Get Updates
Get notified of breaking news, exclusive insights, and must-see stories!

മോസ്‌കോ-ഗോവ വിമാനത്തില്‍ ബോംബ് ഭീഷണി; വിമാനം ഗുജറാത്തില്‍ ഇറക്കി, യാത്രക്കാര്‍ സുരക്ഷിതര്‍

മുംബൈ: ബോംബ് ഭീഷണിയെ തുടര്‍ന്ന് വിമാനം അടിയന്തരമായി നിലത്തിറക്കി. മോസ്‌കോയില്‍ നിന്ന് ഗോവയിലേക്ക് പോയ വിമാനത്തില്‍ ആണ് ബോംബ് ഭീഷണി ഉയര്‍ന്നത്. വിമാനം ഗുജറാത്തിലെ ജാംനഗറില്‍ ഇറക്കിയിരിക്കുകയാണ്. യാത്രക്കാരെ ഇറക്കി ബോംബ് സ്‌ക്വാഡ് പരിശോധന നടത്തുന്നുണ്ട്.

244 പേരാണ് വിമാനത്തിലുള്ളത്. ഗോവ എയര്‍ ട്രാഫിക് കണ്‍ട്രോളര്‍ക്ക് ബോംബ് ഭീഷണി ലഭിച്ചതിനെ തുടര്‍ന്നാണ് വിമാനം അടിയന്തരമായി ലാന്‍ഡ് ചെയ്തത്. അതേസമയം പ്രസ്തുത വിമാനം ഐസൊലേഷന്‍ ബേയിലാണെന്ന് ജാംനഗര്‍ എയര്‍പോര്‍ട്ട് അധികൃതര്‍ പറയുന്നു.

sdd

തിങ്കളാഴ്ച രാത്രി 9:49 ന് ജാംനഗര്‍ പ്രതിരോധ വിമാനത്താവളത്തില്‍ വിമാനം സുരക്ഷിതമായി ഇറക്കിയതായി ജാംനഗര്‍ എയര്‍പോര്‍ട്ട് ഡയറക്ടര്‍ അറിയിച്ചു. 236 യാത്രക്കാരുപം ജീവനക്കാരും സുരക്ഷിതരാണ് എന്നും ഇവരെ പുറത്തെത്തിച്ചതായും അധികൃതര്‍ വ്യക്തമാക്കി.

പൊലീസും ബോംബ് ഡിറ്റക്ഷന്‍ ആന്‍ഡ് ഡിസ്പോസല്‍ സ്‌ക്വാഡും ചേര്‍ന്ന് വിമാനം പരിശോധിച്ച് വരികയാണ് എന്ന് രാജ്‌കോട്ട്, ജാംനഗര്‍ റേഞ്ച് ഇന്‍സ്‌പെക്ടര്‍ ജനറല്‍ ഓഫ് പൊലീസ് അശോക് കുമാര്‍ യാദവ് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+