കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കമൽ ഹാസനെ വെറുതെ വിടാൻ ഉദ്ദേശമില്ല; വീണ്ടും ബിജെപി, കമല്‍ ഹാസന് ലഷ്‌കര്‍ ഇ ത്വയ്ബ സ്ഥാപകന്റെ ശബ്ദം

Google Oneindia Malayalam News

Recommended Video

cmsvideo
കമലിനെതിരെ ബിജെപി, 'ഹാഫിസ് സെയിദിനോട് ഉപമിച്ചു' | Oneindia Malayalam

ചെന്നൈ: ഉലക നായകൻ കമൽ ഹാസനെതിരെ വീണ്ടും ബിജെപി രംഗത്ത്. ഹിവ്രവാദം ഉണ്ടെന്ന് അഭിപ്രായപ്പെട്ടതിനെതിരെയാണ് ബിജെപി രംഗത്ത് വന്നിരിക്കുന്നത്. കോണ്‍ഗ്രസ്, മുസ്‌ലിം വോട്ട് ബാങ്കിനെ പ്രീണിപ്പിക്കാനായി ഇന്ത്യയെയും ഹിന്ദുമതത്തെയും അപമാനിച്ചുകൊണ്ടിരിക്കുകയാണ്. കമ ല്‍ഹാസന് ലഷ്‌കര്‍ ഇ ത്വയ്ബ സ്ഥാപകന്‍ ഹാഫിസ് സയീദിന്റെ സ്വരമാണെന്ന് ബിജെപി ദേശീയ വക്താവ് ജിവിഎല്‍ നരസിംഹ റാവു പറഞ്ഞു.

വ്യാജ തെളിവുണ്ടാക്കി കുരുക്കിയതാണ്.. സിബി ഐ അന്വേഷണം വേണമെന്ന് ദിലീപ്.. അപ്പോള്‍ ആ തെളിവുകളോ?വ്യാജ തെളിവുണ്ടാക്കി കുരുക്കിയതാണ്.. സിബി ഐ അന്വേഷണം വേണമെന്ന് ദിലീപ്.. അപ്പോള്‍ ആ തെളിവുകളോ?

പാകിസ്ഥാന് ഗുണകരമായ പ്രസ്താവന നടത്തിയതിലൂടെ കമല്‍ ചിദംബരത്തിന്റെയും ലഷ്‌കര്‍ ഇ ത്വയ്ബ സ്ഥാപകന്‍ ഹാഫിസ് സയീദിന്റെയും ഗണത്തിലായിരിക്കുകയാണ്. ഇത്തരം നിലവാരമില്ലാത്ത പ്രസ്താവനകള്‍ തമിഴ്‌നാട്ടിലെ ജനങ്ങള്‍ തള്ളിക്കളയുമെന്നും റാവു പറഞ്ഞു. എല്‍ഡിഎഫിന്റെ ആക്രമണത്തിനും ചുവപ്പ് ഭീകരതക്കും നേരെ കമല്‍ കണ്ണടയ്ക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

കോൺഗ്രസ് നേതാക്കൾക്ക് പിന്തുണ

കോൺഗ്രസ് നേതാക്കൾക്ക് പിന്തുണ

രാജ്യത്ത് ഹിന്ദു ഭീകരവാദമുണ്ടെന്ന ആരോപണം പാര്‍ലമെന്റില്‍ കോണ്‍ഗ്രസ് നേതാക്കളായ പി.ചിദംബരവും സുശീല്‍ കുമാര്‍ ഷിണ്ഡെയും ഉന്നയിച്ചിരുന്നു. ഇതിനെ പിന്തുണയ്ക്കുന്ന പ്രസ്താവനയാണ് കമല്‍ഹാസനും നടത്തിയിരിക്കുന്നത്.

വിഷയത്തെ താവ്രതയോടെ സമീപിക്കുന്നില്ല

വിഷയത്തെ താവ്രതയോടെ സമീപിക്കുന്നില്ല

വിഷയങ്ങളെ അതിന്റെ തീവ്രതയോടെ കമല്‍ സമീപിക്കുന്നില്ല. പിഎഫ്‌ഐയെ സംരക്ഷിക്കാനാണ് കമല്‍ഹാസന്റെ ശ്രമമെന്നും റാവു പറഞ്ഞു.

മാസികയിൽ എഴുതിയ ലേഖനം

മാസികയിൽ എഴുതിയ ലേഖനം

തമിഴ് മാസികയായ ആനന്ദ വികടനിലാണ് കമല്‍ ഹാസന്‍ രാജ്യത്ത് ഹിന്ദു തീവ്രവാദം നിലനില്‍ക്കുന്നുണ്ടെന്ന് അഭിപ്രായപ്പെട്ടത്. ഇതിനുമുമ്പ് കേന്ദ്രസര്‍ക്കാരിന്റെ നോട്ട് നിരോധനത്തേയും കമല്‍ വിമര്‍ശിച്ചിരുന്നു.

വിദ്വേഷം കുത്തിവെക്കാനുള്ള ശ്രമങ്ങൾ

വിദ്വേഷം കുത്തിവെക്കാനുള്ള ശ്രമങ്ങൾ

യുവാക്കളില്‍ ജാതിയുടെ പേരില്‍ വിദ്വേഷം കുത്തിവെക്കാനാണ് ശ്രമങ്ങള്‍ നടത്തുന്നത്. മുന്‍ കാലങ്ങളില്‍ യുക്തികൊണ്ട് മറുപടി പറഞ്ഞിരുന്നവര്‍ ഇന്ന് ആയുധങ്ങള്‍ കൊണ്ടാണ് മറുപടി പറയുന്നതെന്നും അദ്ദേഹം കമനൽ ഹാസൻ പറഞ്ഞിരുന്നു.

കേരളത്തെ മാതൃകയാക്കണം

കേരളത്തെ മാതൃകയാക്കണം

ഹിന്ദു തീവ്രവാദ ശക്തികളെ ചെറുത്തുതോല്‍പിക്കുന്നതില്‍ കേരളം മാതൃകയാണെന്നും ഉലകനായകന്‍ പറഞ്ഞിരുന്നു. ആന്ദവികടന്‍ മാസികയിലെ പ്രതിവാര പംക്തിയിലൂടെയാണ് കമൽ ഹാസൻ പ്രതികരിച്ചത്.

ജാതിപറഞ്ഞ് അധിക്ഷേപിക്കുന്നു

ജാതിപറഞ്ഞ് അധിക്ഷേപിക്കുന്നു

സിനിമതാരങ്ങളെ പോലും ജാതിപറഞ്ഞ് അധിക്ഷേപിക്കുന്നതിലൂടെ എത്രമാത്രം വിഷമാണ് പ്രചരിപ്പിക്കുന്നതെന്ന് മനസിലാകുമെന്നും ബിജെപി നേതാവ് എച്ച് രാജയെ പരോക്ഷമായി വിമര്‍ശിച്ചുകൊണ്ട് കമല്‍ഹാസന്‍ മാസികയിൽ എഴുതി.

English summary
Reacting to Kamal Haasan's allegations that 'right-wing Hindus' have started employing terrorism to propagate their 'communal agenda', Bharatiya Janata Party (BJP) on Thursday compared the actor to Lashkar-e-Taiba (LeT) founder Hafiz Saeed.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X