സൈബി ജോസ് ഹാജരായ കേസില്‍ ഹൈക്കോടതിയുടെ അസാധാരണ നടപടി; ജാമ്യ ഉത്തരവ് തിരിച്ചുവിളിച്ചു
ജഡ്ജിമാരുടെ പേരില്‍ കൈക്കൂലി വാങ്ങിയ കേസില്‍ ജാമ്യം തിരിച്ചുവിളിച്ച് ഹൈക്കോടതി. വാദി ഭാഗത്തിന്റെ വാദങ്ങള്‍ കേള്‍ക്കാതെ ജാമ്യം അനുവദിച്ചത് തെറ്റെന്നും കോടതി പറഞ്ഞു

കൊച്ചി: ജഡ്ജിമാരുടെ പേരില്‍ കൈക്കൂലി വാങ്ങിയ കേസില്‍ അസാധാരണ നടപടിയുമായി ഹൈക്കോടതി. അഡ്വ സൈബി ജോസ് ഹാജരായ കേസില്‍ പ്രതികളുടെ ജാമ്യ ഉത്തരവ് ഹൈക്കോടതി തിരിച്ചുവിളിച്ചു. സൈബിയുടെ കേസില്‍ പോലീസ് അന്വേഷണം നടന്ന് കൊണ്ടിരിക്കുകയാണ്.
അതിനിടയിലാണ് ഹൈക്കോടതിയുടെ ഭാഗത്ത് നിന്ന് അസാധാരണ നടപടിയുണ്ടായിരിക്കുന്നത്. പത്തനംതിട്ട സ്വദേശി ബാബുവിന്റെ ഹര്‍ജിയിലാണ് നടപടി. ഇരയുടെ ഭാഗം കേള്‍ക്കാതെ പ്രതികള്‍ക്ക് ജാമ്യം നല്‍കിയതില്‍ വീഴ്ച്ച പറ്റിയെന്ന് ഹൈക്കോടതി വിലയിരുത്തി. തുടര്‍ന്നാണ് ജസ്റ്റിസ് സിയാദ് റഹ്മാന്‍ ഇത്തരമൊരു നടപടി സ്വീകരിച്ചത്.

അതേസമയം കേസില്‍ നോട്ടീസ് ലഭിച്ചിട്ടും ഇരയാക്കപ്പെട്ടവര്‍ ഹാജരായില്ല എന്നായിരുന്നു കോടതിയെ ധരിപ്പിച്ചിരുന്നത്. ഇരയുടെ ഭാഗം കേള്‍ക്കാതെയാണ് പ്രതികള്‍ക്ക് ജാമ്യം നല്‍കിയതെന്ന് കോടതി വിലയിരുത്തല്‍. അതുകൊണ്ടാണ് വീഴ്ച്ച പറ്റിയതായി ഹൈക്കോടതി സമ്മതിച്ചത്.
കക്ഷികള്‍ അനുകൂല വിധി നേടി തരാമെന്ന് പറഞ്ഞ്, ജസ്റ്റിസ് സിയാദ് റഹ്മാന്‍ അടക്കം മൂന്ന് ജഡ്ജിമാരുടെ പേരില്‍ അഭിഭാഷകനായ സൈബി ജോസി കൈക്കൂലി വാങ്ങിയെന്നാണ് കേസ്. ഇതില്‍ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്.
കേസില്‍ വീണ്ടും വാദം കേള്‍ക്കാനാണ് കോടതിയുടെ തീരുമാനം. 2022 ഏപ്രില്‍ 29 ഇറങ്ങിയ ഉത്തരവാണ് ഹൈക്കോടതി തിരിച്ചുവിളിച്ചിരിക്കുന്നത്.
മുംബൈക്ക് ഇത്ര ലുക്കോ; ഇതാ കാണേണ്ട സ്ഥലങ്ങള്‍, എല്ലാം ഒന്നിനൊന്ന് സൂപ്പര്‍!!
പട്ടികജാതി പട്ടികവര്‍ഗ പീഡന നിരോധന നിയമപ്രകാരം റാന്നി പോലീസ് എടുത്ത കേസില്‍ പ്രതികളായ ബൈജു സെബാസ്റ്റ്യന്‍, ജിജോ വര്‍ഗീസ് എന്നിവര്‍ക്കാണ് ജാമ്യം നല്‍കിയത്. പ്രതികള്‍ക്ക് വേണ്ടി അന്ന് ഹാജരായത് സൈബി ജോസായിരുന്നു.
നോട്ടീസ് ലഭിക്കാത്തത് സംശയാസ്പദമാണെന്നും കോടതി അറിയിച്ചു. ഇതേ തുടര്‍ന്നാണ് ആ ഉത്തരവ് പുനപ്പരിശോധിച്ചത്. പ്രതികളുടെ ജാമ്യ ഹര്‍ജി വന്നതിന് പിന്നാലെ വാദി ഭാഗത്തിന് നോട്ടീസ് നല്‍കാന്‍ കോടതി ഉത്തരവിട്ടിരുന്നു.
എന്നാല്‍ കേസ് പരിഗണിച്ചപ്പോള്‍ ഇരയുടെ വാദത്തിനായി അഭിഭാഷകര്‍ ഉണ്ടായിരുന്നില്ല. ഇക്കാര്യം കോടതി ചോദിക്കുകയും ചെയ്തു. എന്നാല്‍ നോട്ടീസ് അയച്ചെനനായിരുന്നു പ്രോസിക്യൂഷന്‍ മറുപടി.
അതേസമയം വാദി ഭാഗത്തിന് നോട്ടീസ് നല്‍കിയിരുന്നില്ല എന്നാണ് കോടതിക്ക് ബോധ്യമായത്. ഇരയുടെ വാദം കേള്‍ക്കാതെ പ്രതികള്‍ക്ക് ജാമ്യം നല്‍കിയത് സുപ്രീം കോടതിയുടെ മുന്‍ ഉത്തരവുകളുടെ ലംഘനമാണെന്നും കോടതി വിലയിരുത്തി.
മുന്‍കൂര്‍ ജാമ്യഹര്‍ജി കോടതി വീണ്ടും പരിഗണിക്കും. നേരത്തെ സൈബി ജോസ് കോഴപ്പറ്റിയെന്ന് ഹൈക്കോടതി വിജിലന്‍സും കണ്ടെത്തിയിരുന്നു. 72 ലക്ഷം രൂപ കൈപറ്റിയെന്ന് അഭിഭാഷകര്‍ ഇയാള്‍ക്കെതിരെ മൊഴി നല്‍കിയിരുന്നു.
ഒരു ജഡ്ജിയുടെ പേരില്‍ മാത്രം 50 ലക്ഷം രൂപ വാങ്ങി. നാല് അഭിഭാഷകരാണ് വിജിലന്‍സ് വിഭാഗത്തിന് മൊഴി നല്‍കിയത്. സൈബി ആഢംബരത്തിലാണ് ജീവിച്ചിരുന്നതെന്നും, സംശയാസ്പദമായ വ്യക്തിയാണെന്നും ഹൈക്കോടതി വിജിലന്‍സിന്റെ റിപ്പോര്‍ട്ടിലുണ്ട്.












Click it and Unblock the Notifications