ബോംബ് സ്ഫോടനം സിപിഎം കേന്ദ്രത്തില്‍; ബിനോയ് വിശ്വത്തിൻ്റെ പ്രസ്താവന ബിജെപിക്ക് ഗുണം ചെയ്യും: കെ സുരേന്ദ്രന്‍
തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിലെ തിരിച്ചടിയുണ്ടാക്കിയ പ്രതിസന്ധി മറികടക്കാൻ സിപിഎം സംഘർഷത്തിന് ശ്രമിക്കുകയാണെന്ന് ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. കണ്ണൂരിൽ ബോംബ് സ്ഫോടനത്തിൽ വയോവൃദ്ധൻ മരിച്ച സംഭവവും തിരഞ്ഞെടുപ്പ് സമയത്ത് പാനൂരിൽ സി പി എം പ്രവർത്തകൻ ബോംബ് സ്ഫോടനത്തിൽ കൊല്ലപ്പെട്ടതും സമഗ്രമായി അന്വേഷിക്കണം. പാർട്ടി ഗ്രാമത്തിലാണ് രണ്ട് സംഭവങ്ങളും നടന്നത്. മയക്കുമരുന്ന് കച്ചവടം, ഗുണ്ടാ പിരിവ് എന്നിവ നടക്കുന്ന സ്ഥലത്താണ് സ്ഫോടനമുണ്ടായത്.
ബൈക്കിൽ യാത്ര ചെയ്യുന്ന കോളേജ് വിദ്യാർത്ഥികളുടെ പോക്കറ്റടിക്കുന്ന പോലെയുള്ള കാര്യങ്ങളും ഇവിടെ നടന്നു. സി പി എം നേതാക്കൾക്ക് ഇതെല്ലാം അറിയാവുന്നതാണ്. പരാജയം മറികടക്കാൻ പഴയത് പോലെ സംഘർഷമുണ്ടാക്കാൻ സി പി എം ശ്രമിക്കുകയാണോ എന്ന സംശയം ബി ജെ പിക്കുണ്ട്. സംഘർഷങ്ങൾ കുറഞ്ഞത് പാർട്ടി കേഡറുകളുടെ ആത്മവീര്യം നശിപ്പിച്ചുവെന്നാണ് ഒരു നേതാവ് സംസ്ഥാന സമിതിയിൽ പറഞ്ഞത്. സംഘർഷങ്ങൾ നടത്തിയവർ ഇപ്പോൾ സ്വർണ്ണക്കടത്തിലേക്കും മാഫിയ പ്രവർത്തനങ്ങളിലേക്കും പോയിരിക്കുകയാണ്.

അവരെ തിരിച്ച് കൊണ്ടുവരാൻ വീണ്ടും സി പി എം സംഘർഷമുണ്ടാക്കാൻ ശ്രമിക്കാൻ സാധ്യതയുണ്ട്. ഇതിനെ കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണം. പാനൂരിൽ ആരാണ് ബോംബ് സ്ഫോടനത്തിന് പിന്നിലെന്ന് പൊലീസ് അന്വേഷിച്ചില്ല. എന്തിന് വേണ്ടിയാണ് ബോംബ് നിർമ്മിച്ചതെന്ന് കണ്ടെത്താൻ സാധിക്കാത്തത് പൊലീസിന്റെ പാരാജയമാണ്. കണ്ണൂരിനെ വീണ്ടും അശാന്തിയിലേക്ക് വലിച്ചിഴയ്ക്കുകയാണ് സി പി എം ചെയ്യുന്നത്. മുഖ്യമന്ത്രിയുടെ നാട്ടിലാണ് സമാന അക്രമ സംഭവങ്ങൾ ആവർത്തിക്കുന്നതെന്നത് മറക്കരുതെന്നും സുരേന്ദ്രൻ പറഞ്ഞു.
വയനാട്ടിൽ പ്രിയങ്കയ്ക്കെതിരെ മത്സരിക്കാൻ താത്പര്യമില്ലെന്നും എന്നാൽ ബി ജെ പിക്ക് അത് ഗുണം ചെയ്യുമെന്നത് കൊണ്ടാണ് മത്സരിക്കുന്നതെന്ന സി പി ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിൻ്റെ പ്രസ്താവന ജനങ്ങളെ ഞെട്ടിക്കുന്നതാണ്. ജനാധിപത്യത്തിന് ഭൂഷണമല്ലാത്ത പ്രസ്താവനയാണിത്. കേരളത്തിലും സമ്പൂർണ ഇന്ത്യാ മുന്നണിയായിരിക്കുകയാണ്. പ്രിയങ്ക ഗാന്ധി വരുന്നതിനെ ആനി രാജ സ്വാഗതം ചെയ്യുകയാണ്. എൽ ഡി എഫും യു ഡി എഫും തമ്മിലുള്ള അകലം ഇല്ലാതായിരിക്കുന്നു. പിണറായി വിജയൻ്റെ അഴിമതി ന്യായീകരിക്കുകയാണ് സി പി ഐ സംസ്ഥാന സെക്രട്ടറി ചെയ്യുന്നത്. ഒന്നാംതരം അഴിമതിക്കാരുടെ പാർട്ടിയാണ് സി പി ഐ. അവരുടെ എല്ലാ വകുപ്പിലും തട്ടിപ്പാണ് നടക്കുന്നത്. പരസ്പര സഹകരണ രാഷ്ട്രീയമാണിതെന്നും സുരേന്ദ്രൻ പറഞ്ഞു.
അന്താരാഷ്ട്ര യോഗദിനമായ ജൂൺ 21ന് ബി ജെ പി 280 മണ്ഡലങ്ങളിലും വിപുലമായ പരിപാടികൾ നടത്തും. 25 ന് അടിയന്തരാവസ്ഥ വാർഷികത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിക്കും. രാജ്യത്തെ ഭരണഘടനയെ അട്ടിമറിച്ചവരെ കുറിച്ച് ജനങ്ങളെ ഓർമ്മിപ്പിക്കും. ജൂൺ 23 മുതൽ ജൂലായ് 6 വരെ ശ്യാമപ്രസാദ് മുഖർജി അനുസ്മരണങ്ങൾ നടത്തും. ഇതിന്റെ ഭാഗമായി എല്ലാ ബൂത്തുകളിലും സമ്മേളനങ്ങൾ നടക്കും. മാതാവിൻ്റെ പേരിൽ എല്ലാ ബി ജെ പി പ്രവർത്തകരും ഒരു മരം നടും. 29 സംസ്ഥാന നേതൃയോഗം കൊച്ചിയിൽ ചേരും. ജൂലായ് 5ന് രണ്ട് കേന്ദ്രമന്ത്രിമാർക്കും പാലക്കാട് സ്വീകരണം നൽകുമെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.
-
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വർണം വാങ്ങിക്കൂട്ടി, ഇപ്പോൾ വിറ്റൊഴിവാക്കുന്നു: 3 രാജ്യങ്ങളുടെ നീക്കം ഇങ്ങനെ..ഇനി സ്വർണ വില താഴേക്ക്? -
ഗള്‍ഫ് രാജ്യങ്ങള്‍ പട്ടിണിയിലാകുമോ? ലോകം വന്‍ പ്രതിസന്ധിയിലേക്ക്, ഇന്ത്യയ്ക്കും തിരിച്ചടി -
മോദി-ട്രംപ് ടെലിഫോൺ സംഭാഷണത്തിൽ ഒപ്പം ചേർന്ന് ഇലോൺ മസ്കും; അസാധാരണ നീക്കം, പിന്നാലെ വിവാദം -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
സ്വര്‍ണത്തിന്റെ വിലയിടിവ് യാദൃശ്ചികമല്ല... മൂന്ന് തവണ ഇതുപോലെ ഇടിഞ്ഞു! അന്ന് സംഭവിച്ചത്












Click it and Unblock the Notifications