Get Updates
Get notified of breaking news, exclusive insights, and must-see stories!

പതിമൂന്ന് കാരിയെ പീഡിപ്പിച്ച് അര്‍ദ്ധരാത്രി വെയിറ്റിംഗ് ഷെഡ്ഡില്‍ തള്ളി; സംഭവം പത്തനംതിട്ടയില്‍

പത്തനംതിട്ട: സ്ത്രീകള്‍ക്കെതിരെയുള്ള അക്രമങ്ങള്‍ കേരളത്തില്‍ വര്‍ദ്ധിച്ചുവരികയാണ്. കഴിഞ്ഞ ദിവസം കൊച്ചിയില്‍ പട്ടാപ്പകല്‍ യുവതിക്ക് നേരെ ആക്രമണം നടന്നിരുന്നു. പത്തനംതിട്ടയില്‍ 13വയസുകാരിയെ പീഡിപ്പിച്ച ശേഷം അര്‍ദ്ധരാത്രി വെയിറ്റിംഗ് ഷെഡില്‍ ഉപേക്ഷിച്ചതായി പരാതി.

പത്തനംതിട്ട മുള്ളനിക്കാട് സ്വദേശിയായ എട്ടാംക്ലാസുകാരിയെയാണ് അയല്‍വാസി വീട്ടില്‍ നിന്ന് വിളിച്ചിറക്കി പീഡിപ്പിച്ച ശേഷം റോഡില്‍ ഉപേക്ഷിച്ചത്. പെണ്‍കുട്ടിയെ ഉപദ്രവിച്ച ശേഷം യുവാവ് രാത്രി റോഡിലുള്ള വെയിറ്റിംഗ് ഷെഡിനടുത്ത് ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു.

rape

പെണ്‍കുട്ടിയുടെ അയല്‍വാസിയായ ശരത്തിനെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. ഓമല്ലരൂരിലെ സ്‌കൂളില്‍ പഠിക്കുന്ന പെണ്‍കുട്ടിയുമായി ശരത്തിന് അടുപ്പമുണ്ടായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. കഴിഞ്ഞ വെള്ളിയാഴ്ച രാത്രി 12 മണിയോടെ പെണ്‍കുട്ടിയുടെ വീട്ടിലെത്തിയ ശരത് കുട്ടിയെ വീട്ടില്‍ നിന്ന് വിളിച്ചിറക്കുകയായിരുന്നു.

Read Also: ജയന്റ് വീലില്‍ നിന്ന് വീണ് മരിച്ച പ്രിയങ്ക യാത്രയാകുന്നത് വൃക്കയും കരളും ദാനം നല്‍കി...

വീടിന് സമീപത്തുള്ള തോട്ടത്തില്‍ കൊണ്ട് പോയി പെണ്‍കുട്ടിയെ പീഡിപ്പിച്ച ശേഷം കുട്ടിയെ മോക്ഷഗിരി റോഡിലെ വെയിറ്റിംഗ് ഷെഡില്‍ ഉപേക്ഷിച്ച് പ്രതി കടന്നുകളയുകയായിരുന്നു. താനിപ്പോ വരാമെന്നും കാത്തിരിക്കണമെന്നും പറഞ്ഞാണ് ശരത് പോയതെന്ന് പെണ്‍കുട്ടി പോലീസിനോട് പറഞ്ഞു.

പെണ്‍കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് ബന്ധുക്കള്‍ നടത്തിയ അന്വേഷണത്തിനൊടുവിസാണ് റോഡരുകിലെ വെയിറ്റിംഗ് ഷെഡിന് സമീപത്ത് വച്ച് കുട്ടിയെ കണ്ടെത്തിയത്. വീട്ടിലെത്തി വിവരങ്ങള്‍ അന്വേഷിച്ചപ്പോഴാണ് പീഡനവിവരം പുറത്തറിയുന്നത്. പെണ്‍കുട്ടിയെ വൈദ്യപരിശോധന നടത്തിയതിന് ശേഷം മഹിളാമന്ദിരത്തിലേക്ക് മാറ്റി.

Read also: സര്‍ക്കാര്‍ ക്വാര്‍ട്ടേഴ്‌സിലെ അനധികൃത താമസക്കാര്‍ ഒഴിയേണ്ടിവരും; കുടിയൊഴിപ്പിക്കാന്‍ ജി സുധാകരന്‍

വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്‌ക്കേണ്ട വിലാസം [email protected]

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+