കണ്ണൂരില്‍ സിപിഎം പ്രവര്‍ത്തകരുടെ വീടിന് നേരെ ബോംബേറ്; വീട് തല്ലിതകര്‍ത്തു
കണ്ണൂര്‍: കണ്ണൂരില്‍ സിപിഎം പ്രവര്‍ത്തകരുടെ വീടിന് നേരെ ബോബേറ്. കണ്മൂര്‍ കോടിയേരിയിലാണ് സിപിഎം പ്രവര്‍ത്തകരുടെ വീടിന് നേരെ ബോബെറിഞ്ഞ ശേഷം വീട് തല്ലിതകര്‍ത്തത്. ആര്‍എസ്എസ് പ്രവര്‍ത്തകരാണ് ആക്രമണത്തിന് പിന്നിലെന്നാണ് സിപിഎമ്മിന്റെ ആരോപണം.
സിപിഎം കോടിയേരി ലോക്കല്‍ കമ്മറ്റി അംഗം കെവി വിജേഷ്, പ്രവര്‍ത്തകനായ എംവി രതീഷ് എന്നിവരുടെ വീടിന് നേരെയാണ് ആക്രമണം നടന്നത്. ശനിയാഴ്ച ഉച്ചയോടെയാണ് സംഭവം. പത്തോളം പേരടങ്ങിയ സംഘമാണ് ആക്രമത്തിന് പിന്നില്‍.

വീടുകള്‍ക്ക് നേരെ ബോംബെറിഞ്ഞ ശേഷം അതിക്രമിച്ച് കയറി ഫര്‍ണിച്ചറുകളും വീടിന്റെ ജനല്‍ ചില്ലുകളും അടിച്ച് തകര്‍ത്തു. വീടുകള്‍ അലങ്കോലമാക്കി. കണ്ണൂരില്‍ കുറച്ച് നാളുകളായി ആര്‍എസ്എസ്-സിപിഎം സംഘര്‍ഷം രൂക്ഷമാണ്.
കണ്ണൂരിലെ അക്രമമുണ്ടായ സ്ഥലങ്ങളില്‍ കേന്ദ്രത്തില്‍ നിന്നെത്തിയ ബിജെപി നേതാക്കള്‍ ഇന്ന് സന്ദര്‍ശനം നടത്തി. അതിനിടെയാണ് സിപിഎം പ്രവര്‍ത്തകരുടെ വീടിന് നേരെ അക്രമം നടന്നിരിക്കുന്നത്. വീട്ടിലുണ്ടായിരുന്ന സത്രീകള്‍ക്കും കുട്ടികള്‍ക്കും പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
Read Also: പതിമൂന്ന് കാരിയെ പീഡിപ്പിച്ച് അര്‍ദ്ധരാത്രി വെയിറ്റിംഗ് ഷെഡ്ഡില്‍ തള്ളി; സംഭവം പത്തനംതിട്ടയില്‍
വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്ക്കേണ്ട വിലാസം [email protected]
-
വി.എം. സുധീരനെ അപരൻ ‘തോൽപ്പിച്ചപ്പോൾ...’ -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
നാളെ ആരെന്നുമെന്തെന്നും ആർക്കറിയാം! മുന്നണിയിൽ ആളെ കൂട്ടാൻ പിന്നണിയിൽ നീക്കങ്ങൾ... -
രാജീവ് ഗാന്ധിയുടെ സോറി- ‘ഡീൽ’ ആരോപണം ചൂടുപിടിക്കുമ്പോൾ മൂന്നര പതിറ്റാണ്ടിനിപ്പുറവും ലൈവായി ‘കോലീബി സഖ്യം’ -
ത്രികോണപ്പോര് മുറുകി തലസ്ഥാന ജില്ല, മൂന്ന് ഹോട്ട്സ്പോട്ടുകൾ -
തുടര്‍ച്ചയായ മൂന്ന് തവണ ഇടതിനെ തുണച്ച 51 മണ്ഡലങ്ങള്‍; ഒരിക്കലും കൂറുമാറാതെ ‘24 പേർ’ -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
ബി ഗോപാലകൃഷ്ണന് കുരുങ്ങുമോ? വീഡിയോ പരിശോധിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്, പുതിയ വിവരം -
സാങ്കേതിക പിഴവ്; ബിജെപി സീലിൽ വിശദീകരണവുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ -
മുഖ്യമന്ത്രിയുടെ 'ചെറ്റത്തരം' പരാമർശം: മറുപടിയുമായി ജി. സുധാകരൻ; വിവാദം പുകയുന്നു -
ശരത് കുമാര്‍ വീണ്ടും വാര്‍ത്തകളില്‍; ബിജെപി വിടുമെന്ന് പ്രചാരണം, സുപ്രധാന യോഗം വിളിച്ച് നടന് -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ












Click it and Unblock the Notifications