്ണൂർ ഒരുക്കുന്നത്. അതും ഭാരിച്ച ഹോം ലോൺ, പലിശ എന്നിവയുടെ കാലത്ത് വളരെ കുറഞ്ഞ നിരക്കിൽ ആളുകൾക്ക് വെറും വാടക മാത്രം നൽകി താമസിക്കുന്ന വീട് സ്വന്തം പേരിലാക്കാനുള്ള അവസരമാണ് കമ്പനി നൽകുന്നത്.

എന്താണ് ബോച്ചെ ഹോംസ് പദ്ധതി?
സിബിൽ സ്കോർ ഇല്ലാത്തവർക്കും 10 ശതമാനം നിക്ഷേപം മാത്രം നടത്തി വീട് സ്വന്തമാക്കാൻ അവസരം നൽകുന്ന പദ്ധതിയാണ് ഇത്. 'റെന്റ് റ്റു ഓൺ ' എന്ന പേരിൽ അവതരിപ്പിച്ച ഈ പദ്ധതി പ്രകാരം, പ്രതിമാസ വാടക നൽകി ഒരു നിശ്ചിത സമയത്തിനുള്ളിൽ വീടിന്റെ ഉടമസ്ഥാവകാശം താമസക്കാർക്ക് നേടാനാകും. ഇഎംഐയോ പലിശയോ നൽകാതെ ആർക്കും വീട് സ്വന്തമാക്കാൻ ഈ പദ്ധതി അവസരം നൽകുമെന്നതാണ് ഇതിന്റെ പ്രത്യേകത.
ബോബി ചെമ്മണ്ണൂർ പറയുന്നത് ഇങ്ങനെ
ബോച്ചെ ഹോംസ് പദ്ധതിയിൽ ഒരുമാസത്തെ റെന്റ് പല രീതിയിൽ ആയിരിക്കും. 25000, 40000 എന്നിങ്ങനെ മാസവാടക പല രീതിയിൽ ഉള്ള വീടുകൾ ഉണ്ടാവും. അത് നമ്മൾ എത്ര ലക്ഷത്തിന്റെ വീടാണ്, മുപ്പത് ലക്ഷത്തിന്റെയാണോ? അൻപത് ലക്ഷത്തിന്റെയാണോ വീട് എന്നത് അനുസരിച്ച് ആയിരിക്കും അതിന്റെ വാടക വാങ്ങുക. അത് പല സ്‌കീമുകൾ ആയിട്ടായിരിക്കും നടപ്പാക്കുക.
സാധാരണക്കാർക്ക് സിബിൽ സ്‌കോർ ഇല്ലാതിരിക്കുകയോ, വലിയ വരുമാനമോ സാമ്പത്തിക സ്ഥിതിയോ ചെക്കോ പോലെയുള്ളവയോ ഒന്നും ഇല്ലെങ്കിൽ പോലും അവർക്ക് വീട് കിട്ടും. വാടക തന്ന് വീട് സ്വന്തമാക്കാൻ കഴിയും. വാടകയ്ക്ക് താമസിക്കുകയാണ് ചെയ്യുന്നത്. ഇപ്പോൾ വാടകയ്ക്ക് താമസിച്ച് വർഷങ്ങൾ കഴിയുമ്പോൾ ആ വാടക പോലും നമുക്ക് നഷ്‌ടമായി പോവുന്ന സാഹചര്യമാണ് ഉള്ളത്.
എന്നാൽ നമുക്ക് ഈ വാടക പോലും മുതലായി മാറിക്കൊണ്ടാണ് ഇത് നടത്തുന്നത്. അത് മാത്രമല്ല ആദ്യ ദിവസം തന്നെ പെട്ടിയും കിടക്കയും ഒക്കെയായിട്ട് വന്ന് കയറാം എന്നുള്ളതാണ് പ്രധാനപ്പെട്ട കാര്യം. ഇത് പല മാസങ്ങളിലും പല രീതിയിൽ ആയിരിക്കും. എന്തായാലും വാടക ഫിക്‌സഡ് റേറ്റ് ആയിരിക്കും, വീടുകൾക്ക് അനുസരിച്ച വ്യത്യാസപ്പെടും. ഗൾഫിൽ പരീക്ഷിച്ച് ഒരു ടീം വിജയിച്ച കാര്യമാണിത്; ബോബി ചെമ്മണ്ണൂർ മാധ്യമങ്ങളോട് പറഞ്ഞു.
ഗുണഫലം ആർക്കൊക്കെ?
വർഷങ്ങളായി വാടക വീടുകൾ മാറി കഴിയുന്നവർക്കും അധിക തുക മുടക്കി വീട് പണിയാൻ കഴിയാത്തവർക്കും ഒരുപോലെ ഗുണം ചെയ്യുന്നതാണ് ഈ പദ്ധതി എന്നാണ് വിലയിരുത്തൽ. ബാങ്ക് തലത്തിൽ ഈടാക്കുന്നത് പോലെയുള്ള അധിക പലിശകൾ ഒന്നും ഉണ്ടാവില്ലെന്നാണ് കമ്പനി അവകാശപ്പെടുന്നത്. കൂടാതെ നടപടിക്രമങ്ങൾ വളരെ ലളിതമാണ് എന്നതും ആളുകളെ ആകർഷിച്ചേക്കാം. പദ്ധതിയുടെ കൂടുതൽ വിശദാംശങ്ങൾ വൈകാതെ കമ്പനി പുറത്ത് വിട്ടേക്കും.
-
കാത്തിരിപ്പ് വിഫലം; ചിക്കമംഗളൂരിൽ കാണാതായ ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി -
2013 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം... ഒറ്റയടിക്ക് 13% ഇടിഞ്ഞെന്ന് ഗോള്‍ഡ് കൗണ്‍സില്‍ -
കേരളത്തിൽ രണ്ടിടത്ത് താമര വിരിഞ്ഞുവെന്ന് ബിജെപി; 10 ഇടത്ത് അട്ടിമറി സാധ്യത? നൂറിൽ ഉറച്ച് യുഡിഎഫും -
കേരളത്തില്‍ യുഡിഎഫ് തരംഗം; 102 സീറ്റ് വരെ കിട്ടിയേക്കും, ബിജെപിക്ക് എസ്ഐആര്‍ പാര, റാഷിദ് പറയുന്നു -
'സഭ എന്ത് വൃത്തികേടാണ് കാണിക്കുന്നത്? ബോധവും വിവരവും ഇല്ലാത്തവർ, ഞാൻ 20,000 വോട്ടിന് ജയിക്കും'; പിസി ജോർജ് -
സ്വര്‍ണവില വീണ്ടും കയറി; ഇനി ഈ ആഭരണം മാത്രമാകും ശരണം, ഇന്നത്തെ പവന് വില -
'ഇല്ലെങ്കിൽ ട്വന്റി-20 സ്ഥാനാർത്ഥി 25000 വോട്ടിന് ജയിച്ചേനെ', സാബു എം ജേക്കബിനെ പരിഹസിച്ച് സോഹൻ സീനുലാൽ -
ഗജകേസരി യോഗം ചെറിയ കാര്യമല്ല; ഈ രാശിക്കാരുടെ പ്രണയം പൂത്തുലയും, സമ്പത്തിൽ ആറാടും..! -
ഒരു യുദ്ധം കൂടി അവസാനിക്കുന്നു? താല്‍ക്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് റഷ്യയും ഉക്രെയ്നും -
കാത്തിരിപ്പ് അവസാനിക്കുന്നു.. ഡിഎ വര്‍ധനവ് അടുത്ത ആഴ്ച തന്നെയുണ്ടാകും!? ശമ്പളം കൂടും -
പോളിംഗ് കൂടിയാല്‍ യുഡിഎഫ്... കുറഞ്ഞാല്‍ എല്‍ഡിഎഫ്; ഇതില്‍ എന്തെങ്കിലും സത്യമുണ്ടോ? -
'എനിക്കെന്താ ദേഷ്യപ്പെട്ടൂടെ, മനപ്പൂർവ്വം അങ്ങനെ ചെയ്താൽ ദേഷ്യം വരില്ലേ', മമ്മൂട്ടി പറഞ്ഞത്












Click it and Unblock the Notifications