കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബഡ്‌സ് സ്‌കൂള്‍ കലോത്സവം 'ശലഭങ്ങള്‍' മറ്റന്നാള്‍ മുതല്‍ മലപ്പുറം ഗവ. കോളജില്‍

  • By Desk
Google Oneindia Malayalam News

മലപ്പുറം: കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കായി പ്രവര്‍ത്തിക്കുന്ന ബഡ്‌സ് സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ കലോത്സവം മറ്റെന്നാള്‍ മലപ്പുറം ഗവ.കോളേജില്‍ നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

കമൽ ഹാസനെ വെറുതെ വിടാൻ ഉദ്ദേശമില്ല; വീണ്ടും ബിജെപി, കമല്‍ ഹാസന് ലഷ്‌കര്‍ ഇ ത്വയ്ബ സ്ഥാപകന്റെ ശബ്ദം'ശലഭങ്ങള്‍' എന്ന് പേരിട്ടിരിക്കുന്ന കലാമേളയില്‍ ഏഴ് ബഡ്‌സ് സ്‌പെഷ്യല്‍ സ്‌കൂളുകളില്‍ നിന്നും എട്ട് റിഹാബിലിറ്റേഷന്‍ സെന്ററുകളില്‍ നിന്നുമായി 600 പേര്‍ പങ്കെടുക്കും. രാവിലെ 9.30ന് മന്ത്രി ഡോ കെടി ജലീല്‍ ഉദ്ഘാടനം നിര്‍വ്വഹിക്കും. പി ഉബൈദുള്ള എംഎല്‍എ അദ്ധ്യക്ഷനാകും.

mapmalappuram

വാര്‍ത്താസമ്മേളനത്തില്‍ കുടുംബശ്രീ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ സികെ ഹേമലത, കെ എസ്അ സ്‌കര്‍, സി റഫീഖ് എന്നിവര്‍ പങ്കെടുത്തു. ശാരീരിക–മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികള്‍ക്ക് താങ്ങും തണലുമായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ കീഴില്‍ കുടുംബശ്രീ മിഷന്‍ സഹകരണത്തോടെയാണ് ബഡ്‌സ് സ്‌കൂളുകള്‍ പ്രവര്‍ത്തിക്കുന്നത്. സ്‌പെഷ്യല്‍ എജ്യൂക്കേഷനില്‍ ഡിഗ്രിയോ ഡിപ്‌ളോമയോ ഉള്ളവരാണ് ഇവിടെ പഠിപ്പിക്കുന്ന അധ്യാപകര്‍. ഇവരില്‍ മഹാഭൂരിപക്ഷവും വനിതകളാണ്.

കുട്ടികളെ വീടുകളില്‍നിന്ന് എത്തിക്കുന്നതുമുതല്‍ തിരിച്ചെത്തിക്കുന്നതുവരെയുള്ള ഉത്തരവാദിത്തമാണ് ബഡ്‌സ് സ്‌കൂള്‍ ജീവനക്കാര്‍ വഹിക്കുന്നത്. വൈകല്യങ്ങളെ അതിജീവിച്ച് കുട്ടികളെ മുഖ്യധാരയിലെത്തിക്കുകയാണ് സ്‌കൂളുകളുടെ ലക്ഷ്യം. ദിനചര്യ സ്വന്തമായി നിറവേറ്റാന്‍ പ്രാപ്താരാക്കുന്നതിനാണ് പ്രാമുഖ്യം. കൂടാതെ പ്രാഥമിക വിദ്യാഭ്യാസത്തോടൊപ്പം തൊഴില്‍ പരിശീലനവും നല്‍കുന്നു. ഓരോ കുട്ടിയെയും പ്രത്യേകമായി കണക്കിലെടുത്ത് പരിപാലിക്കേണ്ട സാഹചര്യമാണുള്ളതെന്ന് ജീവനക്കാര്‍ പറയുന്നു. നിതാന്ത ജാഗ്രതയോടെയും ക്ഷമയോടെയുമാണ് ജോലി ചെയ്യേണ്ടതെന്ന് ഇവര്‍ പറയുന്നു

English summary
buds school youth festival starts on sunday at malappuram government college
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X