സംസ്ഥാനങ്ങള്‍ തമ്മില്‍ അന്തരമുണ്ടാക്കും, രാഷ്ട്രീയമായ പ്രഖ്യാപനം: ബജറ്റ് നിരാശാജനകമെന്ന് ടിസി മാത്യു
കോഴിക്കോട്: കേന്ദ്ര ബജറ്റ് തീര്‍ത്തും നിരാശാജനകമെന്ന് മുതിര്‍ന്ന മാധ്യമപ്രവര്ത്തകന് ടിസി മാത്യു. ബീഹാറിനും ആന്ധ്രപ്രദേശിനും മാത്രമായിട്ടുള്ള ബജറ്റാണിതെന്ന് അദ്ദേഹം വണ്‍ ഇന്ത്യ മലയാളത്തിനോട് പറഞ്ഞു. തൊഴില്‍ സൃഷ്ടിക്കുന്നതിനാണ് മുന്‍ഗണനയെന്ന് പലതവണ ബജറ്റിന് മുമ്പ് ധനമന്ത്രി നിര്‍മലാ സീതാരാമന് പറഞ്ഞിരുന്നു.
പക്ഷേ സവിശേഷമായ പദ്ധതികളൊന്നും കാണാന്‍ സാധിച്ചില്ല. 210 ലക്ഷം തൊഴില്‍ അടുത്ത 5 വര്‍ഷം ഉണ്ടാവുമെന്ന് കരുതുന്നു. പക്ഷേ അതുണ്ടാവണമെങ്കില്‍ സ്വകാര്യ മേഖലയില്‍ മൂലധന നിക്ഷേപം വര്‍ധിക്കണം. എന്നാല്‍ സ്വകാര്യ മേഖലയിലെ മൂലധന നിക്ഷേപം വര്‍ധിപ്പിക്കാന്‍ യാതൊരു പ്രഖ്യാപനവും പുതുതായി ഉണ്ടായിട്ടില്ലെന്നും ടിസി മാത്യു പറഞ്ഞു.

ജനങ്ങളുടെ ചെലവ് വര്‍ധിപ്പിക്കാന്‍, അതല്ലെങ്കില്‍ അവരുടെ വരുമാനം വര്‍ധിപ്പിക്കാന്‍ തക്കതായ യാതൊരു പ്രഖ്യാപനവും ബജറ്റില്‍ ഉണ്ടായിട്ടില്ല. സംസ്ഥാനങ്ങള്‍ തമ്മിലുള്ള അന്തരം വര്‍ധിപ്പിക്കുകയും കൂടി ചെയ്യുന്ന ബജറ്റാണിതെന്ന് മാത്യു തുറന്നടിച്ചു. കേരളത്തിന് യാതൊരു പ്രഖ്യാപനവും ഇല്ലാതിരുന്ന ബജറ്റിനെതിരെ വ്യാപക പ്രതിഷേധമുയര്‍ന്ന സാഹചര്യത്തിലാണ് മാത്യുവിന്റെ പ്രതികരണം.
ആന്ധ്രപ്രദേശിനും ബീഹാരിനും വാരിക്കോരി പ്രഖ്യാപനങ്ങള്‍ നടത്തുകയും ചെയ്തിരുന്നു ബജറ്റില്‍. സഖ്യകക്ഷികളെ പ്രീതിപ്പെടുത്താനുള്ള ബജറ്റാണിതെന്ന് പ്രതിപക്ഷമായ കോണ്‍ഗ്രസ് അടക്കം കുറ്റപ്പെടുത്തിയിട്ടുണ്ട്. മറ്റ് സംസ്ഥാനങ്ങളെ പേരിന് പോലും പരിഗണിച്ചില്ലെന്നാണ് വിമര്‍ശനം.
ആന്ധ്രപ്രദേശും ബീഹാറും പല കാര്യങ്ങളും അര്‍ഹിക്കുന്നതാണ് എന്ന കാര്യത്തില്‍ തര്‍ക്കമില്ല. പക്ഷേ അതേ പോലെ തന്നെയുള്ള സാഹചര്യം മറ്റ് സംസ്ഥാനങ്ങളിലും നിലനില്‍ക്കുന്നുണ്ട്. രാഷ്ട്രീയമായ പ്രഖ്യാപനം കൂടിയാണിത്. സഖ്യകക്ഷികളുടെ സമ്മര്‍ദത്തിന് മോദി സര്‍ക്കാര്‍ വഴങ്ങിയെന്നതിന് ഉത്തമ ഉദാഹരണമാണ് ഈ ബജറ്റെന്ന് ടിസി മാത്യു വണ്‍ ഇന്ത്യ മലയാളത്തിനോട് പറഞ്ഞു.
പുതുതായി ഒരു പദ്ധതിയും തൊഴില്‍ അവസരം വര്‍ധിപ്പിക്കുന്നതായി പ്രഖ്യാപിച്ചിട്ടില്ല. അതുപോലെ വ്യവസായവത്കരണത്തിനുള്ള യാതൊരു ചുവടുവെപ്പും ബജറ്റില്‍ പ്രഖ്യാപിച്ചിട്ടില്ല. അത് ഖേദകരമായ അവസ്ഥയാണ്. സംസ്ഥാന സര്‍ക്കാരിന് ഏറെ പ്രതീക്ഷകളും ബജറ്റിനുണ്ടായിരുന്നു.
കൂടുതല്‍ വരുമാനത്തെ കുറിച്ചുള്ള പ്രതീക്ഷയും സര്‍ക്കാരിനുണ്ടായിരുന്നു. എന്നാല്‍ അതിനനുസരിച്ചുള്ള എന്തെങ്കിലും ആനുകൂല്യങ്ങള്‍ നികുതിദായകര്‍ക്ക് നല്‍കുന്നതിന് അവസരങ്ങളുണ്ടായിരുന്നു. എന്നാല്‍ അതൊന്നും ചെയ്തിട്ടില്ല. ഈ ബജറ്റ് വിമര്ശിക്കപ്പെടാനുള്ള പ്രധാന കാരണവും അത് തന്നെയാണ്.
മാറിയ ലോക സാഹചര്യത്തില്‍ പ്രതിരോധ ചെലവ് കുറച്ച് കൂടി വര്‍ധിപ്പിക്കേണ്ടതായിരുന്നു. അതുപോലെ മൂലധന നിക്ഷേപവും വര്‍ധിപ്പിക്കേണ്ടതായിരുന്നു. ഇത് രണ്ടും കേന്ദ്ര ബജറ്റില്‍ ഉണ്ടായില്ല. വലിയ രീതിയില്‍ നിരാശപ്പെടുത്തുന്നതാണ് ഈ ബജറ്റ് എന്നും അദ്ദേഹം പറഞ്ഞു.
-
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും! -
ആഗ്രഹിക്കുന്നതെല്ലാം നടക്കും... ഈ രാശിക്കാരുടെ ശുക്രനുദിച്ചു, നിങ്ങളുമുണ്ടോ? -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
വീണ്ടും ലോക്ക്ഡൗണോ? വ്യക്തത വരുത്തി കേന്ദ്ര സര്‍ക്കാര്‍, എന്തും നേരിടാന്‍ സജ്ജം -
യുഎഇയിൽ വ്യാപകമായ മഴ, കൂട്ടിന് ഇടിമിന്നലും ശക്തമായ കാറ്റും; കാരണം ന്യൂനമർദ്ദം, ഡ്രൈവർമാർ ജാഗ്രത! -
10 എണ്ണ ടാങ്കറുകൾ ഹോർമുസ് വഴി കടത്തിവിട്ടു; ഇറാൻ്റെ 'രഹസ്യ സമ്മാനം',വെളിപ്പെടുത്തി ട്രംപ് -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ? -
പെന്ഷന് 25740 രൂപയായി വര്‍ധിക്കും? 186% വര്‍ധനവ്, ശമ്പള കമ്മീഷന് ശുപാര്‍ശ ഇങ്ങനെയോ? -
കൊടുവള്ളിയിൽ പികെ ഫിറോസിന് കാര്യങ്ങൾ എളുപ്പമാവില്ല; സലീം മടവൂർ തിളങ്ങുമോ? 13 സ്ഥാനാർത്ഥികൾ രംഗത്ത്












Click it and Unblock the Notifications