ആര്‍എംപി നേതാവ് ഹരിഹരന്റെ വീടിന് നേരെ ബോംബേറ്
കോഴിക്കോട്: ആര്‍എംപി നേതാവ് കെഎസ് ഹരിഹരന്റെ വീടിന് നേരെ ബോംബേറ്. സ്‌കൂട്ടറില്‍ എത്തിയ സംഘം വീടിന് നേരെ സ്‌ഫോടക വസ്തു എറിയുകയായിരുന്നു. രാത്രി എട്ടേകാലോടെയാണ് സംഭവം. സ്‌ഫോടക വസ്തു വീട്ടിന്റെ ചുറ്റുമതിലില്‍ തട്ടി പൊട്ടുകയായിരുന്നു. ഇതോടെ വലിയ അപകടമാണ് ഒഴിവായത്.
ഒരു സംഘം ആളുകള്‍ വീടിന് പരിസരത്ത് കറങ്ങുന്നതായി കണ്ടിരുന്നുവെന്ന് ഹരിഹരന്‍ പറഞ്ഞു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിക്ക് സമീപത്തുള്ള വീടിന് നേരെയായിരുന്നു ആക്രമണം. അതേസമയം ഇത് ബോംബ് അല്ലെന്നും, പടക്കം പോലുള്ള സ്‌ഫോടക വസ്തുവാണിതെന്നും പ്രാഥമിക പരിശോധനയില്‍ നിന്ന് മനസ്സിലായെന്ന് പോലീസ് പറഞ്ഞു.

അതേസമയം സ്‌ഫോടക വസ്തുക്കളുടെ അവശിഷ്ടങ്ങള്‍ ഇതേ സംഘം എത്തി പിന്നീട് വാരി കൊണ്ട് പോയതായും ഹരിഹരന്‍ വ്യക്തമാക്കി. ബൈക്കില്‍ എത്തിയവരാണ് സ്‌ഫോടകവസ്തു എറിഞ്ഞത്. ഭീതി പരത്തുകയായിരുന്നു ലക്ഷ്യമെന്ന് കരുതുന്നുവെന്നും ഹരിഹരന്‍ പറഞ്ഞു.
അതേസമയം ഹരിഹരന്‍ കഴിഞ്ഞ ദിവസം സിപിഎം നേതാവും മുന്‍ ആരോഗ്യ മന്ത്രിയുമായ കെകെ ശൈലജയ്ക്ക് നേരെ നടത്തിയസ്ത്രീ വിരുദ്ധ പരാമര്‍ശം വലിയ രീതിയില്‍ വിമര്‍ശനത്തിന് കാരണമായിരുന്നു. ഇതിന് പിന്നാലെ ഹരിഹരന്‍ ക്ഷമാപണവും നടത്തിയിരുന്നു. യുഡിഎഫ് നേതാക്കളെല്ലാം ഹരിഹരനെ തള്ളിപ്പറഞ്ഞിരുന്നു.












Click it and Unblock the Notifications