ബഫർ സോൺ പ്രതിഷേധം: വയനാട്ടിലും മലപ്പുറത്തെ മലയോര മേഖലകളിലും യുഡിഎഫ് ഹർത്താൽ തുടരുന്നു
മലപ്പുറം: വയനാട് ജില്ലയിലും മലപ്പുറം ജില്ലയിലെ മലയോര വനാതിർത്തി മേഖലകളിലും പ്രഖ്യാപിച്ച യു ഡി എഫ് ഹർത്താൽ തുടരുന്നു. സുപ്രീംകോടതിയുടെ ബഫർ സോൺ ഉത്തരവിൽ പ്രതിഷേധിച്ചാണ് ഹർത്താൽ നടത്തുന്നത്. അവശ്യ സർവീസുകളെ ഹർത്താലിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. രാവിലെ ആറ് മണിയ്ക്ക് ആരംഭിച്ച ഹർത്താൽ നിലവിൽ സമാധാനപരമാണ്.
ഇന്ന് വൈകിട്ട് ആറ് മണി വരെയാണ് ഹർത്താൽ നടത്തുക. ബഫർ സോൺ പരിധിയിൽ നിന്ന് ജനവാസ മേഖലകളെ പൂർണമായി ഒഴിവാക്കണം എന്നതാണ് പ്രധാന ആവശ്യം. ഹർത്താലിന്റെ ഭാഗമായി യു ഡി എഫ് പ്രവർത്തകരുടെ നേതൃത്വത്തിൽ കൽപ്പറ്റ, മാനന്തവാടി, ബത്തേരി നഗരങ്ങളിൽ പ്രതിഷേധ പ്രകടനം നടത്തും. അതേസമയം, സമാന വിഷയത്തിൽ പ്രതികരിച്ച് എൽ ഡി എഫും കഴിഞ്ഞ ദിവസം വയനാട്ടിൽ ഹർത്താൽ നടത്തിയിരുന്നു.

അതേസമയം, അതേസമയം, മലപ്പുറത്തെ പതിനൊന്നു പഞ്ചായത്തുകളിലും നിലമ്പൂർ മുനിസിപ്പാലിറ്റിയിലുമാണ് ഹർത്താൽ നടത്തുന്നത്. കരുവാരക്കുണ്ട് , കാളികാവ് , ചോക്കാട് , അമരമ്പലം,കരുളായി , മൂത്തേടം ,വഴിക്കടവ് ,എടക്കര , ചുങ്കത്തറ , പോത്തുക്കൽ , ചാലിയാർ എന്നീ പഞ്ചായത്തുകളിലാണ് ഹർത്താൽ തുടരുന്നത്. പത്ര വിതരണം, പാൽ വിതരണം, വിവാഹം, മറ്റു അത്യാവശ്യ സർവീസുകളെ ഹർത്താലിൽ നിന്ന് ഒഴിവാക്കിയുണ്ട്.
അതേസമയം, ബഫർ സോൺ വിഷയത്തിൽ പ്രതിഷേധിച്ച് ഇടുക്കി ജില്ലയിൽ ജൂൺ 10 ന് ഹർത്താൽ നടത്തിയിരുന്നു. എൽ ഡി എഫിന്റെ നേതൃത്വത്തിലാണ് ഹർത്താൽ നടന്നത്. രാവിലെ ആറിന് ആരംഭിച്ചിരുന്ന ഹർത്താൽ വൈകിട്ട് ആറ് മണിക്ക് സമാധാന പരമായി അവസാനിച്ചിരുന്നു.
വന്യ ജീവി സങ്കേതങ്ങളുടെയും ദേശീയ ഉദ്യാനങ്ങളുടെയും ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ പരിസ്ഥിതി ലോല മേഖലയാക്കണമെന്നും ഇവിടങ്ങളിലെ ഖനന - നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കണം എന്നും സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. ജൂൺ 3 - നായിരുന്നു കോടതിയുടെ ഉത്തരവ് ഉണ്ടായത്. മലയോര മേഖലയിലുള്ള കെട്ടിടങ്ങളുടെയും നിർമ്മാണ പ്രവർത്തനങ്ങളുടെ റിപ്പോർട്ട് കോടതിക്ക് മുമ്പാകെ മൂന്ന് മാസത്തിനകം സമർപ്പിക്കണം എന്ന നിർദ്ദേശവും നൽകിയിട്ടുണ്ട്.
അതേസമയം , കോടതിയുടെ ഉത്തരവിൽ കേരളം വിയോജിപ്പാണ് പ്രകടിപ്പിച്ചിരിക്കുകയാണ്. ഉത്തരവിനെ നിയമപരമായി നേരിടാനാണ് കേരളത്തിന്റെ നീക്കം. കോടതി വിധിയിൽ ഇളവ് തേടി കേരളം സുപ്രീം കോടതിയെ സമീപിക്കും. വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ ഇക്കാര്യം വ്യക്തമാക്കിയിരുന്നു. കോടതി ഉത്തരവിൽ നിന്നും ജനവാസ മേഖല ഒഴിവാക്കണം എന്ന കാര്യത്തിൽ കേന്ദ്രത്തിനും കേരളത്തിനും ഒരേ അഭിപ്രായമാണ് ഉള്ളതെന്ന് വനം വകുപ്പ് മന്ത്രി വ്യക്തമാക്കി.
" സർക്കാർ കർഷകർക്കൊപ്പം ആണ് . കോടതിയുടെ ഈ വിധിയിൽ കർഷക സമൂഹം ആശങ്കപ്പെടേണ്ടതില്ല. കേരളത്തിലെ കർഷകരുടെ താല്പര്യം സംരക്ഷിക്കാൻ ഉള്ള വഴികൾ സർക്കാർ സ്വീകരിക്കുന്നുണ്ട്. കർഷകരുമായി ഏറ്റുമുട്ടലിന് സാഹചര്യം ഉണ്ടാകുന്നില്ല. ജൂലൈ മാസത്തിൽ സുപ്രീംകോടതി അവധി കഴിഞ്ഞ് വീണ്ടും തുറക്കും.
മൂന്നാറിന്റെ മനോഹാരിതയില്‍ അപർണ മൾബറി; വെളള വേഷത്തിൽ ക്യൂട്ട് ലുക്കാണ്...
ഈ കാലയളവിൽ ഹർജി സമർപ്പിക്കാനാണ് കേരളത്തിന്റെ തീരുമാനം. ജൂലൈ 12 - ന് ഹര്‍ജി നല്‍കിയേക്കും. എംപവർ കമ്മിറ്റിയുടെ സാധ്യത കൂടി പ്രയോജനപ്പെടുത്തും. നിലവിൽ കേന്ദ്രത്തിന് സമർപ്പിച്ച പ്രപ്പോസൽ പരിഷ്കരിക്കണോ അതോ പുതിയ പ്രപോസൽ നൽകണമോ എന്ന് നിയമോപദേശത്തിന് ശേഷം തീരുമാനിക്കും " .
-
സ്വർണം മലയാളികൾക്ക് വേണ്ട; സ്വർണം വാങ്ങാൻ ആളില്ല; ആഭരണങ്ങൾക്ക് ഡിസ്കൗണ്ട് നൽകിയിട്ടും രക്ഷയില്ലാതെ വ്യാപാരികൾ -
പുതിയ ജോലി കിട്ടും, നല്ല വിവാഹാലോചനകൾ വരും, സാമ്പത്തിക പ്രയാസങ്ങള്‍ തീരും, നാൾഫലം -
ഗള്‍ഫില്‍ സന്തോഷം; ഇറാന് ആക്രമണം നിര്‍ത്തി, ഒരു നിബന്ധന, മുന്‍ സംഭവങ്ങളില്‍ മാപ്പ് പറഞ്ഞ് പ്രസിഡന്റ് -
'കോട്ടാത്തലേ, ചാണകപ്പുഴു..പേപ്പട്ടികള്‍ കെട്ടിയിട്ടിടത്തു നിന്ന് കുരയ്ക്കും';അഖിൽ മാരാർക്കെതിരെ ഷിയാസ് കരീം -
ദിലീപ് വേണമെന്ന് ലാലിൻ്റെ ഡിമാൻ്റ്..പൊയ്മുഖങ്ങളെ തിരിച്ചറിയാൻ സിദ്ധിഖിന് ആയില്ല';ആലപ്പി അഷ്റഫ് -
"ഞാൻ ബീഫ് കഴിക്കും, അതിലിപ്പോ എന്താ?" തുറന്ന് പറഞ്ഞ് ബിജെപി നേതാവും നടനുമായ കൃഷ്ണകുമാർ -
ഇറാനിൽ കനത്ത വ്യോമാക്രമണം; ഏറ്റവും വലിയ വിമാനവാഹിനിക്കപ്പൽ വിന്യസിച്ച് അമേരിക്ക -
സ്വര്‍ണം, സില്‍ക്ക് സാരി, 2500 രൂപ സഹായം; വമ്പന്‍ പ്രഖ്യാപനവുമായി വിജയ്, വാഗ്ദാനപ്പെരുമഴ -
വിജയ് 'പുറത്താകുമോ'; താരത്തെ വെട്ടിലാക്കി സംഗീതയുടെ അടുത്ത ഹര്‍ജി, 'താന്‍ എവിടെ താമസിക്കും' -
ഇടിത്തീ! ഗാർഹിക സിലിണ്ടർ വില കുത്തനെ കൂട്ടി; സാധാരണക്കാർക്ക് വൻ പ്രഹരം -
Women's Day Malayalam Wishes: വീണ്ടുമൊരു വനിതാദിനം കൂടി, ആശംസകള്‍ അറിയിക്കാം -
ശമ്പളം കൂടുന്നു; 2024 ജൂലായ് ഒന്നുമുതൽ മുൻകാല പ്രബല്യത്തോടെ കിട്ടും..പെൻഷനും വർധിക്കും












Click it and Unblock the Notifications