മലയാളികള്‍ക്ക് ഇതാ അഭിമാന നിമിഷം; കേരളത്തിലെ ബ്രസീല്‍ ആരാധകര്‍ക്ക് നന്ദി പറഞ്ഞ് നെയ്മര്‍
ദോഹ: ഖത്തര്‍ ലോകകപ്പില്‍ അഞ്ച് വട്ടം ലോക ചാമ്പ്യന്മാരായ ബ്രസീലിന്റെ പോരാട്ടം അവസാനിച്ചിരിക്കുകയാണ്. എന്നാല്‍ കേരളത്തില്‍ നിന്ന് ടീമിനുള്ള പിന്തുണ അതിഗംഭീരമായിരുന്നു. അന്താരാഷ്ട്ര തലത്തില്‍ പോലും കേരളത്തില്‍ നിന്നുള്ള കട്ടൗട്ടുകള്‍ ചര്‍ച്ചയായിരുന്നു. ഇപ്പോഴിതാ കേരളത്തിന്റെ സ്നേഹത്തിന് നന്ദി പറഞ്ഞ് എത്തിയിരിക്കുകയാണ് ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്മര്‍.
കേരളത്തിന്റെ ആരാധക സ്നേഹത്തിനാണ് നെയ്മര്‍ നന്ദി പറഞ്ഞിരിക്കുന്നത്. ആരാധകന്റെയും കുട്ടിയുടെയും ചിത്രം സഹിതം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്താണ് നെയ്മര്‍ നന്ദി അറിയിച്ചത്. നെയ്മര്‍ തോറ്റിട്ടില്ല എന്നാണ് ആരാധകര്‍ ഇതിന് മറുപടി നല്‍കിയിരിക്കുന്നത്.

image credit: neymarjrsiteoficial
ലോകത്തിലെ എല്ലായിടങ്ങളില്‍ നിന്നും സ്നേഹം വരുന്നു, വളരെ നന്ദി, കേരളം, ഇന്ത്യ, എന്നാണ് ഇന്‍സ്റ്റഗ്രാമില്‍ നെയ്മര്‍ കുറിച്ചു. ലോകകപ്പിന്റെ ക്വാര്‍ട്ടറില്‍ ക്രൊയേഷ്യയോട് തോറ്റാണ് ബ്രസീല്‍ പുറത്തായത്. നേരത്തെ കേരളത്തിലെ കട്ടൗട്ടുകള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായിരുന്നു.
അര്‍ജന്റീനയുടെ സൂപ്പര്‍ താരം ലയണല്‍ മെസ്സിയുടെയും, പോര്‍ച്ചുഗീസ് താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെയും കട്ടൗട്ടുകള്‍ അടക്കം പുല്ലാവൂര്‍ പുഴയില്‍ ഉയര്‍ന്നിരുന്നു. കോഴിക്കോടെ ഈ കട്ടൗട്ടുകളുടെ ചിത്രം ഫിഫ വരെ ട്വീറ്റ് ചെയ്തിരുന്നു. ഇത് നെയ്മറിന്റെ ശ്രദ്ധ പിടിച്ചുപറ്റിയെന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്.
Skin Care: റെഡ് വൈന്‍ അത്ര നിസ്സാരക്കാരനല്ല; ചര്‍മത്തിന് കിട്ടാന്‍ പോകുന്നത് ഇതാ ഈ ഗുണങ്ങള്‍!!
നേരത്തെ ഫുട്ബോള്‍ മത്സരങ്ങള്‍ക്കിടയില്‍ കളി ആവേശങ്ങള്‍ക്കിടയിലും കേരളത്തില്‍ നിന്നുള്ള ദൃശ്യങ്ങളാണ് അന്തര്‍ദേശീയ രംഗത്ത് തരംഗമായത്. കോഴിക്കോട്ട് ടിവി സ്ക്രീനുകള്‍ക്ക് മുന്നില്‍ ഇരുന്ന് ആരാധകര്‍ ആവേശത്തോടെ കളി ആസ്വദിക്കുന്നതെല്ലാം അന്താരാഷ്ട്ര മാധ്യമങ്ങളില്‍ ചര്‍ച്ചയായിരുന്നു.
ഈ ലോകകപ്പിലാണ് കേരളത്തിലെയും പ്രത്യേകിച്ച് മലബാര്‍ മേഖലയിലെയും ഫുട്ബോള്‍ ആവേശം കൂടുതല്‍ ചര്‍ച്ചയായത്. ബ്രസീലും അര്‍ജന്റീനയും തന്നെയായിരുന്നു കേരളത്തിലെ ഫുട്ബോള്‍ ആവേശങ്ങളില്‍ പ്രധാനം. പക്ഷേ ബ്രസീല്‍ ക്വാര്‍ട്ടറില്‍ തോറ്റത് വലിയ ആരാധകര്‍ വലിയ വേദനയുണ്ടാക്കുന്നതായിരുന്നു. നെയ്മറിനൊപ്പം തന്നെയുണ്ടെന്ന് ആരാധകര്‍ പോസ്റ്റില്‍ കമന്റായി അറിയിച്ചിട്ടുണ്ട്.
നിരവധി പേരാണ് നെയ്മറിന് നന്ദി അറിയിച്ചിരിക്കുന്നത്. അന്നും ഇന്നും എന്നും ഒറ്റ ലഹരി വിവാ ബ്രസീല്‍ എന്നാണ് ഒരു ആരാധകന് കുറിച്ചിരിക്കുന്നത്. കാല്പന്തു കളി ഞങ്ങള്‍ക്ക് ഒരു വികാരമാണ് സുല്‍ത്താന്‍ എന്ന് മറ്റൊരാള്‍ കമന്റ് ചെയ്തിട്ടുണ്ട്. അതേസമയം നെയ്മര്‍ ബ്രസീല്‍ കുപ്പായത്തില്‍ ഇനി കളിക്കുമോ എന്നതില്‍ അഭ്യൂഹങ്ങള്‍ തുടരുകയാണ്.
ലോകകപ്പിലെ തോല്‍വി നെയ്മറെ അങ്ങേയറ്റം വേദനിപ്പിച്ചുവെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ 20 വര്‍ഷമായിട്ടും ഒരു ലോകകപ്പ് നേടാന്‍ പോലും ബ്രസീലിന് സാധിച്ചിട്ടില്ല. എന്നാല്‍ ബ്രസീല്‍ ടീമില്‍ നെയ്മര്‍ തുടരുമെന്നാണ് സൂചന. പെലെ അടക്കമുള്ളവര്‍ നെയ്മര്‍ ടീമില്‍ തുടരണമെന്നാണ് നിര്‍ദേശിച്ചിരിക്കുന്നത്.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി












Click it and Unblock the Notifications