ബോംബ് ഭീഷണി; മോസ്കോ-ഗോവ വിമാനം വഴിതിരിച്ച് വിട്ടു

പനാജി: റഷ്യയുടെ തലസ്ഥാന നഗരമായ മോസ്‌കോയില്‍ നിന്ന് ഗോവയിലേക്ക് വന്ന വിമാനം ബോംബ് ഭീഷണിയെത്തുടര്‍ന്ന് ഉസ്ബക്കിസ്ഥാനിലേക്ക് വഴി തിരിച്ചുവിട്ടു. ശനിയാഴ്ച പുലർച്ചെയാണ് സംഭവം. ഗോവയിലെ ഡബോളിം വിമാനത്താവളത്തിൽ പുലർച്ചെ 4:15 നായിരുന്നു വിമാനം ലാന്റ് ചെയ്യേണ്ടിയിരുന്നത്.
വിമാനത്തിൽ ബോംബ് വച്ചിരിക്കുന്നതായി സൂചിപ്പിച്ചുകൊണ്ട് ഡബോലിം എയർപോർട്ട് ഡയറക്ടർക്ക് 12:30 ന് ഒരു ഇമെയിൽ ലഭിച്ചതിനെത്തുടർന്നാണ് വിമാനം വഴി തിരിച്ച് വിട്ടതെന്ന് അധികൃതർ പറഞ്ഞു. ഭീഷണിയെ തുടർന്ന് ഇന്ത്യന്‍ വ്യോമാതിര്‍ത്തിയില്‍ പ്രവേശിക്കുന്നതിന് മുമ്പു തന്നെ വിമാനം വഴി തിരിച്ചുവിട്ടതായും അധികൃതർ അറിയിച്ചു.
രണ്ട് ആഴ്ചക്ക് മുൻപ് സമാനമായ സംഭവമുണ്ടായിരുന്നു. അന്ന് ബോംബ് ഭീഷണിയെ തൂടർന്ന ഗോവ-മോസ്‌കോ വിമാനം ഗുജറാത്തിലെ ജാംനഗര്‍ വിമാനത്താവളത്തില്‍ അടിയന്തരമായി ഇറക്കുകയായിരുന്നു.












Click it and Unblock the Notifications